Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
പുതുവര്‍ഷം ഇതെല്ലാം അനുഭവിച്ചേ പറ്റൂ: 2025 ഓരോ രാശിക്കാര്‍ക്കും ആരോഗ്യം ഇങ്ങനെ
Health Horoscope 2025: പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഐശ്വര്യവും ക്ഷേമവും തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനായി ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഓരോരുത്തരുടേയും രാശിപ്രകാരം ചില അനാരോഗ്യകരമായ അവസ്ഥകള്‍ പലപ്പോഴും പുതുവര്‍ഷത്തില്‍ വെല്ലുവിളി ഉയര്‍ത്താറുണ്ട്. ഓരോ രാശിചിഹ്നത്തിനും അവരുടെ ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സവിശേഷ സ്വഭാവങ്ങളുണ്ട്.
12 രാശിക്കാര്‍ 2025-ല്‍ അവരുടെ ആരോഗ്യം എപ്രകാരമായിരിക്കും എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. ഇത് ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ പലപ്പോഴും ഗ്രഹനിലയിലുണ്ടാവുന്ന മാറ്റം ഓരോ രാശിക്കാരിലും മാറ്റങ്ങള്‍ കൊണ്ട് വരാം. എങ്കിലും 12 രാശിക്കാരുടേയും പൊതുവായ ആരോഗ്യ ഫലങ്ങള്‍ നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് വളരെ പോസിറ്റീവ് ആയ ഒരു വര്‍ഷമായിരിക്കും വരാന്‍ പോവുന്നത്. എങ്കിലും ചെറിയ ചില അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പതിവ് വ്യായാമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജോഗിംഗ് അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കേണ്ടതാണ്. അത് ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. കരളിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന ഒരു വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള വഴികള്‍ തേടുക എന്നതാണ് പ്രധാന കാര്യം. ഇലക്കറികളും പരിപ്പും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കും.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം ഈ വര്‍ഷം വളരെയധികം ശ്രദ്ധിക്കണം. മാനസികമായി അല്‍പം അലച്ചിലുകളും പ്രശ്‌നങ്ങളും ഉണ്ടാവാം. ഇത്തരം കാര്യം ഒരിക്കലും നിസ്സാരമല്ല. ഫിറ്റ്‌നസ് ക്ലാസുകളില്‍ ചേരുന്നത് നല്ലതാണ്. കൂടാതെ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരേണ്ടതാണ്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും അല്‍പം സെന്‍സിറ്റീവ് ആയി മുന്നോട്ട് പോവുന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ഓരോ ഘട്ടത്തിലും അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. വിശ്രമത്തിനായി സമയം മാറ്റിവെക്കെണ്ടതാണ്. ദു:ശീലങ്ങള്‍ ഉള്ളവരെങ്കില്‍ അത് ഉടനേ നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അല്‍പം സന്തോഷവും സമാധാനവും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവാം. ഹൃദയാരോഗ്യത്തെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അതിന് വേണ്ടി വ്യായാമങ്ങള്‍ സ്ഥിരമാക്കണം. ഇത്അവരുടെ ആത്മവിശ്വാസവും ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കും. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണക്രമം ശീലിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത അല്‍പം കൂടുതലാണ്. അതിനെ മറികടക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. കൂടാതെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി യോഗ അല്ലെങ്കില്‍ ധ്യാനം ശീലമാക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണത്തില്‍ ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ ജീവിതത്തില്‍ അനാരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്നവരായിരിക്കും. കൂടാതെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് അല്‍പം ശ്രദ്ധയോടെ ഇരിക്കണം. കൂടാതെ ഭക്ഷണക്രമം വളരെയധികം പ്രധാനപ്പെട്ടതാണ്. ആരോഗ്യ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി മുന്‍കരുതല്‍ എടുക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതിനുള്ള പരിഹാരം തേടേണ്ടതാണ്. അതോടൊപ്പം തന്നെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അതില്‍ പലപ്പോഴും ആരോഗ്യ വെല്ലുവിളികള്‍ക്ക് സാധ്യത കാണുന്നു. ഇത്തരം അവസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന് സമയം നല്‍കണം. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. മാംസം അടങ്ങിയ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം പേശികളുടെ വളര്‍ച്ചയെയും ഊര്‍ജ്ജ നിലയെയും പിന്തുണക്കുന്നതിനാല്‍ അവ ശീലമാക്കണം.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം അച്ചടക്കമുള്ളവരായിരിക്കും. അത് മാത്രമല്ല ഇവരുടെ ദിനചര്യകള്‍ വളരെയധികം ആരോഗ്യം നല്‍കുന്നതുമായിരിക്കും. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടി അല്‍പം ശ്രദ്ധിച്ചാല്‍ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിക്കുന്ന ഒരു സമയമാണ് കടന്ന് പോവുന്നത്. പലപ്പോഴും രക്തസംബന്ധമായ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഇവര്‍ സസ്യാഹാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ പലപ്പോഴും അവരുടെ ശനിയുടെ മാറ്റം ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സഹാനുഭൂതിയും സന്തോഷവും തോന്നുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവും. ഇത് പിന്നീട് ആരോഗ്യത്തെക്കൂടി ബാധിക്കുന്ന തരത്തിലേക്ക് മാറ്റാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











