Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
നടക്കില്ലെന്ന് കരുതിയത് പോലും നേടാനാകും, ശത്രുക്കളെ അത്ഭുതപ്പെടുത്തും 5 രാശികള്‍ക്ക് ചന്ദ്രാദിയോഗം
Chandradi Yogam: ഇന്ന് മാര്‍ച്ച് 18, ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥിയാണ്. ചന്ദ്രന് ഇന്ന് ശുക്രന്റെ ആധിപത്യത്തിലുള്ള തുലാം രാശിയിലേക്ക് കടക്കം. ചൊവ്വ മിഥുനം രാശിയിലൂടെ സഞ്ചരിച്ച് ഒമ്പതാം ഭാവത്തിലുള്ള ചന്ദ്രനുമായി സംയോഗമുണ്ടാകും. കൂടാതെ, വ്യാഴം ചന്ദ്രനില്‍ നിന്ന് എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഒരു ചന്ദ്രാധി യോഗവും രൂപപ്പെടും. ഈ സംയോഗം ഇടവം, മിഥുനം, ചിങ്ങം, തുലാം, മകരം എന്നീ രാശികളിലുള്ള വ്യക്തികള്‍ക്ക് അനുകൂലമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ രാശികളിലുള്ളവര്‍ക്ക് ഇന്ന് അപ്രതീക്ഷിതമായ ശുഭസംഭവങ്ങള് ജീവിതത്തില്‍ അനുഭവപ്പെടാനും ചില ആഗ്രഹങ്ങള്‍ നിറവേറാനും സാധ്യതയുണ്ട്. ഇന്നത്തെ ഭാഗ്യരാശികള്‍ ഏതെണെന്നും അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇന്ന് ഇടവം രാശിക്കാര്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ ഫലം കാണുന്നതായി കാണും. ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ദിവസം മുഴുവന്‍ പോസിറ്റീവ് ഫലങ്ങള്‍ അനുഭവപ്പെടും. ഈ നേട്ടം നിങ്ങളെ വളരെ സന്തോഷിപ്പിക്കും. വീട്ടില്‍ സമാധാനപരവും സന്തോഷകരവുമായ അന്തരീക്ഷം പ്രതീക്ഷിക്കാം, കൂടാതെ ബന്ധുക്കള്‍ നിങ്ങളെ സഹായിക്കുകയും അവരിലൂടെ ചില പ്രയോജനങ്ങള്‍ ലഭിക്കുകയും ചെയ്യും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഇന്ന് ലാഭകരമായ ദിനമായിരിക്കും. നിങ്ങളുടെ പുരോഗതിയും അഭിവൃദ്ധിയും എതിരാളികളില്‍ അസൂയ ഉണര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. ഭൗതിക സുഖങ്ങള്‍ വര്‍ധിക്കുകയും നിങ്ങള്‍ക്കോ കുടുംബത്തിനോ എന്തെങ്കിലും പുതിയ വസ്തുക്കള്‍ വാങ്ങുന്ന കാര്യം പരിഗണിക്കും. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഒരു സമ്മാനം നല്‍കുന്നത് ബന്ധത്തിലെ സ്നേഹം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായേക്കാം. അടുത്ത ഒരു ബന്ധുവിനെ കാണാനുള്ള അവസരം ഉണ്ടാകാം. അത് സന്തോഷം നല്‍കും. മൊത്തത്തില്‍, ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് വളരെ അനുകൂലവും ഫലപ്രദവുമായിരിക്കും. ഉത്സാഹത്തോടെ ദിവസം ആരംഭിച്ച് പരമാവധി പ്രയോജനപ്പെടുത്തുക. ക്രമബദ്ധമായി പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യദായകമായ ഒരു ദിവസം അനുഭവപ്പെടാന്‍ പോകുന്നു. അവരുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ദീര്‍ഘകാലമായി കാത്തിരുന്ന കുടുംബത്തിലെ ചില കാര്യങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. അതേസമയം അതിഥികളോ സുഹൃത്തുക്കളോ വരികയും വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിറയുകയും ചെയ്യും. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം ആസ്വദിക്കാന്‍ കഴിയും.
സാമൂഹിക കാര്യങ്ങളില്‍ ഈ രാശിക്കാരുടെ പങ്കാളിത്തം വര്‍ദ്ധിക്കും. ഇത് സമൂഹത്തില്‍ കൂടുതല്‍ ബഹുമാനവും മാന്യതയും നേടാന്‍ സഹായിക്കും. ബിസിനസ് സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. വരുമാനം വര്‍ധിക്കുകയും ചിലവ് കുറയുകയും ചെയ്യും. ഒരു സുഹൃത്തിന്റെ സഹായം പ്രയോജനകരമാകാം. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചില നേട്ടങ്ങള്‍ നല്‍കാനും കഴിയും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകും.ഭാഗ്യം അവരെ അനുഗ്രഹിക്കുകയും അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യും. സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബഹുമാനവും അംഗീകാരവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്ത്തിയാക്കാകാതിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഇങ്ങനെ ദിവസം വളരെ ഫലപ്രദമായിരിക്കും. ഫാഷന്‍, വസ്ത്രം, ആഭരണം, കലാപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയോ അടുപ്പമുള്ളവരില്‍ നിന്ന് വിലപ്പെട്ട സമ്മാനം ലഭിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്.
വിദ്യാഭ്യാസത്തില്‍, ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. ഇത് പരീക്ഷകളില്‍ നല്ല ഫലങ്ങള്‍ നല്‍കും. അവരുടെ സമര്‍പ്പണം ഫലം കാണും. ഉദ്യോഗസ്ഥര്‍ പഴയ പരിചയക്കാരില്‍ നിന്ന് സഹായം ലഭിച്ച് കരിയര്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. മനഃസമാധാനം നല്കുന്ന ഒരു ആരാധനാലയം സന്ദര്‍ശനത്തിനുള്ള സാധ്യതയും ഉണ്ട്. ഈ യാത്രയില്‍ കുടുംബാംഗങ്ങളും പങ്കാളികളാകാം. മൊത്തത്തില്‍, ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് പ്രതീക്ഷാജനകമായിരിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഇന്നത്തെ ദിവസം കുടുംബജീവിതത്തില്‍ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ മുഴുവന്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കാം, പ്രത്യേകിച്ച് നിങ്ങള്‍ ഒരു കുടുംബ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കില്‍. സാമ്പത്തികമായി, ഈ ദിവസം അനുകൂലമായിരിക്കും. പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമൂഹികമായി, തുലാം രാശിക്കാര്‍ക്ക് ആദരവും അംഗീകാരവും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മൊത്തത്തില്‍, കുടുംബം, സ്നേഹം, സാമ്പത്തികം, സാമൂഹിക സ്ഥാനം തുടങ്ങിയ വിവിധ മേഖലകളില്‍ തുലാം രാശിക്കാര്‍ക്ക് ഇന്ന് വാഗ്ദാനപൂര്ണ്ണവും ഫലപ്രദവുമായിരിക്കും. ഈ നല്ല ദിവസത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമാണ്. ഏതെങ്കിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടം എങ്ങനെ ഉപയോഗിക്കാമെന്ന് പരിഗണിക്കുക. പുതിയ ഫോണ്‍ വാങ്ങുകയോ കുടുംബവുമൊത്ത് യാത്ര പോകുന്നതോ ആസൂത്രണം ചെയ്യാം. കച്ചവടക്കാര്‍ക്ക് അവരുടെ സ്റ്റോക്ക് പുതുക്കുകയോ കൂടുതല്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുകയോ ചെയ്യാന്‍ ആലോചിക്കാം. ഒറ്റനോട്ടത്തില്‍, തുലാം രാശിയിലുള്ളവര്‍ക്ക് ഇന്ന് സന്തോഷകരമായ ദിനമായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
