Latest Updates
-
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും! -
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ
ആഴ്ച തുടങ്ങുന്നത് രാജയോഗത്തോടെ;ഇന്ന് തൊട്ട് ബുധാദിത്യ രാജയോഗം ലഭിക്കുന്നവര്‍
Budhaditya Rajayoga: ഇന്ന് മാര്‍ച്ച് 23, ഞായറാഴ്ച. ഗഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യന് ആണ ഞായറാഴ്ചയുടെ അധിപന്. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇന്ന്. ഈ ദിവസം സൂര്യനും ബുധനും മീനം രാശിയില്‍ ആയിരിക്കും. ബുധാദിത്യ യോഗം ഇന്ന് ഉണ്ടാകുന്നുണ്ട്. അതേ സമയം, ചന്ദ്രന് വ്യാഴം അധിപനായ ധനു രാശിയിലേക്ക് പ്രവേശിക്കും. കൂടാതെ, പൂരാടം നക്ഷത്രത്തിനൊപ്പം വാരിയന്‍ യോഗവും ഇന്ന് സംഭവിക്കും. ഈ ശുഭയോഗങ്ങളുടെ ഫലമായി, ഈ ദിവസം ഇടവം, ചിങ്ങം, കന്നി, ധനു, കുംഭം എന്നീ രാശികളിലുള്ള വ്യക്തികള്‍ക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ബുധാദിത്യ യോഗത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് പുറമെ, ഈ ഭാഗ്യരാശികള്ക്ക് ഞായറാഴ്ചയ്ക്ക് പ്രത്യേകമായ നേട്ടങ്ങളും പ്രതീക്ഷിക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. തൊഴില്‍ രംഗത്തും വ്യക്തിപരമായ കാര്യങ്ങളിലും പുരോഗതി പ്രതീക്ഷിക്കാം. കഠിനാധ്വാനം, ബുദ്ധി എന്നിവ പ്രയോജനപ്പെടുത്തുന്നത് നേട്ടങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇന്ന് തീരുമാനമെടുക്കാനുള്ള കഴിവുകള്‍ മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കണം. ഇന്ന് കരിയര്‍ പുരോഗതിക്ക് അനുയോജ്യ ദിനമാണ്. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നത് ഗുണകരമായിരിക്കും. ജോലിസ്ഥലത്ത് മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ശക്തിപ്പെടും. മികച്ച അവസരങ്ങള്‍ ഉണ്ടാകാം. സ്വത്തുസംബന്ധിയായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. വിവാഹജീവിതം സന്തോഷകരമായിരിക്കും,. പിതാവിന്റെയും ബന്ധുക്കളുടെയും പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് ഉത്സാഹവും വിജയവും നിറഞ്ഞ ഒരു ദിവസം പ്രതീക്ഷിക്കാം. പുതിയ പദ്ധതികള്‍ ആരംഭിക്കാം. തീരുമാനമെടുക്കാനുള്ള കഴിവ് ഗുണകരമാകും. പ്രധാനപ്പെട്ട, പാതി പൂര്‍ത്തിയായ ജോലികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. സൃഷ്ടിപരമായ കഴിവുകള്‍ മെച്ചപ്പെടും, ഇത് കരിയറിലും വ്യക്തിജീവിതത്തിലും പോസിറ്റീവ് സ്വാധീനം ചെലുത്തും. ആത്മവിശ്വാസം ഉയരും. ബന്ധങ്ങളില്‍ മനസ്സിലാക്കലും സഹാനുഭൂതിയും തുടര്‍ന്നും ഒരു പങ്ക് വഹിക്കും. സാമ്പത്തിക തന്ത്രങ്ങള്‍ വിജയകരമാകും. ബിസിനസ് സംരംഭങ്ങളില്‍ വരുമാനം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, സാമൂഹികമായ സ്വാധീനം മെച്ചപ്പെടും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പദ്ധതികളില്‍ മാറ്റം വരുത്തുന്നത് ഗുണകരമാകാം. കൂടാതെ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം അനുഭവപ്പെടും. നിലവിലെ പ്രധാനപ്പെട്ട കരിയര്‍ തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങളെ സഹായിക്കാം. ബിസിനസിന് ഇന്ന് നല്ല ദിനമാണ്. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒരു പുതിയ കരിയര്‍ പാത മുന്നില്‍ തെളിയും. നിങ്ങളുടെ തൊഴില്‍മികവ് അംഗീകാരം നേടാന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും പരസ്പര സഹകരണവും മെച്ചപ്പെടും. വ്യക്തിപരമായ ഒരു ആഗ്രഹം സഫലമാകാനും സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതം പോസിറ്റീവായിരിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാര്‍ക്ക് ഇന്ന് സന്തോഷകരമായ ഒരു ദിവസം പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. വീട്ടുകാര്യങ്ങളോ പ്രധാനപ്പെട്ട ജോലികളോ ആയാലും, നിങ്ങള്‍ അവ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ പിന്തുണ കുടുംബജീവിതത്തില്‍ സമാധാനം കൊണ്ടുവരും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉത്സാഹവും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയും ഉണ്ടാകും. നിങ്ങളുടെ ഒരു വലിയ ആഗ്രഹം സാക്ഷാത്കരിക്കാം. കൂടാതെ ബിസിനസ്സില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം നേടാനുള്ള സാധ്യതയുമുണ്ട്. ബന്ധുവില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം നല്‍കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിക്കാര്‍ക്ക് നഇന്ന് അനുകൂലമായ ഒരു ദിവസം പ്രതീക്ഷിക്കാം. നിങ്ങളുടെ പദ്ധതികള്‍ വിജയകരമാകും. നിങ്ങളുടെ നേതൃശേഷികള് മെച്ചപ്പെടുകയും രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ മുന്നേറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇത് സമൂഹത്തില്‍ ബഹുമാനം വര്‍ധിപ്പിക്കും. കുടുംബബന്ധങ്ങള്‍ സൗഹാര്‍ദ്ദപരമായി തുടരും. വീട്ടില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കപ്പെടും. ബിസിനസ്സില്‍, നിങ്ങളുടെ വാക്കുകള്‍ സഫലമാകുകയും അതിലൂടെ ലാഭം നേടുകയും ചെയ്യും. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ സന്തോഷം നല്‍കും. നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലികളില്‍ വിജയം പ്രതീക്ഷിക്കാം, ഭൗതിക സൗകര്യങ്ങളുടെ വര്‍ദ്ധനവ് നിങ്ങളുടെ സന്തോഷം കൂട്ടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
