Latest Updates
-
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ
2025-ല്‍ എത്ര വലിയ കടമ്പകളും ഇവര്‍ കടക്കും, കാരണം ഹനുമാന് സ്വാമിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം
രുദ്രാവതാരവും ശ്രീരാമഭക്തനും ബ്രഹ്മചാരിയും ചിരഞ്ജീവിയുമായ ഹനുമാന് ഹൈന്ദവവിശ്വാസ പ്രകാരം മഹാശക്തനായ മൂര്‍ത്തികളിലൊന്നാണ്. ശിവാവതാരമാണ് ഹനുമാന് എന്നാണ് സങ്കല്‍പ്പം. ഹനുമാന് സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ബാലികേറാമലയും കയറാമെന്നാണ് വിശ്വാസം. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനും വിജയം നേടാനും ഹനുമാന് സ്വാമിയുടെ അനുഗ്രഹമുണ്ടെങ്കില്‍ സാധിക്കും.

ജ്യോതിഷത്തിലും ഹനുമാന് സ്വാമിയുടെ അനുഗ്രഹം വളരെ വിശേഷപ്പെട്ടതായി കരുതുന്നു. ചൊവ്വാദോഷം ശമിപ്പിക്കാന്‍ ഹനുമാന് ഭജനം ഉത്തമമാണ്. ഹനുമാന് ഭക്തര്‍ക്ക് ചൊവ്വാദോഷം അത്ര വലിയ പ്രതിസന്ധികള്‍ ഏകില്ല. 2025 വന്നണയാന്‍ പോകുന്ന ഈ സമയത്ത് പുതുവര്‍ഷത്തില്‍ എന്തെല്ലാം ശുഭാശുഭഫലങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് എന്നറിയാന്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുകയാണ്. പല പ്രധാനഗ്രഹങ്ങളുടെയും രാശിമാറ്റം വരുംവര്‍ഷം എല്ലാ ആളുകളുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. അതോടൊപ്പം ചിലയാളുകള്‍ക്ക് പ്രത്യേകമായ ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് ഗ്രഹമാറ്റങ്ങള്‍ കൊണ്ടുണ്ടാകുന്ന വെല്ലുവിളികളെ തരണം ചെയ്യാനാകും. അടുത്ത വര്‍ഷം ഹനുമാന് സ്വാമിയുടെ പ്രത്യേക അനുഗ്രഹം ഏതെല്ലാം രാശികള്‍ക്കാണ് ഉള്ളതെന്ന് അറിയാം.
മേടം
2025 മേടം രാശിക്കാര്‍ക്ക് പൊതുവെ നല്ലകാലമാണ്. ഇവര്‍ക്ക് കരിയറിലും കര്‍മ്മരംഗത്തും വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ഷമാണ് വരാന്‍ പോകുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും ലഭിക്കാം. അല്ലാത്തവര്‍ക്ക് വരുമാനം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ഹനുമാന് സ്വാമിയുടെ അനുഗ്രഹമുള്ളത് കൊണ്ട് ഏത് വലിയ കാര്യവും അനായാസം ചെയ്യാന്‍ സാധിക്കും. കൂടാതെ വര്‍ഷം മുഴുവന്‍ ആത്മവിശ്വാസം തോന്നും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം കൈവരും. ഈ വര്‍ഷം ദാമ്പത്യജീവിതം ജീവിതം കൂടുതല്‍ സന്തോഷകരവും സമാധാനപൂര്‍ണ്ണവും ആകും. ജീവിതപങ്കാളിക്കൊപ്പം മനസമാധാനത്തോടെ കഴിയും. നിക്ഷേപങ്ങള്‍ നടത്താനും സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനും വരുംവര്‍ഷം ശുഭകരമാണ്. പൊതുവെ മേടം രാശിക്കാര്‍ വളര്‍ച്ച നേടുകയും സാമ്പത്തികനേട്ടം ഉണ്ടാക്കുകയും ചെയ്യുന്ന കാലമാണ്.
വൃശ്ചികം
വൃശ്ചികം രാശിയില്‍ ജനിച്ച ആളുകല്‍ക്ക് 2025 വിജയകരമായ വര്‍ഷമായിരിക്കും. ഈ വര്‍ഷം കരിയറില്‍ വിജയം നേടാന്‍ കഴിയും. സാമ്പത്തികസ്ഥിതി മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെടും. ഹനുമാന് സ്വാമിയുടെ അനുഗ്രഹം കൊണ്ട് എല്ലാ കാര്യങ്ങളും ശരിയായ രീതിയില്‍ ചെയ്യാനും അതില്‍ വിജയം നേടാനും കഴിയും. ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. പഴയ സാമ്പത്തിക ബാധ്യതകളെല്ലാം പരിഹരിക്കാന്‍ കഴിയും. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലവിധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തും. മത്സരപ്പരീക്ഷകള് വിജയിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ വരുംവര്‍ഷം വൃശ്ചികം രാശിക്കാര്‍ മുമ്പിലുണ്ടാകും. ഇവരുടെ ജീവിതം കൂടുതല്‍ സന്തോഷപ്രദവും സമാധാനകരവും ആകും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് 2025 ശുഭകരമായ വര്‍ഷമാണ്. ഹനുമാന് സ്വാമിയുടെ അനുഗ്രഹം ഈ വര്‍ഷം മകരം രാശിക്കാര്‍ക്ക് ഉണ്ടാകും. ഇവര്‍ക്ക് ധനലബ്ധിയും സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. ബന്ധങ്ങള്‍ കൂടുതല്‍ സ്നേഹപൂര്‍ണ്ണവും വിശ്വസ്തവുമാകും. കുടുംബത്തില്‍ സുഖവും ശാന്തിയും അനുഭവപ്പെടും. മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം കൈവരും. ഈ വര്‍ഷം വിദേശയാത്ര നടത്താനും ഇവര്‍ക്ക് ഭാഗ്യമുണ്ടാകും. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തിലൂടെ വലിയ ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കും. പൊതുവെ മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം വളരെ ശുഭഫലദായകമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications