Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഹനുമാന് ജയന്തിക്ക് അപൂര്‍വ്വയോഗം; മണിക്കൂറുകള്‍ക്കുള്ളില്‍ 5 രാശികള്‍ക്ക് വന്‍ ധനനേട്ടം
Hanuman Jayanti 2025: ഏപ്രില്‍ 12-ന് ഹനുമാന് ജയന്തിയാണ്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച്, അഞ്ജനാപുത്രനായ ഹനുമാന് ചൈത്രമാസത്തിലെ ശുക്ലപൂര്ണ്ണിമയ്ക്കാണ് ജനിച്ചത്. അതുകൊണ്ട് എല്ലാ വര്‍ഷവും ചൈത്ര പൂര്‍ണ്ണിമയ്ക്ക് ഭക്തര്‍ ഹനുമാന് ജയന്തി ആഘോഷിക്കുന്നു. ഓരോ വര്‍ഷവും ഹനുമാന് ജയന്തി ദിവസം ജ്യോതിഷപരമായി ചില പ്രത്യേകതകള്‍ ഉണ്ടാകും.

2025-ലെ ഹനുമാന് ജയന്തി ചില പ്രത്യേക രാശികളില് ജനിച്ചവര്‍ക്ക് ശുഭകരമാണ്. ചിരഞ്ജീവിയായ ഹനുമാന്റെ അനുഗ്രഹത്തോടെ അവര്‍ക്ക് ധനനേട്ടങ്ങള്‍ ഉണ്ടാകും. ഇത് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സഹായകമാകും. കരിയറില്‍ പുതിയ ചില അവസരങ്ങള്‍ ഇവര്‍ക്കായി ഉയര്‍ന്നുവരും. ഹനുമാന് സ്വാമിയുടെ അനുഗ്രഹത്തോടെ തടസ്സങ്ങളെല്ലാം നീങ്ങും. ഹനുമാന് ജയന്തി ദിവസം വിശേഷപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
മേടം രാശിക്കാര്‍ക്ക് ഹനുമാന് ജയന്തി ദിവസം വളരെ ഗുണകരമാണ്. ഈ ദിവസം ചില പ്രത്യേക ജോലികളില്‍ മേടം രാശിക്കാര്‍ക്ക് നേട്ടമുണ്ടാകും. പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ച് സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണവും സഹായവും ലഭിക്കും. ഹനുമാന് ജയന്തി ദിവസം പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് വളരെ നല്ലതാണ്. ഇതിലൂടെ വരുംദിവസങ്ങളില്‍ നേട്ടമുണ്ടാകും. ചില നിക്ഷേപാവസരങ്ങള്‍ ഈ ദിവസമുണ്ടാകും. ആ നിക്ഷേപങ്ങള്‍ വഴി ഭാവിയില്‍ വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പൂര്‍ത്തിയാക്കാനുള്ള ജോലികള്‍ തീര്‍ക്കാനും പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും ഹനുമാന് സ്വാമിയുടെ അനുഗ്രഹം ഒപ്പമുണ്ടാകും. ഈ ദിവസം ആകാശനീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് മേടം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ഹനുമാന് ജയന്തിയുടെ ശുഭദിനത്തില്‍ ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് അവരുടെ കരിയറിലെ ഏറ്റവും വലിയൊരു അവസരം തേടിയെത്തും. വളരെ ശ്രദ്ധയോടെ ഈ ദിവസം തീരുമാനങ്ങള്‍ എടുക്കണം. കാരണം അവരുടെ അഭിവൃദ്ധി ആ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഹനുമാന് സ്വാമിയുടെ കൃപയോടെ ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിക്കും. ഇവരുടെ കുടുംബജീവിതം വളരെ സന്തോഷകരമായി മാറും. കുടുംബത്തില്‍ സന്തോഷ നിമിഷങ്ങള്‍ വര്‍ധിക്കും. ആരോഗ്യപരമായും ഇത് വളരെ നല്ല സമയമാണ്. പ്രണയകാര്യങ്ങള്‍ക്കും ദിവസം വളരെ ശുഭകരമായിരിക്കും. പങ്കാളിക്കോ പ്രണക്കുന്നവര്ക്കോ ഒപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഹനുമാന് ജയന്തി ദിവസം ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ വന്നെത്താന്‍ പോകുന്നു. ജോലി ചെയ്യുന്ന കന്നി രാശിക്കാര്‍ക്ക് ചില പുതിയ ജോലി അവസരങ്ങള്‍ വന്നേക്കാം. നിലവിലെ ജോലിയില്‍ ഇവരുടെ സ്വാധീനം കൂടും. സഹപ്രവര്‍ത്തകര്‍ ഇവരെ ബഹുമാനിക്കും. സാമ്പത്തികസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടിവരില്ല. പക്ഷേ, വലിയ നിക്ഷേപങ്ങളോ ഇടപാടുകളോ നടത്തുമ്പോള്‍ വളരെ ജാഗ്രത വേണം. ഈ രാശിക്കാര്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുകയും സമൂഹത്തില്‍ ഇവരോടുള്ള ആദരവും സ്ഥാനവും ഉയരുകയും ചെയ്യും. കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും നല്ല നിമിഷങ്ങള്‍ പങ്കിടും. കന്നി രാശിക്കാര്‍ ഈ ദിവസം മെറൂണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഭാഗ്യം വര്‍ധിപ്പിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഹനമുമാന് ജയന്തി ദിവസം ധനനേട്ടങ്ങളുടെ ദിവസമാണ്. ലക്ഷ്മീ ദേവി ഈ ദിവസം ധനു രാശിക്കാരെ കൈ തൊട്ടനുഗ്രഹിക്കും. സാമ്പത്തിക പുരോഗതിക്കുള്ള ചില പുതിയ അവസരങ്ങള്‍ അവര്‍ക്ക് മുമ്പില്‍ തെളിയും. ഇത് സാമ്പത്തികസ്ഥിതി കൂടുതല്‍ ശക്തമാക്കും. ഈ ദിവസം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയമായിരിക്കും. എല്ലാ കാര്യങ്ങളിലും പ്രിയപ്പെട്ടവരുടെയോ അപരിചിതരുടെയോ സഹായവും സഹകരണവും ലഭിക്കും. കൂടുതല്‍ പരിചയക്കാരെ സമ്പാദിക്കാനും ബന്ധങ്ങളിലൂടെ നേട്ടമുണ്ടാക്കാനും സാധിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന മേഖലയില്‍ പുതിയ ജോലിയോ ബിസിനസ് അവസരങ്ങളോ ലഭിക്കും. ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ആരോഗ്യം മെച്ചപ്പെടും. പര്‍പ്പിള്‍ നിറമാണ് ധനു രാശിക്കാര്‍ക്ക് ഹനുമാന് ജയന്തി ദിനത്തില്‍ ഭാഗ്യമേകുക.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഹനുമാന് ജയന്തി ദിവസം കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവിചാരിതമായ വലിയ സാമ്പത്തിക നേട്ടങ്ങളിലൂടെ ഇവരുടെ സാമ്പത്തികസ്ഥിതിയില്‍ പോലും വലിയ രീതിയിലുള്ള മാറ്റമുണ്ടാകും. സമ്പാദ്യവും ബാങ്ക് ബാലന്‍സും വളരും. ഈ ദിവസം സവിശേഷമായ ഊര്‍ജ്ജം കുംഭം രാശിക്കാര്‍ക്ക് അനുഭവപ്പെടും. ജോലിയും ബിസിനസും ഉള്‍പ്പടെ കര്‍മ്മരംഗത്ത് നല്ല ചില അവസരങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ മുന്നേറുന്നതിനും വളരുന്നതിനും ചുറ്റുമുള്ളവരുടെ സഹായം ലഭിക്കും. ചില വലിയ ഉത്തരവാദിത്തങ്ങളോ പ്രോജക്ടോ ഇവരെ തേടിയെത്തും. ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് തീരുമാനമെടുക്കണം. പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications