Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
2025-ല്‍ കാലിടറുന്നവര്‍, ആയുസ്സിന് ദോഷം, ഒഴിയാതെ ആരോഗ്യ പ്രശ്‌നങ്ങള്‍: 12 രാശിയില്‍ നിങ്ങള്‍ക്കെങ്ങനെ?
Health Horoscope 2025: വളരെയധികം പ്രതീക്ഷയോടെയാണ് നാമെല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. പലപ്പോഴും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഈ സമയം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. കാരണം ആരോഗ്യം തന്നെയാണ് അതില്‍ പ്രധാനം. എത്രയൊക്കെ സമ്പത്തും, ധനവും സ്വന്തമാക്കിയാലും നിരന്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയാണെങ്കില്‍ അവരുടെ ജീവിതത്തില്‍ സമാധാനം ലഭിക്കുകയില്ല. 2025-ലേക്ക് കടക്കുമ്പോള്‍ എപ്രകാരമാണ് ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്നത് പ്രധാനപ്പെട്ടതാണ്.
ആരോഗ്യ രാശിഫലത്തെക്കുറിച്ച് നോക്കുമ്പോള്‍ നിങ്ങളുടെ വരുന്ന വര്‍ഷം എപ്രകാരം മാറ്റങ്ങളുണ്ടാവാം എന്തൊക്കെ ഉയര്‍ച്ച താഴ്ചകളുണ്ടാവാം എന്നത് ശ്രദ്ധേയമാണ്. ഗ്രഹസ്ഥാനം, ഗ്രഹമാറ്റങ്ങള്‍, നക്ഷത്രത്തിന്റെ സ്ഥാനം എന്നിവ കണക്കാക്കിയാണ് 2025-ലെ ആരോഗ്യത്തെക്കുറിച്ച് തീരുമാനിക്കുന്നത്. പുതുവര്‍ഷത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ആരോഗ്യരംഗത്തെ മാറ്റങ്ങളെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യത്തില്‍ ശനി ഗുണപ്രദമായി നില്‍ക്കുന്നതിനാല്‍ വര്‍ഷാരംഭം മികച്ചതായിരിക്കും. എന്നാല്‍ പിന്നീട് അങ്ങോട്ട് ഇവര്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്. സമ്മര്‍ദ്ദ രഹിതമായി തുടരുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. കൂടാതെ നല്ല ഉറക്കത്തിനും വ്യായാമത്തിനും സമയം കണ്ടെത്തേണ്ടതാണ്. ഇത്തരത്തില്‍ ചെയ്താല്‍ 2025-ല്‍ ആരോഗ്യപരമായി നിങ്ങള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് 2025-ല്‍ ഗുണദോഷസമ്മിശ്രമായിരിക്കും ആരോഗ്യം. കാരണം മാര്‍ച്ച് 29-ന് ശനിയുടെ രാശിമാറ്റം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെല്ലാം തന്നെ പെട്ടെന്ന് അപ്രത്യക്ഷമാക്കുന്നു. എന്നാല്‍ വര്‍ഷാരംഭത്തില്‍ ചില പ്രതികൂല ആരോഗ്യാവസ്ഥകള്‍ ഇവര്‍ നേരിടേണ്ടി വരുന്നു. ശ്വാസകോശ സംബന്ധവും ഹൃദയ സംബന്ധവുമായ ചെറിയ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ആരോഗ്യം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. കാരണം വ്യാഴത്തിന്റെ രാശിമാറ്റം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പലപ്പോഴും ആമാശയത്തിലും ജനനേന്ദ്രിയത്തിലും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. വ്യായാമം, ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് 2025 പലപ്പോഴും ശനിയുടെ സംക്രമണം വെല്ലുവിളിയാവുന്നു. അത് പലപ്പോഴും അരക്കെട്ട്, ജനനേന്ദ്രിയം, വായ എന്നീ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കിക്കൊണ്ടിരിക്കും. എന്നാല്‍ മാര്‍ച്ചിന് ശേഷമുള്ള സമയം ഇതിന് അല്‍പം ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപന്‍ സൂര്യമാണ്. എന്നാല്‍ ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂര്യന്‍ നിങ്ങളെ സംരക്ഷിക്കുകയില്ല. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടതാണ്. ശരീരവേദന, സന്ധി വേദന എന്നിവ നിങ്ങളുടെ ജീവിതത്തെ കൂടുതലായി ബാധിക്കുന്നു. പലപ്പോഴും പ്രതികൂലാവസ്ഥയില്‍ കൂടി കടന്ന് പോവുന്ന ഒരു വര്‍ഷമായിരിക്കും ഈ വര്‍ഷം. തലവേദന, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും വിടാതെ പിന്തുടരും.
കന്നി
കന്നി രാശിക്കാര്‍ക്ക് 2025-ന്റെ വീക്ഷണകോണില്‍ ആരോഗ്യം അല്‍പം ദുര്‍ബലമായിരിക്കും. ജനുവരി മുതല്‍ നെയ് വരെയുള്ള സമയത്തില്‍ പ്രശ്‌നങ്ങള്‍ അല്‍പം രൂക്ഷമായിരിക്കും. ചെറിയ ആരോഗ്യ പ്രശ്‌നമാണെങ്കില്‍ പോലും പലപ്പോഴും നിസ്സാരമാക്കാതെ വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. ഇല്ലാതായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി ഈ സമയം തിരികെ വരാം. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രതയോടെ കടന്ന് പോവേണ്ട വര്‍ഷമാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തില്‍ ജനുവരി മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തില്‍ പ്രതികൂലമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വയറുമായി ബന്ധപ്പെട്ടോ, അരക്കെട്ട്, വായ എന്നിവയുമായി ബന്ധപ്പെട്ടോ പ്രശ്‌നങ്ങള്‍ ഇരട്ടിക്കാം. ശനിയുടെ സംക്രമണം നടന്ന് കഴിഞ്ഞാല്‍ ഇവയില്‍ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. വര്‍ഷം പുരോഗമിക്കുന്നതിന് അനുസരിച്ച് ആരോഗ്യവും മെച്ചപ്പെടും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ശനി സംക്രമണം അനുകൂലമായ ആരോഗ്യാവസ്ഥകള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും നിങ്ങളെ ബാധിച്ചിരുന്ന രോഗാവസ്ഥകളെ ഇല്ലാതാക്കും. എന്നാല്‍ മാര്‍ച്ചിന് മുന്‍പുള്ള മാസങ്ങളില്‍ കാല്‍മുട്ട്, തലച്ചോറ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാവാം. മാത്രമല്ല പലപ്പോഴും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ വിട്ടുമാറാതെ നിങ്ങളെ ബാധിക്കും. എന്നാല്‍ ശനിയുടെ സംക്രമണം കഴിയുന്നതോടെ അതിനടുത്ത സമയങ്ങളില്‍ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അലംഭാവം കാണിക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ മാര്‍ച്ചിന് ശേഷമുള്ള സമയമാണ് പലപ്പോഴും പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നത്. ശനി മീനം രാശിയിലേക്ക് സംക്രമിക്കുന്നതിന്റെ ഫലമായി 2025 മാര്‍ച്ച് 29-ന് ശേഷം ധനു രാശിക്കാരുടെ ആരോഗ്യം അല്‍പം പ്രതിസന്ധിയിലാവും. നെഞ്ച് സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ മെയ് പകുതിയോടെ ഇതില്‍ മാറ്റം വരുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് വരാന്‍ പോവുന്നത്. അതിന് കാരണം ശനിയുടെ സംക്രമണമാണ്. അതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ ഭക്ഷണശീലങ്ങള്‍ ശ്രദ്ധിച്ചാല്‍ അതും ആരോഗ്യത്തെ സ്വാധീനിക്കുന്നു. വ്യാഴത്തിന്റെ സംക്രമണം വര്‍ഷമധ്യത്തില്‍ നടക്കുന്നതിനാല്‍ അനുകൂലമായ സൂചനകള്‍ എല്ലാ ഘട്ടങ്ങളിലും ഉണ്ടാവുന്നു.
കുംഭം
കുംഭം രാശിയുടെ അധിപന്‍ ശനിയാണ്. 2025 മാര്‍ച്ച് 28 വരെ ശനി സ്വന്തം രാശിയായ കുംഭം രാശിയില്‍ തന്നെ തുടരുന്നു. അതുകൊണ്ട് തന്നെ ഈ സമയം ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവില്ല. എന്നാല്‍ മേയ് മാസത്തിന് ശേഷം രാഹുവിന്റെ സംക്രമണം സൃഷ്ടിക്കുന്ന ഗുരുതരാവസ്ഥകള്‍ നിസ്സാരമായി കാണപുത്. ഇത് വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാക്കാം. എന്ന് മാത്രമല്ല തലച്ചോറിനെ വരെ ബാധിക്കുന്ന ഗുരുതരാവസ്ഥകള്‍ക്ക് സാധ്യതയുണ്ട്. മാനസികാരോഗ്യവും ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്.
മീനം
മീനം രാശിക്കാര്‍ ഈ വര്‍ഷം ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പപം ദുര്‍ബലരായിരിക്കും. മെയ് വരെ രാഹുവിന്റെ സംക്രമണ ഫലമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശനി വര്‍ഷം മുഴുവന്‍ മീനത്തില്‍ തുടരുന്നതിനാല്‍ അതും അത്ര നല്ല ഫലങ്ങളല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ ശീലങ്ങളില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് പിന്നീട് ഗുരുതരാവസ്ഥകള്‍ ഉണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











