Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
ധ്രുവയോഗവും വസുമതിയോഗവും; ഗണപതി ഭഗവാന് വിഘ്നങ്ങള്‍ തീര്‍ത്തുതരുന്ന 5 രാശികള്‍
Dhruva Yoga and Vasumati Yoga Blessings: മാര്‍ച്ച് 17, തിങ്കളാഴ്ച ദിവസമായ ഇന്ന് ചൈത്രമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ത്ഥി തിഥിയാണ്. സങ്കഷ്ടി ചതുര്‍ത്ഥി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ചന്ദ്രന്റെ തുലാമാസ സംക്രമണത്തിലൂടെ ഇന്ന് വസുമതിയോഗം രൂപപ്പെടുന്നു. സങ്കടനിവാരണത്തിന് ഉത്തമദിനമായാണ് ഈ ദിനം കരുതപ്പെടുന്നത്. ചിത്തിര നക്ഷത്രവും ചോതി നക്ഷത്രവും ഇന്ന് വരുന്നുണ്ട്. ധ്രുവയോഗമെന്ന ശുഭയോഗവും ഇതിനാല്‍ സൃഷ്ടിക്കപ്പെടുന്നു. ആഴ്ചയിലെ ആദ്യ പ്രവൃത്തിദിനമായ ഇന്ന് മേടം, മിഥുനം ഉള്‍പ്പടെ അഞ്ച് രാശികള്‍ക്ക് ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടായിരിക്കും. ഇവരുടെ വലിയ ചില ആഗ്രഹങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഇന്നത്തെ ഭാഗ്യരാശികളെ കുറിച്ചും അവരുടെ ഫലങ്ങളെ കുറിച്ചും അറിയാം.

മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസിലും കരിയറിലും വൃദ്ധിയോഗത്തിലൂടെ അഭിവൃദ്ധി നേടാന്‍ കഴിയും. ഇന്നത്തെ ചില നേട്ടങ്ങള്‍ ഭാവിയില്‍ ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ചില പുതിയ പ്രോജക്ടുകളിലോ പദ്ധതികളിലോ ജോലി ചെയ്യാനുള്ള നല്ല അവസരം വന്നുചേരും. മേലുദ്യോഗസ്ഥരുടെ പ്രോത്സാഹനവും പിന്തുണയും ലഭ്യമാകും. കുടുംബജീവിതത്തിലും സ്നേഹവും സമാധാനവും ഉണ്ടാകും. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നേട്ടവും സന്തോഷവും ഉണ്ടാകുന്ന ദിവസമായിരിക്കും ഇത്.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് സവിശേഷമായ ബുദ്ധിക്ഷമതയും കൗശലവും കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രയോജനകരമാകും. നേതൃശേഷി വര്‍ധിക്കുകയും അതിലൂടെ ചില നേട്ടങ്ങള്‍ ഇവരെ തേടിയെത്തുകയും ചെയ്യും. ജോലിസ്ഥലത്ത് ചില പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഇവരെ തേടിയെത്തും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്കും ആഴ്ചയിലെ ആദ്യ പ്രവൃത്തിദിനം ലാഭകരമായിരിക്കും. യാത്ര, മീഡിയ, അഴുത്ത്, അധ്യാപനം എന്നീ മേഖലകളില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് പ്രത്യേകമായ നേട്ടങ്ങള്‍ ഉണ്ടാകും. കലാപരമായ കാര്യങ്ങളിലും രചനാപരമായ മേഖലകളിലും തിളങ്ങാനുള്ള അവസരങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതത്തിലും സ്നേഹവും ഐക്യവും സന്തോഷവും വര്‍ധിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാനാകും.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം അവരുടെ അധ്വാനത്തിനും കാര്യങ്ങള്‍ ചെയ്യുന്നതിലെ വൈഭവത്തിനും ഉചിതമായ പ്രതിഫലം ലഭിക്കും. മേലുദ്യോഗസ്ഥര്‍ ഇവരുടെ ജോലിവൈഭവത്തെ പുകഴ്ത്തും. ഉന്നതുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് ലാഭത്തിനും ബിസിനസ് വിപുലപ്പെടുത്തുന്നതിനും പുതിയ ചില അവസരങ്ങള്‍ ലഭ്യമാകും. റിയല്‍എസ്റ്റേറ്റ്, വീടുനിര്‍മ്മാണം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവൃത്തിക്കുന്നവര്‍ക്ക് പ്രത്യേകമായ ലാഭം ലഭിക്കും. കാലങ്ങളായി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടവാഹനം വാങ്ങാനുള്ള അവസരം ലഭിക്കും. മുമ്പ് നടത്തിയ നിക്ഷേപങ്ങളിലൂടെ ലാഭം വന്നെത്താനുള്ള സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷവും സുഖവും സഹകരണ മനോഭാവവും വര്‍ധിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചന്ദ്രനാല്‍ ഇന്ന് പ്രത്യേകഗുണങ്ങള്‍ വന്നുചേരും. തീരുമാനമെടുക്കാനുള്ള ഇവരുടെ കഴിവ് കൂടുതല്‍ മെച്ചപ്പെടും. ജോലിയില്‍ ഇവരുടെ കഴിവും മികവും നേട്ടങ്ങളും പ്രശംസിക്കപ്പെടും. ബിസിനസുകാര്‍ക്ക് ഇന്നത്തെ ദിവസം ലാഭം ഉറപ്പാണ്. ചില വലിയ കരാറുകളോ ഓര്‍ഡറുകളോ ഇവര്‍ക്ക് ലഭിക്കാനിടയുണ്ട്. നിക്ഷേപ പദ്ധതികളില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് അതിലൂടെ ലാഭം ലഭിക്കും. ബന്ധങ്ങളില്‍ പ്രണയവും ഐക്യവും വര്‍ധിക്കും. അധ്യാപനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചില നേട്ടങ്ങള്‍ ഉണ്ടാകും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
തിങ്കളാഴ്ച ദിവസം ധനു രാശിയില്‍ ജനിച്ച വ്യക്തികള്‍ക്കും അനുകൂലദിവസമായിരിക്കും. ഇവര്‍ക്ക് പുതിയ ചില അവസരങ്ങള്‍ ഇന്ന് ലഭിക്കും. കര്‍മ്മരംഗത്ത് പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാകും. മേലുദ്യോഗസ്ഥരുടെ സഹകരണവും പ്രോത്സാഹനവും ജോലിയില്‍ കൂടുതല്‍ പരിശ്രമവും മികവും കാണിക്കാന്‍ സഹായിക്കും. ബിസിനസുകാര്‍ക്ക് ലാഭകരമായ ഒരു കരാര്‍ ലഭിക്കും. ചില പുതിയ ആശയങ്ങളിലൂടെ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികകാര്യങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. കിട്ടാനുള്ള പണം തിരിച്ചുകിട്ടും. കുടുംബത്തില്‍ സുഖവും സൗകര്യങ്ങളും വര്‍ധിക്കും. വീട്ടിലെ അന്തരീക്ഷം പൊതുവെ സന്തോഷപ്രദമാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
