Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പണം കയ്യില്‍ വന്നുചേരുന്ന ദിനം, ശോഭനയോഗവും വിഘ്നേശ്വരന്റെ അനുഗ്രഹവും ഇന്ന് 5 രാശികള്‍ക്ക്
നവരാത്ര അവസാന ദിനങ്ങളിലേക്ക് വന്നെത്തിയിരിക്കുന്നു. നവരാത്രിയുടെ ഏഴാംദിനമായ ഇന്ന് ദുര്‍ഗ്ഗയുടെ കാളരാത്രി അഥവാ കാളി രൂപത്തെയാണ് ആരാധിക്കുന്നത്. കലിയുഗത്തിലും പ്രത്യക്ഷയായി അനുഗ്രഹം ചൊരിയുന്ന ദേവിസ്വരൂപമാണെന്നാണ് വിശ്വാസം. ഇന്ന് കാളിയെ പൂജിക്കുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ വിജയവും ആഗ്രഹസഫലീകരണവും ഉണ്ടാകുമെന്നാണ് വിശ്വാസം.

ഇന്നത്തെ ദിവസം ചന്ദ്രന് ദേവഗുരുവായ വ്യാഴത്തിന്റെ രാശിയായ ധനുവിലാണ് സംക്രമണം നടത്തുന്നത്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ സപ്തമി തിഥിയാണ് ഇന്ന്. മൂലമാണ് ഇന്നത്തെ നക്ഷത്രം. സൗഭാഗ്യയോഗം, ശോഭന യോഗം തുടങ്ങിയ ശുഭയോഗങ്ങളും ഇന്നത്തെ ദിവസം രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം ശുഭകരമായി കരുതപ്പെടുന്നു.
ഇന്ന് ദിവസം ഏറെ നേട്ടങ്ങള്‍ നല്‍കുക അഞ്ച് രാശികള്‍ക്കാണ്. അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും മറ്റുള്ളവരുടെ സഹായവും പിന്തുണയും ലഭിക്കാനും ഇന്നത്തെ ദിവസം യോഗമുണ്ടാകും. മാത്രമല്ല ധാരാളം പണം ഇന്ന് കയ്യില്‍ വന്നുചേരും. ബുധന്റെ ഗ്രഹസ്ഥാനം ഈ രാശികള്‍ക്ക് ഇന്ന് വളരെ അനുകൂലമാണ്. കാളിയുടെ അനുഗ്രഹത്തോടൊപ്പം ഗണപതിയുടെയും വിശേഷ അനുഗ്രഹം ഇന്ന് ഇവര്‍ക്കൊപ്പമുണ്ടാകും. അതുകൊണ്ട് ഭയമോ തടസങ്ങളോ ഇല്ലാതെ ഇന്നത്തെ ദിവസത്തെ കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്തുതീര്ക്കാന് ഈ രാശികള്‍ക്ക് സാധിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്നറിയാം.
ഇടവം
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ശുഭയോഗങ്ങള്‍ കാരണം അനുഗ്രഹീതമായ ദിവസമായിരിക്കും ഇന്ന്. പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിച്ച ജോലികള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും പൂര്‍ത്തിയാക്കും. പൂര്വ്വികസ്വത്തിലൂടെ ചില ലാഭങ്ങളോ സാമ്പത്തികനേട്ടങ്ങളോ ഉണ്ടാകുന്ന ദിവസമാണിന്ന്. ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസത്തോടെ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ആരംഭിക്കാന്‍ കഴിയും. പങ്കാളിക്കായി ചില സമ്മാനങ്ങള്‍ വാങ്ങാന്‍ സാധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.
കര്‍ക്കടകം
കര്‍ക്കടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം സുഖകരമായ ഒരു ദിവസമായിരിക്കും. നവരാത്രിയുമായി ബന്ധപ്പെട്ട ആചാരങ്ങളും പൂജകളും മനസിന് സന്തോഷവും സമാധാനവും നല്‍കും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങള്‍ ഭാവിയില്‍ ലാഭം നല്‍കും. പ്രതീക്ഷിച്ചത് പോലെ മറ്റുള്ളവരുടെ സഹായം ലഭിച്ചില്ലെങ്കിലും ദേവിയുടെ അനുഗ്രഹം കൊണ്ട് ജോലികള്‍ മികവോടെ ചെയ്തുതീര്ക്കാന് സാധിക്കും. കോടതികാര്യങ്ങളിലോ നിയമകാര്യങ്ങളിലോ അനുകൂലവിധിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് ചില പുതിയ ആശയങ്ങളിലൂടെ ജോലിയില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ സാധിക്കും. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മതിപ്പ് തോന്നും. ബിസിനസുകാര്‍ പുതിയ ആശയങ്ങളിലൂടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുകയും എതിരാളികളെ പിന്നിലാക്കുകയും ചെയ്യും.
ചിങ്ങം
സൂര്യന്റെ രാശിയായ ചിങ്ങത്തില് ജനിച്ച ആളുകള്‍ക്കും ഇന്നത്തെ ദിവസം ശുഭഫലദായകമായിരിക്കും. ദുര്‍ഗ്ഗയുടെ വിശേഷ അനുഗ്രഹം ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അനുഭവവേദ്യമാകും. ഇന്ന് ലഭിക്കുന്ന അവസരങ്ങള്‍ വിദഗ്ധമായി ഉപയോഗപ്പെടുത്താന്‍ ഈ രാശികളില് ജനിച്ചവര്‍ക്ക് സാധിക്കും.ലക്ഷ്യങ്ങള്‍ പലതും നേടാന്‍ കഴിയും. സാമൂഹികമായ കാര്യങ്ങളില്‍ ഇടപെടുകയും മറ്റുള്ളവരുടെ മതിപ്പ് നേടുകയും ചെയ്യും. ജീവിതപങ്കാളിക്കൊപ്പം കുട്ടികളുടെ ഭാവി സംബന്ധിച്ച് ചില നിര്‍ണ്ണായക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്നത്തെ ദിവസം ലാഭമുണ്ടാകും. ഭാവിസുരക്ഷയെ കരുതി ഉചിതമായ നിക്ഷേപങ്ങള്‍ നടത്തും.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വളരെ സ്പെഷ്യല്‍ ആയിരിക്കും. ഇവര്‍ക്ക് ഇന്നത്തെ ദിവസം ബുദ്ധിപരമായ ഇടപെടലുകളിലൂടെ ധാരാളം പണമുണ്ടാക്കാന്‍ സാധിക്കും. ചില വലിയ തീരുമാനങ്ങള്‍ ഇന്ന് ഇവര്‍ എടുത്തേക്കും. ജീവിതത്തില്‍ ഏറെദൂരം മുന്നോട്ടുപോയെന്നും സ്ഥിരത കൈവെന്നുമുള്ള തോന്നല്‍ ഉണ്ടാകും. വീടോ സ്ഥലമോ വാങ്ങാനോ അഡ്വാന്‍സ് നല്‍കാനോ സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലികള്‍ പൂര്‍ത്തിയാക്കും. ജോലിസ്ഥലത്ത് സന്തോഷാന്തരീക്ഷം അനുഭവപ്പെടും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അതുമായി ബന്ധപ്പെട്ട ചില അനുകൂലവാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്ന് അത് പരിഹരിക്കപ്പെടും.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ശുഭഫലദായകമാണ്. ധാരാളം പണം കയ്യില്വന്നുചേരും. സമ്പാദ്യം വര്‍ധിക്കും. ദുര്‍ഗ്ഗയുടെ അനുഗ്രഹത്താല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. സാമ്പത്തികപ്രയാസങ്ങളില്‍ നിന്ന് മോചനം ലഭിക്കും.പങ്കാളിത്ത ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. വിദേശയാത്രകള്‍ പദ്ധതിയിടാന്‍ സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടത്താനും ഇന്നത്തെ ദിവസം അനുകൂലമാണ്. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. മാതാവിന്റെ സഹായത്താല്‍ ജോലികള്‍ പൂര്‍ത്തിയാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications