2025 ഫെബ്രുവരി വരെ വ്യാഴം വക്രഗതിയില്‍: 27 നാളുകാരിലും പ്രതിഫലനം, നിങ്ങള്‍ ശ്രദ്ധിക്കണോ?

വ്യാഴത്തിന്റെ വക്രഗതി സഞ്ചാരത്തില്‍ 27 നക്ഷത്രക്കാരിലുംഎപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്ന് അറിയാം. ഒക്ടോബര്‍ 9നാണ് വ്യാഴം ഇടവം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. 2025 ഫെബ്രുവരി 4 വരെ വ്യാഴം വക്രഗതിയില്‍ തന്നെയായിരിക്കും. ഇത് ചില രാശിക്കാരില്‍ പ്രതികൂലവും ചിലരില്‍ അനുകൂലവുമായ മാറ്റങ്ങള്‍ നല്‍കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബൗദ്ധിക ജ്ഞാനത്തെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം എന്ന് പറയുന്നത്.അതുകൊണ്ട് തന്നെ വ്യാഴത്തിനുണ്ടാവുന്ന ചെറു ചലനം പോലും പലപ്പോഴും ഗുണഫലങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും നല്‍കും.

പ്രപഞ്ചത്തിന്റെ ഗതി മാറ്റുന്നതിന് വരെ പലപ്പോഴും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം കാരണമാകുന്നു. പലപ്പോഴും ബിസിനസില്‍ നഷ്ടവും അതിലേക്കാളുപരി സ്വകാര്യ ജീവിതത്തിലെ മാറ്റങ്ങളും എല്ലാം മാറി മറിഞ്ഞ് വരാം. ആശയവിനിമയവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ വ്യക്തികള്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ഓരോ രാശിക്കൂറുകാര്‍ക്കും വ്യാഴം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

Guru Vakri 2024

മേടക്കൂറ്
മേടക്കൂറുകാര്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ഗൗരവത്തോടെ കണക്കാക്കുന്നു. മാത്രമല്ല പോണെങ്കില്‍ പോട്ടെ എന്ന ചിന്താഗതിയില്‍ മാറ്റം വരുകയും അത് ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് എത്തിക്കുകയും ചെയ്യും. പലപ്പോഴും ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ പോസിറ്റീവ് ആക്കി മാറ്റുന്നു.

ഇടവക്കൂറ്
ഇടവക്കൂറുകാര്‍ക്ക് അവരുടെ ജീവിതത്തിലെ ആത്മീയമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടി വരുന്നു. ജീവിതത്തില്‍ അനാവശ്യമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ നിരന്തരമായി പിടിവിടാതെ കൂടെയുണ്ടാവും. കൂടാതെ സാമ്പത്തികം അതിശക്തമായിരിക്കും. എല്ലാ തരത്തിലും മാറ്റങ്ങളുണ്ടാവുന്ന സമയമാണ്.

മിഥുനക്കൂറ്
മിഥുനക്കൂറുകാരെ സംബന്ധിച്ചിടത്തോളം വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്ന ഒരു സമയമായി മാറുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും മുന്നോട്ട് പോവുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും.

കര്‍ക്കടകക്കൂറ്
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ വക്രഗതി സഞ്ചാരം പലപ്പോഴും ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പങ്കാളിയുമായി വൈകാരിക ദൃഢത ഉറപ്പ് വരുത്തുന്നതിന് വേണ്ടി നിങ്ങള്‍ ശ്രദ്ധിക്കണം. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ ചെറിയ രീതിയില്‍ ഇവരെ വിടാതെ പിന്തുടരുന്നു. എങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ പലപ്പോഴും അതിന് മാറ്റം വരുന്നു.

ചിങ്ങക്കൂറ്
ചിങ്ങക്കൂറുകാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പലപ്പോഴും ദോഷങ്ങള്‍ നല്‍കുന്നു. എങ്കിലും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഫലമായി കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും വ്യക്തമായ ധാരണയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

കന്നിക്കൂറ്
കന്നിക്കൂറുകാര്‍ക്ക് ഈ മാറ്റം വളരെ അനുകൂലമായാണ് ബാധിക്കുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മു്‌ന്നേറുന്നതിന് സാധിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ അത് ഇരട്ടി സന്തോഷം നല്‍കുന്നു.

തുലാക്കൂറ്
തുലാക്കൂറുകാര്‍ക്ക് ഓരോ കാര്യത്തിലും ആത്മപരിശോധന നടത്തേണ്ടതുണ്ട്. .അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. കാഴ്ചപ്പാടുകള്‍ വികലമാവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വ്യക്തിപരമായി പറയുകയാണെങ്കില്‍ അത് മാറ്റങ്ങളിലേക്ക് എത്തുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. തെറ്റിദ്ധാരണകള്‍ പലപ്പോഴും ജീവിതത്തെ മോശമായി ബാധിക്കും.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറുകാര്‍ക്ക് പലപ്പോഴും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പുതിയ ഊര്‍ജ്ജം നല്‍കുന്നു. അതിന്റെ ഫലമായി പലപ്പോഴും ജീവിതത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടും. ഇത് ജീവിതത്തെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. എങ്കിലും പൊതുവേ സാമ്പത്തിക-സാമൂഹിക മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ നല്‍കും. ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അത്ഭുതകരമായി പലപ്പോഴും നിങ്ങള്‍ക്ക് തോന്നുന്ന ഒരു സമയമാണ്.

ധനുക്കൂറ്
ധനുക്കൂറുകാര്‍ക്ക് ഈ വക്രഗതി സഞ്ചാരത്തെ ആത്മപരിശോധന നടത്തുന്നതിനുള്ള ഒരു സമയമായി കണക്കാക്കണം. പലപ്പോഴും ഇത് നിങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് എത്തുന്നു. എന്ത് തീരുമാനം എടുക്കുമ്പോഴും കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്നതാണ് സത്യം. വിവേകത്തോടെ വേണം എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു.

മകരക്കൂറ്
മകരക്കൂറുകാര്‍ക്ക് വക്രഗതി സഞ്ചാരം പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്നു. നിങ്ങളെ പ്രചോദിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിലവില്‍ നിങ്ങളെ ഭയപ്പെടുത്തുന്ന പല കാര്യങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടും.

കുംഭക്കൂറ്
വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം കുംഭക്കൂറുകാര്‍ക്ക് പലപ്പോഴും അനുകൂലമായ പല നേട്ടങ്ങളും നല്‍കുന്നു. നിങ്ങളുടെ ജീവിതത്തിലൂടെ എപ്രകാരം മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാം എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ആത്മാര്‍ത്ഥമായി ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തും. ആത്മാര്‍ത്ഥതയോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.

മീനക്കൂറ്
മീനക്കൂറുകാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ആത്മീയമായുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഒരു പുനരുജ്ജീവനം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. വൈകാരികമായി എല്ലാ കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവും. എങ്കിലും സാമ്പത്തിക നേട്ടങ്ങളില്‍ ഫലം കുറവായിരിക്കും. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രതിസന്ധികളെ പരിഹരിക്കാന്‍ സാധിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, October 9, 2024, 11:30 [IST]
X
Desktop Bottom Promotion