Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഹോളി 2024: ഐശ്വര്യം കൊണ്ടുവരും നിറങ്ങള്‍; ഓരോ രാശിക്കാര്‍ക്കും ഉണ്ട് ഓരോ ഭാഗ്യ നിറം
ഹിന്ദു കലണ്ടറില്‍ ഫാല്ഗുണ മാസത്തിലെ പൂര്‍ണ്ണ ചന്ദ്ര ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഗ്രിഗോറിയന്‍ കലണ്ടറില്‍ മാര്‍ച്ച് 25നാണ് ഹോളി വരുന്നത്. പൊതുവേ കേരളീയര്‍ ഹോളി ആഘോഷിക്കാറില്ലെങ്കിലും കേരളത്തില്‍ താമസമാക്കിയ ഉത്തരേന്ത്യക്കാരും ഉത്തരേന്ത്യയിലുള്ള കേരളീയരും ഹോളി ആഘോഷിക്കാറുണ്ട്. ഹോളിയുടെ തലേദിവസം ഹോളി ദര്ശന് അഥവാ ഛോട്ടി ഹോളി നടക്കാറുണ്ട്.

പൊതുവേ തിന്മയ്ക്ക് മേല്‍ നന്മ വിജയിച്ച ദിവസമായാണ് ഹോളി അറിയപ്പെടുന്നത്. ശൈത്യം അവസാനിക്കുകയും വസന്തം വരികയും ചെയ്യുന്നത് കൊണ്ട് ഇരുട്ടിനുമേല്‍ പ്രകാശം പരക്കുന്നതിന്റെ ഉത്സവമായും ഹോളി അറിയപ്പെടുന്നു.
ഹോളിയുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും പറഞ്ഞുകേള്‍ക്കാറുണ്ടെങ്കിലും അക്കൂട്ടത്തില്‍ പ്രബലമായത് പ്രഹ്ലാദനും ഹോളികയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ്. ഭഗവാന്റെ വിഷ്ണുവിന്റെ മഹാഭക്തനായിരുന്നു പ്രഹ്ലാദന്. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശിപുവിന്റെ സഹോദരിയാണ് ഹോളിക. മകന്റെ വിഷ്ണുഭക്തി മൂലം ഹിരണ്യകശിപു മകനെ സഹോദരിയുടെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും എന്നാല്‍ ഭക്തനോടുള്ള വാത്സല്യം നിമിത്തം വിഷ്ണുഭഗവാന് പ്രഹ്ലാദനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം.
ഹോളിയിലെ ഭാഗ്യ നിറങ്ങള്‍
ഹോളി ദിനത്തില്‍ ഓരോ രാശിക്കാര്‍ക്കും ജ്യോതിഷപ്രകാരം ഓരോ ഭാഗ്യ നിറം ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇടവം രാശി - ഇടവം രാശിക്കാരുടെ ഭാഗ്യ നിറങ്ങള്‍ വെള്ളയും ക്രീമുമാണ്. ഹോളി ദിനത്തില്‍ പച്ചയും ചുവപ്പും ഒഴിവാക്കാണ് ഈ നിറങ്ങള്‍ ധരിക്കുകയാണ് ഈ രാശിയിലുള്ളവര്‍ക്ക് നല്ലത്.
മേടം രാശി - മേടം രാശിക്കാര്‍ക്ക് പിങ്ക്, ഓറഞ്ച്, ചുവപ്പ് എന്നിവയാണ് ഭാഗ്യ നിറങ്ങള്‍. ഈ രാശിയിലുള്ളവര്‍ ഈ നിറങ്ങള്‍ ധരിക്കുന്നത് ഭാഗ്യം കൊണ്ടുവരും.
മിഥുനം രാശി - ബുധന്‍ ആണ് മിഥുനം രാശിക്കാരുടെ അധിപന്. അതുകൊണ്ട് പച്ച അല്ലെങ്കില്‍ ഹരിതനീല നിറമാണ് ഇവര്‍ക്ക് ഭാഗ്യം നല്‍കുക.
ചിങ്ങംരാശി - ചിങ്ങംരാശിക്കാരുടെ അധിപന് സൂര്യനാണ്. ചുവപ്പ് ആണ് ഇവരുടെ ഭാഗ്യ നിറം.
കര്‍ക്കിടക രാശി - ബുധന്‍ ആണ് ഈ രാശിക്കാരുടെ അധിപന്. വെള്ളയും ക്രീമുമാണ് ഇവര്‍ക്ക് ഭാഗ്യം നല്കുന്ന നിറങ്ങള്‍.
കന്നിരാശി - കന്നിരാശിയിലുള്ളവര്ക്ക് പച്ചയാണ് ഭാഗ്യനിറം.
തുലാം രാശി - തുലാം രാശിയിലുള്ളവര്‍ക്ക് വെള്ള, ക്രീം, ബ്രൗണ്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. അവയാണ് അവരുടെ ഭാഗ്യനിറങ്ങള്‍.
വൃശ്ചിക രാശി - വൃശ്ചിക രാശിയിലുള്ളവര്‍ക്ക് ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നിവയാണ് ഭാഗ്യ നിറങ്ങള്‍. ഈ നിറങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരും.
ധനു രാശി - വ്യാഴമാണ് ധനു രാശിക്കാരുടെ അധിപന്. മഞ്ഞ, സ്വര്‍ണ്ണം എന്നിവയാണ് ഇവരുടെ ഭാഗ്യ നിറങ്ങള്‍.
മകരം രാശി - മകരം രാശിയിലുള്ളവര്‍ക്ക് ബ്രൗണ്‍, ചാരം, എന്നിവയാണ് ഭാഗ്യ നിറങ്ങള്‍. ഇവരുടെ അധിപനായുള്ള ഗ്രഹം ശനിയാണ്.
കുംഭം രാശി - കുംഭം രാശിയില്‍ പെട്ടവര്‍ക്ക് ബ്രൗണ്‍, ചാര നിറങ്ങള്‍ ഉപയോഗിക്കാം. ഈ നിറങ്ങള്‍ അവര്‍ക്ക് ഭാഗ്യം കൊണ്ടുവരും.
ഹോളി ആഘോഷം
ഉത്തരേന്ത്യയിലാണ് വര്‍ണ്ണശബളമായ ഹോളി ആഘോഷങ്ങള്‍ നടക്കാറുള്ളത്. ദക്ഷിണേന്ത്യയില്‍ ചില ഇടങ്ങളിലും ഹോളി ആഘോഷിക്കാറുണ്ട്. കേരളത്തില്‍ ചില ക്ഷേത്രങ്ങളില്‍ ഹോളി ദിനത്തില്‍ മഞ്ഞള്‍ നീരാട്ട് പോലുള്ള ആചാരങ്ങള്‍ നടക്കാറുണ്ട്. ഉത്തരേന്ത്യയില്‍ കൃഷ്ണന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന മഥുരയിലും കൃഷ്ണന് വളര്‍ന്ന വൃന്ദാവനത്തിലുമൊക്കെ വലിയ രീതിയിലുള്ള ഹോളി ആഘോഷങ്ങള്‍ നടന്നുവരുന്നു.
ഡെല്‍ഹിയിലും ഉത്തര്‍പ്രദേശിലും നിറങ്ങള്‍ പരസ്പരം വാരിവിതറി വര്‍ണ്ണാഭമായ ഹോളി ആഘോഷം നടക്കാറുണ്ട്. ഹോളിയുടെ തലേദിവസം ഹോളികയെ അഗ്നിയില്‍ ദഹിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി തീക്കുണ്ഡങ്ങള്‍ ജ്വലിപ്പിക്കും. ഹല മൊഹല്ല എന്ന പേരിലാണ് സിഖുകാര്‍ ഹോളി ആഘോഷിക്കുന്നത്. അന്നേദിവസം ആയോധന കലകളുടെ പ്രകടനവും മത്സരവും നടക്കും. ഗുജറാത്തില്‍ ഹോളി ആഘോഷങ്ങളുടെ ഭാഗമായി നൃത്തസംഗീത പരിപാടികളും പരമ്പരാഗത മധുരപലഹാര വിതരണവും നടക്കും.
മഹാരാഷ്ട്രയിലും ഹോളി ആഘോഷങ്ങള്‍ നടക്കാറുണ്ട്. പശ്ചിമ ബംഗാളില്‍ ഹോളി ദോല് പൂര്‍ണ്ണിമ അല്ലെങ്കില്‍ ദോല് ജത്ര എന്നാണ് അറിയപ്പെടുന്നത്. അലങ്കരിച്ച ഊഞ്ഞാലുകളില്‍ രാധയുടെയും കൃഷ്ണന്റെയും പ്രതിമകള്‍ വെച്ച് ആട്ടുന്ന ആഘോഷമാണ് ദോല് പൂര്‍ണ്ണിമ. കര്‍ണ്ണാടകയില്‍ ഹോളിയുടെ ദിവസം കാമദഹന എന്ന ആഘോഷം നടക്കാറുണ്ട്. കാമദേവനെ കത്തിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ ആഘോഷത്തിന്റെ ഐതിഹ്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
