Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
13 മാസം, 13 നഗരങ്ങൾ, അവസാനം യമ ലോകം, മരണാനന്തര ജീവിതം ഇപ്രകാരം
മരണശേഷം ഒരാത്മാവിന് എന്ത് സംഭവിക്കും? പലർക്കും ഉള്ള ഒരു സംശയമാണിത്. എന്നാൽ, ഇതിനെക്കുറിച്ച് ഗരുഡ പുരാണത്തിൽ വളരെ വിശദമായി വിവരിക്കുന്നുണ്ട്. ഗരുഡ ദേവന്റെ ആവശ്യപ്രകാരം വിഷ്ണുദഗേവൻ ഒരാത്മാവ് യമ ലോകത്ത് എത്തുന്നതുവരെയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന് വിശദമാക്കുന്നുണ്ട്. ഒരാത്മാവ് എന്തെല്ലാം യാതനകൾ താണ്ടിയാണ് യമലോകത്ത് എത്തുന്നത് എന്ന് ഇതിൽ കൃത്യമായി പറയുന്നു. മരണശേഷം ജീവിതപ്രശ്നങ്ങൾ ഉണ്ടാവുകയില്ല എന്ന് കരുതുന്ന നമ്മൾ ഓരോരുത്തരും ഇത് വായിച്ചിരിക്കേണ്ടതും, അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്.അവ എന്തെല്ലാമെന്ന് നോക്കാം.

കർമ്മത്തിനനുസരിച്ച്
ഗരുഡപുരാണത്തിൽ പറയുന്നതുപ്രകാരം, മരണശേഷം ഒരു ആത്മാവിൻ്റെ യമ ലോകത്തിലേയ്ക്കുള്ള യാത്ര അങ്ങേയറ്റം ദുഷ്കരമാണെന്നാണ് ഗരുഡ പുരാണത്തിൽ വിശദീകരിക്കുന്നത്. ഈ യാത്രയിൽ പല യാതനകളും സഹിക്കേണ്ടതായി വരും. പ്രത്യേകിച്ച് വിശ്രമിക്കാൻ തണലില്ലാതെ, ആത്മാവിനെ നിലനിർത്താൻ ഭക്ഷണമോ വെള്ളമോ ഇല്ലാതെ സഞ്ചരിക്കേണ്ടതായി വരും. പന്ത്രണ്ട് സൂര്യന്മാരിൽ നിന്നുള്ള തീവ്രമായ ചൂട് അനുഭവിക്കേണ്ടതായി വരും.
പാപിയായ ഒരു ആത്മാവാണെങ്കിൽ ഈ പാതയിൽ കഠിനമായ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വരുന്നു. തണുത്ത കാറ്റും മുള്ളുള്ള ഭൂപ്രദേശങ്ങളും വിഷപ്പാമ്പുകളെയും ഇവർ നേരിടേണ്ടതായി വരും. ചില സമയങ്ങളിൽ, ആത്മാവിനെ സിംഹങ്ങളും നായ്ക്കളും ആക്രമിക്കുകയോ, തേളുകൾ കടിക്കുകയോ, തീ കത്തിക്കുകയോ ചെയ്യുന്നു.
13 മാസം, 13 നഗരങ്ങൾ
ഈ ഘട്ടത്തിൽ പല ക്ലേശങ്ങളും സഹിച്ച ആത്മാവ് ഒടുവിൽ രണ്ടായിരം നീളവും വീതിയുമുള്ള ഭയാനകമായ അസിപത്രവനവനത്തിൽ എത്തിച്ചേരുന്നു. വനത്തിലൂടെ കടന്നുപോകുമ്പോൾ, ആത്മാവ് നിരവധി പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ചിലപ്പോൾ നരകത്തിലെ ഇരുണ്ട കിണറുകളിലേക്കോ കുത്തനെയുള്ള മലകളിലേക്കോ വീഴാനും സാധ്യത ഏറെയാണ്. 13 നഗരങ്ങൾ കടന്ന് 13 മാസം നീണ്ടു നിൽക്കുന്ന യാത്രയുടെ അവസാനം മാത്രമേ യമലോകത്തിൽ എത്തിപ്പെടാൻ ആത്മാവിന് സാധിക്കുക.
ആദ്യ മാസത്തിൽ, ആത്മാവ് സൗരിപൂരിലേയ്ക്ക് യാത്ര തിരിക്കുന്നു. ജംഗം രാജാവാണ് ഇവിടെ ഭരിക്കുന്നത്.
കഠിനമായ യാതനകൾ
രണ്ടാം മാസത്തിൽ, സൗരിപൂർ നഗരത്തിലൂടെ കടന്ന്, ആത്മാവ് നാഗേന്ദ്ര ഭവനിൽ എത്തിച്ചേരുന്നു. ഘോരവനങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലമാണിത്. മൂന്നാം മാസത്തിൽ, ആത്മാവ് ഗന്ധർവ്വപൂരിൽ എത്തിച്ചേരുന്നു. അവിടെ മൂന്നാം മാസത്തെ വഴിപാടുകൾ കഴിച്ച് യാത്ര തുടരും. നാലാം മാസത്തോടെ, ആത്മാവ് ശൈലഗംപൂരിൽ എത്തുന്നു. ശൈലഗംപൂരിലെ നാലാമത്തെ മാസത്തിലെ വഴിപാടുകൾ കഴിച്ചതിനുശേഷം ആത്മാവ് യമദൂതരോടൊപ്പം യാത്ര തുടരുന്നു.
നഗരങ്ങൾ
അഞ്ചാം മാസത്തിൽ, ആത്മാവ് ക്രൗഞ്ചപൂർ നഗരത്തിലേക്കുള്ള യാത്ര തുടരുന്നു. മുന്നോട്ട് പോകുന്നതിന് മുമ്പ് അഞ്ചാമത്തെ പ്രതിമാസ പിണ്ഡദാനം കഴിക്കുന്നു. ആത്മാവ് 15 ദിവസം ക്രൗഞ്ചാപൂരിൽ തുടരുന്നു. തുടർന്ന് 15 ദിവസത്തേക്ക് ക്രൂഞ്ചാപൂരിലേക്ക് പോകുന്നു.
ആറാം മാസം
ആറാം മാസത്തിൽ, യമദൂതന്മാർ ആത്മാവിനെ യമരാജിൻ്റെ ഇളയ സഹോദരനായ വിചിത്ര ഭരിക്കുന്ന ചിത്രഭവനിലേക്ക് നയിക്കുന്നു. ഭീമാകാരനായ വിചിത്രയെ കാണുമ്പോൾ, ആത്മാവ് ഭയപ്പെടുന്നു. ഭ്രാന്തമായി ഓടി മഹാ വൈതർണി നദിയിൽ എത്തിച്ചേരുന്നു. ആത്മാവിനെ നദി മുറിച്ചുകടക്കാൻ സഹായിക്കുന്നു. ഇതിനായി ഒരു വഞ്ചി യമദൂതർ ഒരുക്കിക്കൊടുക്കുന്നു. തുടർന്ന് അവർ ആത്മാവിനോട് അതിന്റെ എന്തെങ്കിലും ഗുണങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നു. തത്ത്വങ്ങളിൽ അവഗാഹമുള്ള മുനിമാർ, ദാനം ചെയ്യും എന്ന് പറയുമ്പോൾ നദിയിലൂടെ ബോട്ട് സഞ്ചരിക്കുന്നു. പിന്നീട്, ആത്മാവ് പശുവിനെ ദാനം ചെയ്താൽ വഞ്ചി കരയ്ക്ക് അടുക്കും. അല്ലാത്തപക്ഷം, അത് സഞ്ചരിച്ചുകൊണ്ടേ ഇരിക്കും. ഇത് കേട്ട് ആത്മാവ് വിഷമിക്കുന്നു. ആത്മാവ് ജീവിച്ചിരുന്ന കാലത്ത് ദാനം ചെയ്തില്ലെങ്കിൽ വൈതർണി നദിയിൽ മുങ്ങിമരിക്കും.
ഭയാനകമായ ജീവികൾ
ആറാം മാസത്തെ പിണ്ഡദാനം കഴിച്ചതിനുശേഷം, ആത്മാവ് അതിൻ്റെ യാത്ര തുടരുന്നു. ഏഴാം മാസത്തിൽ, അത് ബഹ്വപദ്പൂരിൽ എത്തുന്നു. എട്ടാം മാസത്തിൽ ദുഖ്ദിലെത്തുന്നു.
ഒമ്പതാം മാസത്തിൽ ആത്മാവ് നാനക്രാന്ദിലേക്ക് പോകുന്നു. ആത്മാവിനെ ദുഃഖവും നിരാശയും നിറയ്ക്കുന്ന വിവിധ ഭയാനകമായ ജീവികൾ വസിക്കുന്ന ഒരു നഗരമാണ് നാനാക്രാന്ദി. അവിടെ നിന്ന് ആത്മാവ് യാത്ര തുടർന്ന്, പത്താം മാസത്തിൽ പ്രവേശിച്ച് സുതപ്തഭവനിലെത്തുന്നു. പതിനൊന്നാം മാസത്തിൽ ആത്മാവ് രൗദ്ര നഗരത്തിലേക്ക് നീങ്ങുന്നു.
യമലോകം
രൗദ്ര നഗരിയിൽ, ആത്മാവ് പതിനൊന്നാം മാസത്തെ നിവേദ്യം കഴിക്കുകയും പതിനൊന്നര മാസത്തിനുശേഷം പയോവർഷൻ എന്ന നഗരത്തിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. പയോവർഷത്തിൽ നിന്നും യാത്ര തുടർന്ന് പന്ത്രണ്ടാം മാസത്തിൽ ആത്മാവ് ശീതാധിയിൽ എത്തുന്നു. ശീതാധിയിൽ മഞ്ഞിനേക്കാൾ നൂറിരട്ടി തീവ്രതയുള്ള തണുപ്പാണ്. അതിനാലാണ് ഇവിടം ശീതാധി എന്നറിയപ്പെടുന്നത്. ഇവിടെ, ആത്മാവ് കൊടും തണുപ്പും വിശപ്പും കൊണ്ട് കഷ്ടപ്പെടുന്നു.
പന്ത്രണ്ട് മാസത്തെ കഷ്ടപ്പാടുകൾക്ക് ശേഷം, ആത്മാവ് യമ നഗരിക്കടുത്തുള്ള ബഹുഭീതി എന്ന നഗരത്തിൽ എത്തിച്ചേരുന്നു. അവിടെ എത്തുമ്പോൾ ആത്മാവ് ഒരു കൈ പോലെ, ഒരു തള്ളവിരൽ വലുപ്പത്തിൽ, ചെറിയ ശരീരവുമായി ആത്മാവ് യമ നഗരിയിൽ എത്തുന്നു. അവിടെ യമരാജൻ അതിൻ്റെ കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുമെന്നാണ് വിഷ്ണു ദേവൻ ഗരുഡനോട് പറഞ്ഞത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











