Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
നിര്‍ഭാഗ്യം ഏഴയലത്ത് വരില്ല, ഭാഗ്യമാകട്ടെ ആവോളവും: പൂയ്യം നക്ഷത്രത്തിലെ ഹര്ഷണയോഗം ഇവര്‍ക്ക് ബമ്പര്‍ നേട്ടങ്ങള
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങള്‍ക്കും കാലാകാലങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നുമുണ്ട്. ഗ്രഹങ്ങളും രാശികളും മാറുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ഗുണദോഷ ഫലങ്ങളും ഉണ്ടാവുകുയും ചെയ്യുന്നു. വേദജ്യോതിഷ പ്രകാരം ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന ഹര്‍ഷണ യോഗം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് സുഖം, സന്തോഷം, സമാധാനം, ഐശ്വര്യം എന്നിവയെ സ്വാധീനിക്കുന്നു.
അതിശക്തമായ രീതിയില്‍ രൂപം കൊള്ളുന്ന ഹര്ഷണയോഗം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക മാറ്റങ്ങളാണ് ഹര്ഷണയോഗം നിങ്ങള്‍ക്ക് നല്‍കുന്നത്. പൂയ്യം നക്ഷത്രത്തിലാണ് ഹര്‍ഷണ യോഗം സംഭവിക്കുന്നത്. ഇതാകട്ടെ ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതെന്തൊക്കെയെന്ന് നോക്കാം.

ഹര്‍ഷണ യോഗം എന്താണ്?
ഗ്രഹ സ്ഥാനങ്ങള്‍ നിങ്ങളില്‍ സന്തോഷവും സമാധാനവും നല്കുന്നതായിരിക്കണം. അങ്ങനെയല്ലാത്തവയും ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഹര്ഷണയോഗം രൂപപ്പെടുന്നതിന്റെ ഫലമായി പലപ്പോഴും അത് ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ നല്കുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനും, ആത്മീയ മാറ്റങ്ങള്‍ക്ക് പോലും അനുയോജ്യമായ സമയമാണ് ഹര്ഷണയോഗത്തിലൂടെ ഉണ്ടാവുന്നത്. ഇത് പൂയ്യം നക്ഷത്രത്തില്‍ സംഭവിക്കുന്നതിന്റെ ഫലമായി വളര്‍ച്ച, സമൃദ്ധി, പിന്തുണ എന്നിവയെല്ലാം തന്നെ ഫലം നല്കുന്നു. ഏതൊക്കെ രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ എന്ന് നോക്കാം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം ഗുണാനുഭവങ്ങളാണ് ഹര്ഷണയോഗം നല്‍കുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക പുരോഗതി നിങ്ങളെ ഇരട്ടി ഭാഗ്യത്തിലേക്ക് എത്തിക്കുന്നു. ആത്മവിശ്വാസം ഓരോ കാര്യത്തിലും നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല എടുക്കുന്ന എല്ലാ തീരുമാനങ്ങളും നിങ്ങളെ മികച്ച മാറ്റത്തിലേക്ക ്എത്തിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ഭാഗ്യം നിങ്ങളിലേക്ക് എത്തിക്കുന്നു എന്നതിന്റെ സൂചനകളും ഉണ്ടായേക്കാം. കരിയര്‍ സംബന്ധമായി നോക്കുകയാണെങ്കില്‍ അത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കരിയറിലെ മാറ്റങ്ങള്‍ എല്ലാം ഇരട്ടി വിജയത്തെ നിങ്ങളിലെക്ക് എത്തിക്കും. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയാണ് നിങ്ങളില്‍ മാറ്റങ്ങളുണ്ടാവുന്നത്. ഒരു തരത്തിലും നിങ്ങള്‍ക്ക് ആശങ്കകളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുന്നില്ല എന്നതാണ് സത്യം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ കാത്തിരിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ സാഹചര്യത്തെ പോലും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജീവിതത്തിലെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഇന്നത്തെ ദിവസത്തില്‍ സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സമാധാനവും സന്തോഷവും വളരെയധികം നിലനില്‍ക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. ഹര്ഷണയോഗം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന സമയമാണോ എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ സമാധാനവും ഐക്യവും സന്തോഷവും നിലനില്‍ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് ഹര്ഷണയോഗം നിങ്ങളെ സഹായിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, ഇരട്ടി നേട്ടം നിങ്ങളെ തേടി എത്തുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നതിനും സാധ്യതയുണ്ട്. ഇനി നിങ്ങള്‍ ഈ ഭാഗ്യ രാശിക്കാരില്‍ ഇല്ലെങ്കിലും ഹര്ഷണയോഗം 12 രാശിക്കാരിലും ഗുണാനുഭവങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
