Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ധനനഷ്ടം, മാനഹാനി; ഈ രണ്ട് രാശികള്‍ക്ക് അടുത്ത മൂന്ന് മാസങ്ങള്‍ കഷ്ടകാലം
ദേവഗുരുവായ വ്യാഴം ഏറെ നാളുകള്‍ക്ക് ശേഷം വക്രഗതിയിലുള്ള സഞ്ചാരം ആരംഭിച്ചിരിക്കുകയാണ്. വ്യാഴത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിലേ ഒരു വ്യക്തിക്ക് ജീവിതത്തില്‍ പേരും പ്രശസ്തിയും സുഖവും സമൃദ്ധിയും ധനവും മറ്റ് കഴിവുകളുമെല്ലാം വന്നുചേരുകയുള്ളു. ശനി കഴിഞ്ഞാല്‍ നവഗ്രഹങ്ങളില്‍ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം വ്യാഴമായതിനാല്‍ ശനിയെ പോലെ വ്യാഴത്തിന്റെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെക്കാലം നിലനില്ക്കും.

ഇപ്പോള്‍ വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടവത്തില്‍ നേര്‍രേഖയില്‍ സഞ്ചരിച്ചിരുന്ന വ്യാഴം ഇന്ന് മുതല്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. 2025 ഫെബ്രുവരി നാലുവരെ വ്യാഴം ഇതേ ഗതിയില്‍ തുടരും. അതിനുശേഷം വീണ്ടും നേര്‍രേഖയിലുള്ള സഞ്ചാരം തുടരും. വ്യാഴത്തിന്റെ വക്രഗതിയിലുള്ള ചലനം അത്മീയ വളര്‍ച്ചയ്ക്ക് അനുകൂലമായ സമയമായാണ് കരുതപ്പെടുന്നത്. വളരെയധികം ക്ഷമയും ചിന്തയും ആത്മപരിശോധനയും വേണ്ടുന്ന കാലമായാണ് ജ്യോതിഷലോകം ഈ മാറ്റത്തെ കാണുന്നത്.
ചിലര്‍ക്ക് ഈ മാറ്റം വ്യക്തിപരമായ വളര്‍ച്ചയ്ക്ക് കാരണമാകുമെങ്കിലും ചില രാശികള്‍ക്ക് വളരെ ദുര്‍ഘടമായ സമയമായി ഈ കാലയളവ് അനുഭവപ്പെടാം. ജാതകത്തില്‍ വ്യാഴം ദുര്‍ബലമായിരിക്കുന്ന ആ രാശികള്‍ക്ക് വരുംദിനങ്ങളില്‍ സാമ്പത്തികമായ ചില തിരിച്ചടികളും ആശയവിനിമയത്തില്‍ പ്രതിസന്ധികളും ജോലിയില്‍ തടസ്സങ്ങളും അനുഭവപ്പെട്ടേക്കേും. എന്നാല്‍ ക്ഷമയോടെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടാല്‍ വ്യാഴത്തിന്റെ പരീക്ഷണകാലം താണ്ടി ജീവിതത്തിലെ നല്ലകാലത്തിലേക്ക് ഇവര്‍ എത്തിച്ചേരും. വ്യാഴം ഏറ്റവുമധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന രണ്ട് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് നിലവില്‍ വ്യാഴം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് വ്യാഴം വക്രഗതിയിലാകുന്ന കാലം ഇവര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല. ജോലിയില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള്‍ പതിവാകും. അപ്രതീക്ഷിത ചിലവുകളില്‍ സാമ്പത്തികം താളംതെറ്റും. ശത്രുക്കളുടെയും എതിരാളികളുടെയും പ്രവൃത്തികള്‍ മനപ്രയാസവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. വളരെ ശ്രദ്ധയോടെ നീങ്ങേണ്ട സമയമാണ് ഇത്. ചിലവുകള്‍ അധികരിക്കുന്നത് ആശങ്കകള്‍ക്കും ടെന്‍ഷനും കാരണമാകും. സാമ്പത്തികസ്ഥിതി മോശമാകും. കുടുംബത്തില്‍ എന്തെങ്കിലും കാര്യങ്ങളെ ചൊല്ലി അഭിപ്രായഭിന്നതകളോ പ്രതിസന്ധികളോ രൂപപ്പെടും. ഇതെല്ലാം അവസാനിക്കുമെന്ന ശുഭപ്രതീക്ഷയോടെ വരുംദിവസങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.
ചിങ്ങം
വ്യാഴത്തിന്റെ വക്രഗതിയില്‍ ഉലയാന്‍ പോകുന്ന അടുത്ത രാശി ചിങ്ങമാണ്. ഇവര്‍ക്കും ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ വരാന്‍ പോകുകയാണ്. ചിങ്ങം രാശിക്കാര്‍ ഈ കാലയളവില്‍ അഹങ്കാരത്തോടെ പെരുമാറും. ഇത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും വെറുപ്പ് സമ്പാദിക്കാനിടയാക്കും. അവരുടെ സഹകരണം കുറയും. അതുകൊണ്ട് സമൂഹത്തിലും കുടുംബത്തിലും ഇവര്‍ക്കുള്ള നിലയും വിലയും ഇടിയും. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ഇതെത്തുടര്‍ന്ന് മനസമാധാനം നഷ്ടപ്പെട്ടേക്കും. ജീവിതത്തില്‍ മറ്റുചില പ്രതിസന്ധികളും വന്നുപെട്ടേക്കും. അതുകൊണ്ട് ഈ കാലയളവില്‍ ദേഷ്യം, അഹങ്കാരം എന്നിവ വെടിഞ്ഞ് കഴിയുന്നത്ര സമാധാനം പാലിക്കുന്നതാണ് ഉചിതം. അവിചാരിതമായ ചിലവുകള്‍ വര്‍ധിക്കുകയും അതുമൂലം സാമ്പത്തികസ്ഥിതി മോശമാകുകയും ചെയ്തേക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
