Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഗുരു ഉദയത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം: ഭാഗ്യം കൊയ്യാന്‍ പോകുന്നവര്‍ ഇവരാണ്
ദേവഗുരുവായ വ്യാഴം ജൂണ്‍ തുടക്കത്തില്‍ ഇടവം രാശിയില്‍ ഉദിക്കാനിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നു. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് ഇതോടെ ഭാഗ്യകാലം തന്നെ ആരംഭിക്കും. ഏതാണ് ഈ രാശികള്‍ എന്ന് നോക്കുന്നതിന് മുമ്പായി എന്താണ് കേന്ദ്ര ത്രികോണ രാജയോഗം എന്നുനോക്കാം.

കേന്ദ്ര ത്രികോണ രാജയോഗം
ആളുകള്‍ക്ക് രാജതുല്യമായ ജീവിതവും പദവിയും നല്കുന്ന ഗ്രഹങ്ങളുടെ സംയോഗഫലമായി രൂപമെടുക്കുന്ന യോഗങ്ങളാണ് രാജയോഗങ്ങള്‍. കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഗ്രഹനിലയിലെ രണ്ട് പ്രധാന ഭാവങ്ങളുടെ ഗ്രൂപ്പുകള്‍ സംയോജിക്കുന്നു. കേന്ദ്ര ഭാവങ്ങളായ ഒന്ന്, നാല്, ഏഴ്, പത്ത് ഭാവങ്ങളും ത്രികോണ ഭാവങ്ങളായ ഒന്ന,് അഞ്ച്, നാല് എന്നീ ഭാവങ്ങളുമാണ് ഇവിടെ സംയോജിക്കുന്നത്.
ഗ്രഹങ്ങളുടെ സ്ഥാനങ്ങളിലൂടെ കേന്ദ്ര, ത്രികോണ ഭാവങ്ങള്‍ തമ്മില്‍ ഒരു ബന്ധം രൂപപ്പെടുമ്പോള്‍ ഇത് വളരെ ശക്തമായ രാജയോഗത്തിന് രൂപം നല്കുന്നു. ഈ രാജയോഗം വ്യക്തികള്‍ക്ക് ജീവിതത്തില്‍ വളരെയധികം സൗഭാഗ്യങ്ങള്‍ നല്കുന്നു. ജീവിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ് കേന്ദ്ര ഭാവങ്ങള്‍ പ്രതിനിധീകരിക്കുന്നത്. ത്രികോണ ഭാവങ്ങള്‍ ദൈവികമായ അനുഗ്രഹവും ഭാഗ്യവുമാണ് പ്രതിനിധീകരിക്കുന്നത്. ഈ രണ്ട് ഭാവങ്ങളും തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ നേട്ടങ്ങളിലേക്കും അംഗീകാരങ്ങളിലേക്കും സമൃദ്ധിയിലേക്കും എത്തിക്കുന്ന അതുല്യമായ യോഗങ്ങള്‍ക്ക് പിറവി നല്കുന്നു.
കേന്ദ്ര ത്രികോണ യോഗത്തിന്റെ നേട്ടം ഏതെല്ലാം രാശികള്‍ക്കാണ് എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവരുടെ ധനഭാവത്തിലാണ് കേന്ദ്ര ത്രികോണ യോഗം രൂപം കൊള്ളുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായ ഉയര്‍ച്ചയും ശുഭഫലങ്ങളുമാണ് ഫലം. അടിക്കടി ആപ്രതീക്ഷിതമായ ധനലാഭം, ബിസിനസില്‍ ലാഭം, പുതിയ അവസരങ്ങള്‍, ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷം, ശമ്പളക്കയറ്റം എന്നിവയ്ക്ക് യോഗമുണ്ടാകും. ഈ സമയത്ത് ഈ രാശിയില്‍ ജനിച്ചവരുടെ സംഭാഷണം സൗമ്യമായി തീരുകയും ഇത് ആളുകളില്‍ മതിപ്പ് ജനിപ്പിക്കുകയും ചെയ്യും. മുമ്പ് പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.
മിഥുനം
മിഥുനം രാശിക്കാരുടെ ജാതകത്തിലെ പന്ത്രണ്ടാം ഭാവത്തിലാണ് കേന്ദ്ര ത്രികോണ യോഗം രൂപം കൊള്ളുന്നത്. വ്യാഴം മിഥുനം രാശിക്കാരുടെ ഏഴ്, പത്ത് ഭാവങ്ങളുടെ അധിപനുമാണ്. അവിവാഹിതര്‍ക്ക് വിവാഹം നടക്കാന്‍ യോജിച്ച സമയമാണ്. ജോലിക്കാര്യങ്ങളില്‍ ആഗ്രഹിച്ച രീതിയിലുള്ള മാറ്റങ്ങളും പുരോഗതിയും പ്രകടമാകും. കരിയറിലും പുതിയ അവസരങ്ങള്‍ വന്നുചേരും. ബിസിനസില്‍ പുതിയ കരാറുകളില്‍ ഒപ്പുവെക്കുകയും അതിലൂടെ ലാഭം വന്നുചേരുകയും ചെയ്യും. ഒരുപാട് യാത്രകള്‍, വിദേശയാത്ര അടക്കം ചെയ്യാനുള്ള യോഗം ഉണ്ടാകും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകളുടെ ജാതകത്തിലെ ആറാം ഭാവത്തിലാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നത്. എല്ലാ മേഖലകളിലും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് ഉയര്‍ച്ചയും സ്ഥാനമാനങ്ങളും തേടിയെത്തും. ധനു രാശിക്കാരുടെ ലഗ്നം, നാല് എന്നീ ഭാവങ്ങളുടെ അധിപന് കൂടിയാണ് വ്യാഴം. ഈ സമയത്ത് നിരവധി ഭൗതിക ഗുണങ്ങളും ഇവരെ തേടിയെത്തും. എന്തെങ്കിലും വാഹനമോ പ്രോപ്പര്‍ട്ടിയും വാങ്ങാന്‍ യോജിച്ച സമയമാണ്. പണം നീക്കിവെക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
