Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
3 രാജയോഗത്തോടെ ഹിന്ദു നവവര്‍ഷം; കഷ്ടപ്പാട് ഒഴിയുന്ന ഒരുവര്‍ഷം 3 രാശിക്ക്
ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജനുവരി ഒന്നിന് പുതുവത്സരം ആരംഭിക്കുന്നുണ്ടെങ്കിലും ഹിന്ദു പുതുവത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. വേദ കലണ്ടര്‍ അനുസരിച്ച്, വിക്രം സംവത് 2081 എന്നറിയപ്പെടുന്ന ഹിന്ദു പുതുവര്‍ഷം 2024 ഏപ്രില്‍ 9 മുതല്‍ ആരംഭിക്കും. ജ്യോതിഷ പ്രകാരം ഈ പുതുവര്‍ഷം വളരെ പ്രധാനപ്പെട്ടതായിരിക്കും. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ ഹിന്ദു പുതുവര്‍ഷത്തില്‍ ശുഭകരമായ രാജയോഗം രൂപപ്പെടുന്നു.
അമൃതസിദ്ധി യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, ശശ രാജയോഗം എന്നിവ ഏപ്രില്‍ ഒമ്പതിന് രൂപപ്പെടും. ചില രാശിക്കാര്‍ക്ക് ഇത് വളരെയേറെ ഗുണം ചെയ്യും. ഇവരുടെ ജീവിതത്തില്‍ ഈ സമയം ധാരാളം നേട്ടങ്ങളും ഐശ്വര്യങ്ങളും കൈവരും. ഏതൊക്കെ രാശികളാണ് അത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ പെട്ടവര്‍ക്ക് ഹിന്ദു പുതുവര്‍ഷം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ കണ്ടെത്തും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനാകും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും.
നിങ്ങളില്‍ ചിലര്‍ എന്തെങ്കിലും പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ബിസിനസുകാര്‍ക്ക് പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിയും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് ഗുണം ലഭിക്കും. പ്രമോഷനുകളിലൂടെ കരിയറില്‍ പുരോഗതി നേടാനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും, കൂടാതെ നിങ്ങളുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ദ്ധനവും പ്രതീക്ഷിക്കാം. നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. കഠിനാധ്വാനവും ചാതുര്യവും കൊണ്ട് മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കുകയും ചെയ്യും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ഹിന്ദു പുതുവര്‍ഷം വളരെ അനുകൂലമായിരിക്കും. കരിയര്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് വിജയകരമായിരിക്കും. നിരവധി പുതിയ ഡീലുകളിലൂടെ ബിസിനസുകാര്‍ വളരും. ജോലിയിലുള്ളവര്‍ക്കും സമയം അനുകൂലമാണ്. പ്രമോഷന്റെ വാതിലുകള്‍ തുറക്കും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനാകും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. നിരവധി സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഈ സമയം ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
മകരം
ഹിന്ദു പുതുവര്‍ഷം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ നല്ല പെരുമാറ്റം സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം നല്‍കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. നിക്ഷേപങ്ങള്‍ നടത്താനുള്ള നല്ല സമയമാണിത്. ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിച്ചേക്കാം. വളരെയധികം പുരോഗതി ഉണ്ടാകും. ഈ സമയം മംഗളകരമായിരിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം ലഭിക്കും. വ്യക്തിബന്ധങ്ങളും നല്ലതായി നിലനില്ക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാന്‍ സാധിക്കും.
ഹിന്ദു പുതുവര്‍ഷം 2024
ഹിന്ദു പുതുവര്‍ഷത്തിന്റെ ഉത്സവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ആഘോഷിക്കപ്പെടുന്നു. മഹാരാഷ്ട്രയിലും തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് ഗുഡി പദ്വ ആഘോഷിക്കുന്നത്. സൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു പുതുവര്‍ഷം തമിഴ്നാട്ടില്‍ പുത്താണ്ട്, ആസാമില്‍ ബിഹു, പഞ്ചാബില്‍ വൈശാഖി, ഒറീസയില്‍ പന സംക്രാന്തി, പശ്ചിമ ബംഗാളില്‍ നബ വര്‍ഷ എന്നിങ്ങനെ അറിയപ്പെടുന്നു. ഈ ദിവസമാണ് പ്രപഞ്ചം ഉണ്ടായതെന്നാണ് വിശ്വാസം. ഈ ദിവസമാണ് ബ്രഹ്മാവ് പ്രപഞ്ചം സൃഷ്ടിച്ചത്. ഈ ദിവസമാണ് സൂര്യദേവന് ലോകത്ത് ജനിച്ചത്. ഗുഡി പദ്വ ദിനത്തിലാണ് ശ്രീരാമന് ബാലിയെ വധിച്ചത്. കര്‍ണാടകയിലെയും ആന്ധ്രയിലെയും ആളുകള്‍ ഈ ദിവസം ഉഗാദി ഉത്സവം ആഘോഷിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications