Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഹര്‍ഷണ യോഗം: ഏറെക്കാലത്തിന് ശേഷം സമാധാനവും സന്തോഷവും തേടിയെത്തും, 3 രാശികള്‍ക്ക് നല്ല സമയം
തുടക്കം ശുഭകരമാണെങ്കില്‍ ദിവസം മുഴുവന്‍ ശുഭകരമാകുമെന്ന വിശ്വാസം നമുക്കുണ്ട്. പോസിറ്റിവ് ആയ ഒരു തുടക്കമാണ് എല്ലാ ദിവസവും രാവിലെ നമ്മള് ആഗ്രഹിക്കുന്നത്. അതിനായി അന്നത്തെ ദിവസത്തെ കുറിച്ച് ശുഭപ്രതീക്ഷകള്‍ ഉണ്ടായിരിക്കണം. ഇന്നത്തെ ദിവസം വളരെ ശുഭകരമാണെന്ന സൂചനയോടെ ഹര്ഷണയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം തുടങ്ങിയ ശുഭയോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജ്യോതിഷപരമായി ഇന്നത്തെ മറ്റ് പ്രത്യേകതകളും ഇന്ന് നേട്ടങ്ങള്‍ കൊയ്യാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്നും അറിയാം.

ചന്ദ്രന് മീനത്തില്‍ നിന്ന് മേടം രാശിയിലേക്ക് കടക്കുന്ന ദിവസമാണിന്ന്. അശ്വിനി മാസത്തിലെ ശുക്ലപക്ഷ പൗര്‍ണ്ണമി തിഥി കൂടിയായ ഇന്ന് ഹര്‍ഷണ യോഗവും സര്‍വ്വാര്‍ത്ഥ സിദ്ധിയോഗവും രൂപം കൊള്ളുന്നു.രേവതിയാണ് ഇന്നത്തെ നക്ഷത്രം. മിഥുനം, ചിങ്ങം, തുലാം രാശികള്‍ക്ക് ഇന്നത്തെ ശുഭയോഗങ്ങളും നക്ഷത്രങ്ങളും അനുകൂലമാണ്. ഇവര്‍ക്ക് സമൂഹത്തില്‍ പ്രതിച്ഛായ വര്‍ധിക്കുകയും കോടതിസംബന്ധമായ കാര്യങ്ങളില്‍ അനുകൂലവിധി നേടുകയും ചെയ്യും. വ്യാഴത്തിന്റെ അനുഗ്രഹവും ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹവും ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാകും. ഇന്ന് നേട്ടങ്ങള്‍ സ്വന്തമാക്കുന്ന അഞ്ച് രാശികളുടെ ജീവിതത്തില്‍ എന്തെല്ലാം ശുഭകാര്യങ്ങള്‍ നടക്കുമെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ ഇന്ന് ഊര്‍ജ്വസ്വലരായിരിക്കും. ശുഭപ്രതീക്ഷകളോടെ സക്രിയരായിരിക്കാന് ഇവര്‍ക്കിന്ന് സാധിക്കും. ഇവര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം സംതൃപ്തിയടയുകയും ധാര്‍മ്മിക കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ മാനസികമായി നിര്‍വൃതി നേടുകയും ചെയ്യും. ബിസിനസുകാര്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കും. ഉദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കാര്യക്ഷമമായി ജോലി ചെയ്യുകയും ചില ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. കുടുംബത്തില്‍ സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. അവരെ സഹായിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തും. വിവാഹജീവിതത്തില്‍ നല്ല നാളുകള്‍ വന്നെത്തും. അഭിപ്രായഭിന്നതകളും പിണക്കങ്ങളും അവസാനിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരംഭം മുതല്‍ ശുഭകരമായിരിക്കും. രാവിലെ ചില നല്ല വാര്‍ത്തകള്‍ തേടിയെത്തും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിനുള്ള അവസരങ്ങള്‍ വന്നെത്തും. അതിനായുള്ള പ്രയത്നങ്ങള്‍ ഫലം കാണും. ധനം കയ്യിലെത്തുന്നതിലൂടെ മാനസികമായ സന്തോഷം ലഭിക്കും. കുട്ടികളുടെ സാമ്പത്തികസുരക്ഷയ്ക്കായി നിക്ഷേപങ്ങള്‍ നടത്തും. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളില്‍ തീരുമാനമെടുക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ചില അവസരങ്ങള്‍ വന്നെത്തും. ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ സാധിക്കും. കരിയറിലും തൊഴില്‍രംഗത്തും ശോഭിക്കാന്‍ കഴിയും. കുടുംബത്തോടൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് കുറച്ച് ദിവസത്തിന് ശേഷം സന്തോഷം വന്നെത്തുന്ന ദിവസമാണിന്ന്. ദിവസങ്ങള്‍ക്ക് ശേഷം ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. വീട് വൃത്തിയാക്കാനും ചിട്ടയോടെ വെക്കാനും സാധിക്കും. വീട്ടില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് സംബന്ധിച്ച അറിയിപ്പുകള് വന്നേക്കും. സമൂഹത്തില്‍ അറിയപ്പെടാനും ഉന്നതരുമായി ബന്ധ സ്ഥാപിക്കാനും കഴിയും. ആത്മസുഹൃത്തുക്കളെ ലഭിക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാനുള്ള യോഗമുണ്ടാകും. കുട്ടികളുടെ നേട്ടങ്ങള്‍ സന്തോഷിപ്പിക്കും. ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
