Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
2025-ലെ ആദ്യ ചന്ദ്രഗ്രഹണം, കൂടെ സൂര്യന്റെ രാശിമാറ്റം: ദാമ്പത്യം, കരിയര്‍, ധനം, ഭദ്രമാവുന്ന 4 രാശിക്കാര്‍
Holi 2025: ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുന്നത് മാര്‍ച്ച് 14-ന് സംഭവിക്കുന്നു. അത് മാത്രമല്ല അന്നേ ദിവസം തന്നെയാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കപ്പെടുന്നതും. ജ്യോതിഷ പ്രകാരം ഈ ദിനത്തില്‍ ഒരു പ്രത്യേക യോഗം തന്നെ രൂപപ്പെടുന്നു. ജ്യോതിഷപ്രകാരം നോക്കുകയാണെങ്കില്‍ അന്നേ ദിവസം തന്നെയാണ് സൂര്യന്റെ രാശിമാറ്റവും സംഭവിക്കുന്നത്. ഇതെല്ലാം കൂടി ചേരുമ്പോള്‍ നിരവധി സൗഭാഗ്യങ്ങള്‍ നിറയുന്ന ചില രാശിക്കാരുണ്ട്. സൂര്യന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് മാറുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ അപൂര്‍വ്വമായ പലഭാഗ്യങ്ങളും കൊണ്ട് വരുന്നു.
12 രാശിക്കാരില്‍ നാല് രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇത് വഴി ലഭിക്കുന്നു. സൂര്യനും ചന്ദ്രനും ഹോളിയും എല്ലാം ചേര്‍ന്ന് വരുന്നതിനാല്‍ രൂപപ്പെടുന്ന അപൂര്‍വ്വ യോഗം ചില രാശിക്കാരുടെ തലവര മാറ്റുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. നാല് രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് നമുക്ക് നോക്കാം. പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമായതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ദിനത്തോട് അനുബന്ധിച്ച് പല വിധത്തിലുള്ള നല്ല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റത്തിലൂടെയാണ് കടന്ന് പോവുന്നത് എന്നതാണ് സത്യം. ജോലിയില്‍ സ്ഥാനക്കയറ്റവും നേട്ടങ്ങളും തേടി എത്തുന്നു. കൂടാതെ ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിനും ലഭിക്കുന്നു. വലിയ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലേക്ക് എത്തുന്ന സമയമാണ്.. അനുകൂലമാറ്റങ്ങളില് നിങ്ങള്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടും. അത്രയധികം നേട്ടങ്ങളാണ് ഈ അപൂര്‍വ്വ ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാനമാറ്റം സംഭവിക്കുന്ന ദിവസമാണ് മാര്‍ച്ച് 14 എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തില്‍ നിങ്ങളെ തേടി പുരോഗതി എത്തുന്നു. സമൃദ്ധിയില്‍ ആറാടുന്നവരാണ് ഈ രാശിക്കാര്‍. പലപ്പോഴും രോഗാവസ്ഥകളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സമ്മര്‍ദ്ദ രഹിതമായ ഒരു ജോലിയാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. പലപ്പോഴും സമാധാനവും സന്തോഷവും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലാവസ്ഥകളില്‍ നിങ്ങള്‍ അത്ഭുതപ്പെടും എന്നതില്‍ സംശയം വേണ്ട.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റേയും സൂര്യന്റെ രാശിമാറ്റത്തിന്റേയും ദിനത്തില്‍ എല്ലാ പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ ജോലികളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. ഭാഗ്യം എപ്പോഴും നിങ്ങളുടെ പക്ഷത്തായിരിക്കും. പുതിയ ജോലി ലഭിക്കുകയും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്യാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും സാമ്പത്തിക ഉന്നതിയിലും സഹായിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് മാര്‍ച്ച് 14 മുതല്‍ ജീവിതത്തില്‍ സുവര്‍ണ കാലം പിറക്കുന്നു. കരിയറില്‍ വളര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു. ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നത് വഴി സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ജീവിത പുരോഗതിക്കായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലെ സന്തോഷം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരും. ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ കരസ്ഥമാക്കുന്നതിനുള്ള യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
