Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
4 യോഗങ്ങളുടെ അപൂര്‍വ്വ സംഗമം: 4 രാശിക്കാര്‍ക്ക് ശുക്രനുദിക്കും
ഹോളി, ഇന്ന് രാജ്യത്താകമാനം വര്‍ണങ്ങള്‍ വിതറുന്ന ദിനമാണ്. ഈ ദിനത്തില്‍ ജ്യോതിഷത്തിനും അല്പം പ്രാധാന്യമുണ്ട് എന്നതാണ് സത്യം. ഇന്നാണ് ഹിന്ദു പുതുവര്‍ഷം ആരംഭിക്കുന്നത് എന്നൊരു വിശ്വാസവും പലര്‍ക്കിടയിലും ഉണ്ട. ഈ വിശേഷ ദിവസത്തില്‍ ഗ്രഹങ്ങളിലും ചില മാറ്റങ്ങള്‍ സംഭവിക്കും. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ശശ്മഹാപുരുഷ യോഗം, ബുധാദിത്യ യോഗം, വൃദ്ധിയോഗം, ലക്ഷ്മി നാരായണ യോഗം, ധനയോഗം തുടങ്ങി നിരവധി യോഗങ്ങളാണ് ഈ ദിനത്തില്‍ രൂപപ്പെടുന്നത്.
എന്നാല്‍ ഇതെല്ലാം തന്നെ അനുകൂലമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നവയാണ് എന്നതാണ് സത്യം. 12 രാശിക്കാരിലും ഈ പറയുന്ന യോഗങ്ങളെല്ലാം തന്നെ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ചില രാശിക്കാരില്‍ ഇതിന്റെ സ്വാധീനം പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്കുന്നു. അത്തരത്തില്‍ ചിലരാശിക്കാരെക്കുറിച്ചും അവര്‍ക്ക് ഹോളി നല്കുന്ന അനുകൂല മാറ്റങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഹോളി നല്കുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങളും അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. സ്ഥാനക്കയറ്റം ലഭിക്കുന്നത് നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേതാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റമാണ് ഈ ദിനം ലഭിക്കുന്നത്. പലപ്പോഴും വിവാഹത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നതിനുളഅള സാധ്യതയുണ്ട്. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. സാമ്പത്തിക സമ്മര്‍ദ്ദത്തിന് ആശ്വാസം ലഭിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശുഭകരമായ യോഗങ്ങള്‍ സമ്മാനിക്കുന്നതാണ് ഈ യോഗങ്ങളെല്ലാം തന്നെ. പ്രത്യേകിച്ച് ഹോളി ദിനത്തില്‍ രൂപം കൊള്ളുന്ന ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കകളില്‍ നിന്ന് മോചനം ലഭിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഹോളി ദിനത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങളില്‍ കണ്ണുമഞ്ഞളിക്കുന്നു. പലപ്പോഴും നിങ്ങളെ തേടി സാമ്പത്തിക ലാഭം ഇങ്ങോട്ട് വരുന്നു. പണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതിന് സാധിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ജീവിതം കെട്ടിപ്പൊക്കുന്നതിന് സാധിക്കും. ആത്മീയമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. നിരവധി യാത്രകള്‍ നടത്തുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും ഇവര്‍ ശ്രമിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഹോളി ദിനത്തില്‍ രൂപപ്പെടുന്ന അപൂര്‍വ്വ യോഗങ്ങള്‍ എല്ലാം തന്നെ ശുഭകരമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നു. സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും എന്നന്നേക്കുമായി പരിഹാരം കാണാന്‍ സാധിക്കുന്നു. ജോലിയുള്ളവരില്‍ അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതുവഴി നേട്ടങ്ങള്‍ ഉണ്ടാവുന്നു. മനസ്സിന്റെ ആരോഗ്യം തന്നെയാണ് ഏറ്റവും മികച്ചതും. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
