Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
2025-ലെ ആദ്യ ആറുമാസങ്ങളുടെ തുടര്‍ച്ചയോ ജൂലൈ - ഡിസംബര്‍ വരെ? 12 രാശിക്കും സമ്പൂര്‍ണഫലം ഇപ്രകാരം
2025-ലെ ആദ്യത്തെ ആറു മാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞൂ, ഈ സമയം പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ കാര്യങ്ങള്‍ നാം കണ്ടു കഴിഞ്ഞു. അതില്‍ നല്ലതും ചീത്തയുമായ പല കാര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് സത്യം. ചൊവ്വയുടെ വര്‍ഷമായാണ് 2025-നെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തിന് വളരെയധികം പ്രാധാന്യം ജ്യോതിഷത്തില്‍ നല്കുന്നു. ദോഷങ്ങളെ വളരെയധികം കഠിനമായി കണക്കാക്കുന്ന ഒരു വര്‍ഷമായാണ് 2025 വരുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാണ് മുന്നോട്ടുള്ള ഓരോ ചുവടും.
ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള ആറ് മാസങ്ങളെ കണക്കാക്കുമ്പോള്‍ അത് ഓരോരുത്തരിലും എത്രത്തോളം മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നമുക്ക് നോക്കാം. ഗുണഫലങ്ങളാണോ ദോഷഫലങ്ങളാണോ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എത്രത്തോളം മാറ്റങ്ങള്‍ ആണ് വരുന്ന ആറ് മാസത്തില്‍ കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജൂലൈ മാസം മുതല്‍ ജോലിയില്‍ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്. അത് മാത്രമല്ല സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നു. അതോടൊപ്പം തന്നെ ചിലവുകളും വര്‍ദ്ധിക്കുന്നു. ബന്ധങ്ങളില്‍ വ്യക്തത നിലനിര്‍ത്തുന്നതിന് വരുന്ന മാസങ്ങളിലെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തോഷവും സമാധാനവും വരുന്ന ആറ് മാസത്തില്‍ കാത്തിരിക്കുന്നു. അത് കൂടാതെ വീട്, നിക്ഷേപം, വാഹനങ്ങള്‍ എന്നിവയെല്ലാം സ്വന്തമാക്കുന്നതിന് യോഗം കാണുന്നു എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ഒക്ടോബര്‍-ഡിസംബര്‍ വരെ എപ്പോഴും അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല ജോലിയില്‍ നിന്ന് മാറുന്നതിനും വീട് താമസം മാറുന്നതിനും എല്ലാം യോഗം കാണുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് വിവാഹമാണെങ്കിലും സൗഹൃദമാണെങ്കിലും മികച്ച് നില്ക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും ആകര്‍ഷണവും ഉണ്ടായിരിക്കും. യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരുന്നു. നവംബര്‍ മുതല്‍ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും.

ചിങ്ങം
ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു പലപ്പോഴും ചിങ്ങം രാശിക്കാര്‍ക്ക്. അത് കൂടാതെ സെപ്റ്റംബര്‍ ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. ദാമ്പത്യ ജീവിതത്തില്‍ ക്ഷമയോടെ ഇടപെടേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സ്ഥിരത അനിവാര്യമാണ്. പലപ്പോഴും തൊഴില്‍ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തില്‍ കുറച്ച് പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് വരുന്ന ആറ് മാസത്തില്‍ വളരെയധികം മികച്ച അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തേണ്ടതാണ്. അത് മാത്രമല്ല പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടതാണ്. സാമ്പത്തികമായി മികച്ച സമയമാണ്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരുന്ന ആറ് മാസവും ഇവരുടെ ജീവിതം മാറി മറിയുന്നു. അത് മാത്രമല്ല നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് വരാനിരിക്കുന്നത്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നവംബര്‍ മുതലങ്ങോട്ട് മികച്ച അവസരങ്ങള്‍ കാത്തിരിക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് മികച്ച സമയമാണ് കാത്തിരിക്കുന്നത്. ഇത് എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന സമയമാണ്. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ കാത്തിരിക്കുന്നു. യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ബന്ധങ്ങളില്‍ വിശ്വാസ്യതയോടെ പെരുമാറുന്നതിന് ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ തൊഴില്‍ രംഗത്തെ സ്ഥിരതയെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ കാത്തിരിക്കുന്നു. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടി വരുന്നു. കൂടാതെ ഒക്ടോബര്‍ മുതല്‍ നിങ്ങളുടെ സമയം തെളിഞ്ഞു എന്ന് തന്നെ പറയാം. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും അവഗണിക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ നവംബര്‍ - ഡിസംബര്‍ മാസങ്ങള്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി പക്ഷേ വരുന്ന ആറ് മാസവും മികച്ചതായിരിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
