Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടി വളരാന്‍ തുളസി മാത്രം മതി, നീണ്ട ഇടതൂര്‍ന്ന മുടി സ്വന്തമാക്കാന്‍ ഒരു രഹസ്യം
പനങ്കുല പോലെ, കട്ടിയും നീളവും ഉള്ള മുടി വേണമെന്നുള്ളത് മിക്കവരുടെയും ആഗ്രഹമാണ്. എന്നാല്‍ അതിന് കുറേയേറെ മരുന്നുകളും മരുന്നുസത്തുകളും ചേര്‍ത്ത് മണിക്കൂറുകളോളം എണ്ണ കാച്ചാനൊന്നും ഇന്ന് ആര്‍ക്കും സമയവും ക്ഷമയും ഉണ്ടാകില്ല. അങ്ങനെ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗം തേടുന്നവര്‍ക്ക് തുളസി മാത്രം ആവശ്യമുള്ള എണ്ണയുടെ രഹസ്യം ഇതാ. വളരെ പവിത്രമായ, വിശുദ്ധമായ ഔഷധസസ്യമായാണ് നമ്മള് തുളസിയെ കാണുന്നത്. ഇതിന്റെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്, മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കാനും തുളസിക്ക് കഴിവുണ്ട്. തുളസി മാത്രം ചേര്‍ത്തുകൊണ്ട് മുടിക്ക് ആരോഗ്യം നല്കുന്ന ചില എണ്ണകള്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തുളസിയും വെളിച്ചെണ്ണയും
മുടിക്ക് ഏറെ ഗുണങ്ങള്‍ ഉള്ളത് കൊണ്ടും സുലഭമായതിനാലും മുടി സംരക്ഷണത്തിനുള്ള ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ് വെളിച്ചെണ്ണ. തുളസിയിട്ട് കാച്ചിയ വെളിച്ചെണ്ണ ഉണ്ടാക്കാന്‍, ഒരു പിടി തുളസി ഇലകള്‍ എടുത്ത് നന്നായി കഴുകുക. ഒരു പാത്രത്തില്‍ അരക്കപ്പ് വെളിച്ചെണ്ണ ചൂടാക്കി തുളസിയില ചേര്‍ക്കുക. ഇലകള്‍ ഇരുണ്ടതായി മാറുന്നത് വരെ ചെറിയ തീയില്‍ വേവിക്കുക. മിശ്രിതം അരിച്ചെടുത്ത് വൃത്തിയുള്ള കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം മുടിയില്‍ തേച്ച് പിടിപ്പിക്കുക.
തുളസി, ഒലിവ് ഓയില്‍
ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ തുളസിയുടെ ഗുണങ്ങള്‍ ചേര്‍ക്കാന്‍ തുളസി ഇലകള്‍ അരച്ച് പേസ്റ്റ് ആക്കുക. അര കപ്പ് ഒലിവ് ഓയില്‍ ചൂടാക്കി തുളസി പേസ്റ്റ് ചേര്‍ക്കുക. ഏകദേശം 10 മിനിറ്റ് കുറഞ്ഞ ചൂടില്‍ അടുപ്പത്ത് വെക്കുക. തണുത്ത ശേഷം എണ്ണ അരിച്ചെടുത്ത് സൂക്ഷിക്കുക.
തുളസിയും ബദാം എണ്ണയും
ബദാം ഓയില്‍ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനുള്ള കഴിവിന് പേരുകേട്ടതാണ്. ഇതിനൊപ്പം തുളസി ചേര്‍ത്ത എണ്ണ തയ്യാറാക്കാന്‍, തുളസി ഇലകള്‍ ചെറിയ കഷണങ്ങളാക്കി അരിയുക. അര കപ്പ് ബദാം ഓയില്‍ ചൂടാക്കി അതിലേക്ക് ഇലകള്‍ ചേര്‍ക്കുക. അരിച്ചെടുത്ത് സംഭരിക്കുന്നതിന് മുമ്പ് ഇത് 15 മിനിറ്റ് കുറഞ്ഞ ചൂടില്‍ ഇന്‍ഫ്യൂസ് ചെയ്യട്ടെ.
തുളസി-ഇന്‍ഫ്യൂസ്ഡ് ഹെയര്‍ ഓയിലുകളുടെ ഗുണങ്ങള്‍
താരന് കുറയ്ക്കാനും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും തുളസി ചേര്‍ത്ത എണ്ണകള്‍ സഹായിക്കും. പതിവ് ഉപയോഗത്തിലൂടെ തിളക്കമുള്ളതും ബലമുള്ളതുമായ മുടി ലഭിക്കും. ഈ എണ്ണകള്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം.



Click it and Unblock the Notifications
