Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
30 വര്ഷത്തിനുശേഷം ശുഭയോഗങ്ങളില് ഹിന്ദു പുതുവര്ഷം; ഏപ്രില് 9 മുതല് രാജയോഗം ഈ 3 രാശിക്ക്
ഇംഗ്ലീഷ് കലണ്ടര് അനുസരിച്ച്, ജനുവരി 1 മുതലാണ് പുതുവര്ഷം ആരംഭിക്കുന്നതെങ്കിലും, ഹിന്ദു പുതുവര്ഷം ആരംഭിക്കുന്നത് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിന്റെ പ്രതിപാദ മുതലാണ്. കൂടാതെ എല്ലാ വ്രതങ്ങളും ഉത്സവങ്ങളും ഹിന്ദു കലണ്ടറിലെ തീയതികളുടെ അടിസ്ഥാനത്തിലാണ് ആഘോഷിക്കുന്നത്. ഇത്തവണത്തെ ഹിന്ദു പുതുവര്ഷ വിക്രം സംവത് 2081, ഏപ്രില് 09 മുതല് ആരംഭിക്കാന് പോകുന്നു. ജ്യോതിഷ കണക്കുകൂട്ടലുകള് അനുസരിച്ച്, ഏകദേശം 30 വര്ഷങ്ങള്ക്ക് ശേഷം ശുഭകരമായ രാജയോഗത്തിലായിരിക്കും പുതുവര്ഷം ആരംഭിക്കുക.
ഈ ദിവസം അമൃത സിദ്ധി യോഗം, സര്വാര്ത്ത സിദ്ധി യോഗം, ശശ രാജയോഗം എന്നിവയുടെ സംയോജനമുണ്ടാകുന്നു. ഇത്തവണ വിക്രം സംവത് 2081ല് രാജാവ് ചൊവ്വയും മന്ത്രി ശനിദേവനുമായിരിക്കും. അത്തരമൊരു സാഹചര്യത്തില്, ശനിയുടെയും ചൊവ്വയുടെയും സ്വാധീനം വര്ഷം മുഴുവനും തുടരും. ഹിന്ദു പുതുവര്ഷത്തിലെ രാജയോഗങ്ങള് തലവര മാറ്റുന്ന ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഹിന്ദു പുതുവര്ഷത്തില് രാജയോഗം
സര്വാര്ത്ത സിദ്ധി യോഗം, അമൃത സിദ്ധി യോഗം, ശശ രാജയോഗം എന്നിങ്ങനെ 3 രാജയോഗങ്ങള് ഏപ്രില് 09 ന് ഹിന്ദു പുതുവത്സര ദിവത്തില് രൂപംകൊള്ളും. ഇത് കൂടാതെ രേവതി, അശ്വതി നക്ഷത്രം എന്നിവയും വര്ഷത്തിന്റെ ആദ്യ ദിനത്തില് ഒത്തുചേരുന്നു. ഈ ദിവസം ചന്ദ്രന് വ്യാഴത്തിന്റെ രാശിയായ മീനത്തില് ആയിരിക്കും. ശനിദേവന് സ്വന്തം രാശിയായ കുംഭത്തില് സ്ഥിതി ചെയ്യുന്നതിനാല് ശശ രാജയോഗവും രൂപപ്പെടും. ജ്യോതിഷ കണക്കുകൂട്ടലുകള് അനുസരിച്ച് ഏപ്രില് 09 ന് രാവിലെ 07:32 ന് സര്വാര്ത്ത സിദ്ധി യോഗവും അമൃത സിദ്ധി യോഗവും ആരംഭിക്കും. പുതിയ ഹൈന്ദവ വര്ഷത്തിലെ രാജാവായ ചൊവ്വയുടെയും മന്ത്രിയായ ശനിദേവിന്റെയും സാന്നിധ്യം 12 രാശികളിലേയും ആളുകളെ ബാധിക്കും. എന്നാല് ചില രാശിക്കാര്ക്ക് ഈ കാലയളവില് ഭാഗ്യം ലഭിക്കും. ഇവരുടെ ജീവിതത്തില് സന്തോഷവും സമാധാനവും നല്ല ഫലങ്ങളും കാണും.
ഇടവം
ഹിന്ദു പുതുവര്ഷത്തില് രൂപംകൊള്ളുന്ന മൂന്ന് ശുഭ യോഗങ്ങളില് നിന്ന് ഇടവം രാശിക്കാര്ക്കാണ് ഏറ്റവും കൂടുതല് പ്രയോജനം ലഭിക്കാന് പോകുന്നത്. ഈ രാശിക്കാര്ക്ക് ജീവിതത്തില് പുതിയ അവസരങ്ങള് ലഭിക്കും. തൊഴില് രഹിതരായ ആളുകള്ക്ക് തൊഴില് അവസരങ്ങള് ലഭിക്കും. ജോലിയില് മാറ്റം പ്രതീക്ഷിക്കുന്നവര്ക്കും ഈ സമയം നല്ല അവസരങ്ങള് ലഭിക്കും. നിങ്ങളുടെ ജോലിയില് നിങ്ങള്ക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്ദ്ധിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള് ശക്തമാകും. വരുമാനം വര്ധിക്കാന് സാധ്യതയുണ്ട്. വായ്പ എടുത്തിട്ടുള്ളവര്ക്ക് കടബാധ്യതകളില് നിന്ന് മോചനം ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ഭൗതിക സുഖസൗകര്യങ്ങളില് വര്ദ്ധനവുണ്ടാകും.
മിഥുനം
ഹിന്ദു പുതുവത്സരം മിഥുന രാശിക്കാര്ക്ക് വളരെ ശുഭകരവും പ്രയോജനപ്രദവുമായിരിക്കും. നിങ്ങളുടെ ജീവിതത്തില് സന്തോഷവും നല്ല വിജയവും കൈവരിക്കാനുള്ള അവസരങ്ങളുണ്ടാകും. റിയല് എസ്റ്റേറ്റ് നിക്ഷേപങ്ങളില് നിന്ന് നേട്ടം പ്രതീക്ഷിക്കാം. വരാനിരിക്കുന്ന സമയം നിങ്ങളുടേതായിരിക്കും. പങ്കാളിത്ത ബിസിനസ്സില് നിങ്ങള്ക്ക് നല്ല നേട്ടങ്ങള് ലഭിക്കും. വരുമാനത്തില് വര്ദ്ധനവുണ്ടാകും. അധിക വരുമാന സ്രോതസ്സുകളും ലഭ്യമാകും. സമൂഹത്തില് ആദരവും കുടുംബത്തില് സന്തോഷവും വര്ദ്ധിക്കും. പ്രണയത്തിന്റെ കാര്യത്തില് പങ്കാളിയുമായി നല്ല ബന്ധം നിലനിര്ത്താനാകും.
ധനു
ഹിന്ദു പുതുവര്ഷം ധനു രാശിക്കാര്ക്ക് വളരെ മികച്ച നേട്ടങ്ങള് സമ്മാനിക്കും. നിങ്ങളുടെ എല്ലാ പ്രവര്ത്തനങ്ങളിലും നിങ്ങള് നല്ല വിജയം കൈവരിക്കും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള് പോലും എളുപ്പത്തില് പൂര്ത്തിയാക്കാനാകും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിക്കും. ജോലി ചെയ്യുന്നവര്ക്ക് പുതിയ ജോലികള്ക്കായി നിരവധി ഓഫറുകള് ലഭിക്കും. ജീവിതത്തില് പണത്തിന് ഒരു കുറവും ഉണ്ടാകില്ല. സാമ്പത്തിക നേട്ടത്തിന് നിങ്ങള്ക്ക് ധാരാളം അവസരങ്ങള് ലഭിക്കും. വര്ഷം മുഴുവനും നിങ്ങളുടെ ജീവിതത്തില് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
