Latest Updates
-
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ
വ്യാഴത്തിന്റെ രാശിമാറ്റം നെറുകയില്‍ നല്‍കും രാജയോഗം: ഹന്സരാജയോഗത്തില് അടിമുടി മാറുന്ന രാശിക്കാര്‍
വ്യാഴത്തിന്റെ രാശിമാറ്റത്തില്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ഫലത്തില്‍ വരുന്ന ചില രാശിക്കാരുണ്ട്. ഓരോ രാശിമാറ്റവും ഗ്രഹമാറ്റവും സ്വാധീനം ചെലുത്തുന്നത് നിസ്സാരമല്ല. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓരോ ഘട്ടത്തിലും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുന്നു എന്നതും ശ്രദ്ധേയമാണ്. ജ്യോതിഷപരമായി സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ കരിയര്‍, ധനം, ദാമ്പത്യം എന്നിവയെ വളരെയധികം സഹായിക്കുന്നു.
ജീവിതത്തില്‍ എല്ലാ തരത്തിലുള്ള സന്തോഷവും സമാധാനവും എപ്പോഴും ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ ജ്യോതിഷ മാറ്റത്തേയും അത്രയധികം ശ്രദ്ധയോടെ വീക്ഷിക്കുന്നവരാണ് പലരും. 12 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു മാറ്റം സംഭവിക്കുന്നതും. ഇത് ചില രാശിക്കാരില്‍ ഗുണപരമായ നിരവധി മാറ്റങ്ങളുണ്ടാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ രാജയോഗം വളരെധികം ഗുണകരമായ മാറ്റങ്ങളാണ് നല്‍കുന്നത്.
ഹംസ മഹാപുരുഷ രാജയോഗം പ്രതീക്ഷിക്കാത്ത തരത്തിലേക്ക് നേട്ടങ്ങളെ എത്തിക്കുന്നു. വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്തേക്ക് നീങ്ങുന്നതിനാല്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇതുമൂലം, നിങ്ങള്‍ക്ക് ഇടയ്ക്കിടെ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നിറയും. മിഥുന രാശിക്കാര്‍ക്ക് ഭാഗ്യം വിട്ടൊഴിയില്ല എന്ന് തന്നെ പറയാന്‍ സാധിക്കുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും.
തുലാം
ഹംസ രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. കൂടാതെ നിങ്ങളുടെ രാശിയില്‍ നിന്ന് കരിയറിലും ബിസിനസിലും ഈ രാജയോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. മാത്രമല്ല ഈ കാലയളവില്‍, നിങ്ങളുടെ കരിയറിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കുന്നതിനുള്ള യോഗവും തേടി എത്തും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ മാറ്റങ്ങള്‍ ഇരട്ടിയാവുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുതിയ കരാറുകളും ലാഭവും ലഭിക്കുന്നതിനുള്ള യോഗമുണ്ട്. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുന്നതോടൊപ്പം ജോലിയിലും നിങ്ങളെ എല്ലാവരും അഭിനന്ദിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുന്നതിനാല്‍ അതും സാമ്പത്തിക നേട്ടം കൊണ്ട് വരും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഹംസ രാജയോഗം വരുമാനത്തിന്റെ കാര്യത്തില്‍ ഇരട്ടി ലാഭം നല്കുന്നു. അത് കൂടാതെ നിങ്ങളുടെ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തില്‍ ഈ രാജയോഗം രൂപപ്പെടുന്നു എന്നതും പ്രത്യേകതയാണ്. ഇതുമൂലം, ഈ സമയത്ത് നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു. നിക്ഷേപങ്ങളിലൂടെ ലാഭം ലഭിക്കുന്നതിനാല്‍ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള യോഗംകാണുന്നു. കന്നി രാശിക്കാര്‍ക്ക് വിവിധ ഇടപാടുകളിലൂടെ ലാഭം ലഭിക്കുന്നതിനും അത് ബിസിനസിലേക്ക് ഇരട്ടി നേട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ വീണ്ടും ആരംഭിക്കുന്നു. നിക്ഷേപം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും ഏറ്റവും മികച്ച സമയം ഇതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം ഇരട്ടിയായി തിരിച്ചെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നതിനും ഈ സമയം യോഗം കാണുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
