Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പല വഴികളിലൂടെ പണമെത്തും, ഇന്ന് ഈ 5 രാശിക്ക് ഏതുകാര്യത്തിലും ഭാഗ്യം ഒപ്പം
മെയ് 18 ശനിയാഴ്ച, ശനിദേവന് തന്റെ മൂലതൃകോണ രാശിയായ കുംഭത്തില്‍ സംക്രമിക്കുന്നു. അതിനാല്‍ ശശരാജയോഗം രൂപപ്പെടുന്നു. കൂടാതെ ഇന്ന് വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താം ദിവസമാണ്. ഈ ദിവസം, ശശയോഗത്തോടൊപ്പം, രവിയോഗം, ഹര്ഷണയോഗം, ഉത്രം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം മിഥുനം, ചിങ്ങം, മകരം എന്നിവയുള്‍പ്പെടെ 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യയോഗങ്ങളുടെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളും ലഭിക്കും. ജാതകത്തില്‍ ശനിദേവന്റെ സ്ഥാനം ശക്തിപ്പെടുകയും ശനിയുടെ അശുഭ ദോഷങ്ങള്‍ കുറയുകയും ചെയ്യും. മെയ് 18 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമെന്ന് നമുക്ക് നോക്കാം.

മിഥുനം
മെയ് 18 മിഥുന രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മിഥുന രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ മികച്ച വിജയം ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം നേടാനാകും. ജോലി ചെയ്യുന്നവര്‍ കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കും. നിങ്ങളുടെ ജീവിതശൈലിയില്‍ നിങ്ങള്‍ ശ്രദ്ധിക്കും. കുടുംബ ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. അവിവാഹിതര്‍ക്ക് അവരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. കുടുംബത്തോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
ചിങ്ങം
മെയ് 18 ചിങ്ങം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്നു. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും അവസാനിക്കുകയും ജീവിതത്തില്‍ സന്തോഷം വരികയും ചെയ്യും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് ഒരു വലിയ ഇടപാട് നടത്താനാകും. ശനിദേവന്റെ അനുഗ്രഹത്താല്‍ ആരോഗ്യം മെച്ചപ്പെടും, നിങ്ങളുടെ ആശങ്കകളും കുറയും. കുടുംബവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. കുടുംബവുമൊത്ത് ഏതെങ്കിലും സ്ഥലം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ പദ്ധതിയിടും.
പരിഹാരം: മാനസിക സമാധാനത്തിനായി ഉറുമ്പുകള്‍ക്ക് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.
മകരം
മെയ് 18 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിക്കാര്‍ക്ക് ഉയരങ്ങളിലെത്താനുള്ള അവസരം ലഭിച്ചേക്കാം. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് അവരുടെ ജോലിയില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സാധിക്കും. ജോലി, യാത്ര, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം കൂടുതല്‍ വളരും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.
പ്രതിവിധി: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ വയ്ക്കുക.
വൃശ്ചികം
മെയ് 18 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. എല്ലാ ജോലികളും വ്യക്തതയോടും കഠിനാധ്വാനത്തോടും കൂടി ചെയ്യും. വീട്ടിലെ എല്ലാ അംഗങ്ങളും വളരെ സന്തോഷത്തോടെ സമയം ചെലവഴിക്കും. തൊഴില്‍ വിദഗ്ധര്‍ക്കും ബിസിനസുകാര്‍ക്കും വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി വളരെ ശക്തമായി തുടരും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അതെല്ലാം അവസാനിക്കും. നിങ്ങളുടെ ബന്ധത്തില്‍ പുതുമ ഉണ്ടാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി ശനിയാഴ്ച കറുത്ത വസ്ത്രങ്ങള്‍, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന്, പുതപ്പ് മുതലായവ ദാനം ചെയ്യുക.
മീനം
മെയ് 18 മീനം രാശിക്കാര്‍ക്ക് വളരെയധികം ഐശ്വര്യങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ ഇണയുമായി കൂടുതല്‍ സമയം ചെലവഴിക്കുകയും നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കിടുകയും ചെയ്യും. പുതിയ വാഹനമോ സ്ഥലമോ വാങ്ങണമെന്ന ആഗ്രഹം സഫലമാകും. ജോലി ചെയ്യുന്നവരുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും, കഠിനാധ്വാനം കൊണ്ട് പുതിയ ഉയരങ്ങള്‍ കൈവരിക്കും. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഒരു യാത്ര പോകാനാകും. അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കും.
പരിഹാരം: ശത്രുക്കളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ റൊട്ടിയില്‍ കടുകെണ്ണ കലര്‍ത്തി കറുത്ത നായയ്ക്ക് കൊടുക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications