Latest Updates
-
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും
മാര്‍ച്ച് 14-ന് രണ്ട് രാജയോഗം, കൂടെ ചന്ദ്രഗ്രഹണവും: സ്വര്‍ണത്തളികയില്‍ ഉണ്ണാന്വരെ യോഗം 3 രാശിക്ക്
ഈ വര്‍ഷത്തെ ഹോളി ആഘോഷിക്കുന്നത് മാര്‍ച്ച് 14-നാണ്. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ ഈ ദിനത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. നിരവധി ഗ്രഹരാശിമാറ്റങ്ങള് സംഭവിക്കുന്ന ഒരു സമയം കൂടിയാണ് ഈ ദിനം. സൂര്യന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. കൂടാതെ ആദ്യത്തെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് ഈ ദിനത്തിലാണ്. അതോടൊപ്പം തന്നെ ചില ശുഭകരമായ യോഗങ്ങളും രൂപം കൊള്ളുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഫെബ്രുവരി 27 മുതല്‍ ബുധന്‍ മീനം രാശിയിലുണ്ട്. ശുക്രന് ജനുവരി 27 മുതല്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ഇവയെല്ലാം കൂടിച്ചേരുന്നതിന്റെ ഫലമായി മീനത്തില്‍ ബുധാദിത്യ യോഗത്തിന് സാധ്യതയുണ്ട്.
അതുപോലെ തന്നെ ശുക്രനും സൂര്യനും ചേരുന്നതിനാല്‍ അത് ശുക്രാദിത്യ യോഗവും രൂപം കൊള്ളാന്‍ കാരണമാകുന്നു. നിരവധി യോഗങ്ങളുടെ സ്വാധീനം ഗുണാനുഭവങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിലുപരി ഈ നാല് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നറിയാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് വിവിധ ഗ്രഹങ്ങളുടെ സംയോജനം നിമിത്തം ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും മോചനം നല്കുന്നു. സാമ്പത്തിക പുരോഗതിക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും. കരിയറില്‍ മികച്ച നേട്ടങ്ങളുണ്ടാവും. മാത്രമല്ല ഇത് സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ മാറ്റം നിമിത്തം സംഭവിക്കുന്ന രണ്ട് രാജയോഗങ്ങളും ശുഭകരമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ആരോഗ്യകരമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ സമയം നല്ലതാണ്. നിയമപരമായ കാര്യങ്ങളില്‍ വിജയം നിങ്ങളുടെ ഭാഗത്തായിരിക്കും. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷം നിലനിര്‍ത്തുന്ന സമയമാണ്. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ശുഭകരമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ഈ രണ്ട് രാജയോഗങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പലപ്പോഴും പല പ്രശ്നങ്ങളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. പണം സമ്പാദിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഏറ്റവും നല്ല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപം പോലും നിങ്ങളുടെ കൈയ്യില്‍ സുരക്ഷിതമായിരിക്കും. പലപ്പോഴും സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അതെല്ലാം തന്നെ സാമ്പത്തിക നേട്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വലിയ നിക്ഷേപങ്ങളിലേക്ക് നിങ്ങളെത്തുന്നു. മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ജോലിക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് വരാന്‍ പോവുന്നത്. രണ്ട് രാജയോഗങ്ങളും നിങ്ങളുടെ ജീവിതം മികച്ചതാക്കി മാറ്റുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
