Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
സമ്പത്തും ഐശ്വര്യവും തേടിയെത്തും, തടസ്സങ്ങള്‍ നീങ്ങും; ഗജലക്ഷ്മി രാജയോഗം ഈ മൂന്ന് രാശികള്‍ക്ക്
ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിലൂടെയാണ് ജ്യോതിഷത്തില്‍ യോഗങ്ങളും ദോഷങ്ങളും രൂപം കൊള്ളുന്നത്. യോഗങ്ങള്‍ക്കും ദോഷങ്ങള്‍ക്കും മനുഷ്യജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. ഓരോ ഗ്രഹത്തിനും അതിന്റേതായ ശക്തിയും ഊര്‍ജ്ജവും സൂചകങ്ങളും ഉണ്ട്. ഓരോ രാശികളിലൂടെയുമുള്ള ചലനത്തിലൂടെ മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ നല്ലതും ചീത്തതുമായ സ്വാധീനമുണ്ടാക്കാന്‍ അവയ്ക്ക് കഴിയും.

ഒരു വ്യക്തിയുടെ ഗ്രഹനിലയില്‍ ആ ഗ്രഹത്തിന്റെ സ്ഥാനമെവിടെയാണ് എന്നതിനനുസരിച്ചാണ് ഗ്രഹങ്ങളടെ രാശിമാറ്റങ്ങള്‍ അയാളുടെ ജീവിതത്തെ ബാധിക്കുന്നത്. അനുകൂലമായ രാശിമാറ്റങ്ങള്‍ നല്ല അവസരങ്ങളും വിജയവും വളര്‍ച്ചയും നല്കുമ്പോള് പ്രതികൂല രാശിമാറ്റങ്ങള്‍ ജീവിതത്തില്‍ പലവിധ പ്രതിബന്ധങ്ങളും തിരിച്ചടികളും പ്രതിസന്ധികളും സൃഷ്ടിക്കും.
ഗജലക്ഷ്മി രാജയോഗം
യോഗങ്ങളില്‍ തന്നെ ഐശ്വര്യവും സമ്പത്തും ആവോളം നല്കുന്ന യോഗമാണ് ഗജലക്ഷ്മി രാജയോഗം. 12 വര്‍ഷത്തിന് ശേഷം ഇടവം രാശിയില്‍ ഗജലക്ഷ്മി രാജയോഗം രൂപമെടുക്കുകയാണ്. ഐശ്വര്യത്തിന്റെയും ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും ദേവനായ ശുക്രനും വിവേകത്തിന്റെയും വളര്‍ച്ചയുടെയും ദേവനായ വ്യാഴവും ഇടവത്തില്‍ കൂടിച്ചേരുന്നതിന്റെ ഫലമായാണ് ഈ യോഗം രൂപമെടുക്കുന്നത്. മെയ് ഒന്നിന് വ്യാഴവും മെയ് 19ന് ശുക്രനും ഇടവം രാശിയിലേക്ക് പ്രവേശിക്കും. ഒരു ദശാബ്ദത്തിന് മുമ്പാണ് ഈ മംഗളകരമായ സംയോഗം മുമ്പ് നടന്നത്.
ജ്യോതിഷത്തില്‍ സമൃദ്ധിയും ഐശ്വര്യവും നല്കുന്ന സുപ്രധാന യോഗമായാണ് ഗജലക്ഷ്മി രാജയോഗം കണക്കാക്കപ്പെടുന്നത്. ഈ യോഗം കൈവരുന്നവര്ക്ക് ഉയര്‍ന്ന പദവി, സമ്പത്ത്, വിജയം എന്നിവ വന്നുചേരും. രാജകീയ പദവി നല്കുന്ന വളരെ ശക്തമായ ഗ്രഹസംയോഗങ്ങളെയാണ് രാജയോഗം എന്ന് വിളിക്കുന്നത്. സമ്പത്തിന്റെയും സൗഭാഗ്യത്തിന്റെയും ദേവതയാണ് ഗജലക്ഷ്മി.
വ്യാഴം. ശുക്രന്, ബുധന്‍ എന്നിവ പോലുള്ള ഗ്രഹങ്ങള്‍ ഗ്രഹനിലയില്‍ പ്രധാന സ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഭാവങ്ങളുടെ കേന്ദ്രത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു വ്യക്തിക്ക് ഗജലക്ഷ്മി രാജയോഗം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഗജലക്ഷ്മി രാജയോഗത്തിലൂടെ സമ്പത്തും ഐശ്വര്യവും കൈവരാന്‍ പോകുന്ന മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
ഗജലക്ഷ്മി രാജയോഗത്തിന്റെ അനുഗ്രഹത്തിലൂടെ മേടം രാശിയില്‍ ഉള്ളവര്‍ക്ക് ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അനുകൂലമായ ഫലങ്ങള്‍ സിദ്ധിക്കും. ഉദ്യോഗജീവിതത്തില്‍ ഉയര്‍ച്ച, സാമ്പത്തിക നേട്ടം, സമൂഹത്തില്‍ ഉന്നത പദവി എന്നിവയ്ക്കുള്ള അവസരങ്ങള്‍ ഇവര്‍ക്ക് വന്നുചേരും. കരിയറില്‍ വളര്‍ച്ച, ഭൗതികമായ സുഖസൗകര്യങ്ങള്‍, വസ്തുവകകള്‍ വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്യല്‍ എന്നിവയ്ക്ക് അനുകൂലമായ സമയമാണിത്.
ചിങ്ങം രാശി
ഇടവം രാശിയില്‍ ശുക്രനും വ്യാഴവും സംഗമിക്കുന്നതിന്റെ ഫലമായി ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് അനുകൂല ഫലങ്ങള്‍ ജീവിതത്തില്‍ പ്രകടമാകും. ഇടപെടുന്ന മേഖലകളിലെല്ലാം വിജയമുണ്ടാകും. നിര്ത്തിവെച്ചിരുക്കുന്ന ദൗത്യങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിക്കും. അക്കാദമിക രംഗത്തായാലും കരിയറില്‍ ആയാലും വ്യക്തിബന്ധങ്ങളില്‍ ആയാലും വിജയവും ഭാഗ്യവും ഒപ്പം നില്ക്കും. ഐശ്വര്യത്തിന്റെയും ആഗ്രഹപൂര്‍ത്തീകരണത്തിന്റെയും കാലമാണ് ഗജലക്ഷ്മി രാജയോഗം ഈ രാശിയില്‍ ഉള്ളവര്‍ക്ക് വാഗ്ദാനം നല്‍കുന്നത്.
കര്‍ക്കിടകം
കരിയറില്‍ മുന്നേറ്റം, സാമ്പത്തിക നേട്ടങ്ങള്‍, പുതിയ അവസരങ്ങള്‍, സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ്, ലാഭകരമായ സംരംഭങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ഗജലക്ഷ്മി രാജയോഗം കര്‍ക്കിടക രാശിയിലുള്ളവര്‍ക്ക് സൗഭാഗ്യവും ഐശ്വര്യവും വാരിച്ചൊരിയും. സ്ഥിരതയും വളര്‍ച്ചയും ഈ കാലയളവില്‍ കര്‍ക്കിട രാശിയിലുള്ളവര്‍ക്ക് അനുഭവവേദ്യമാകും. മികച്ച നിക്ഷേപങ്ങളും നയതീരുമാനങ്ങളും മൂലം സാമ്പത്തിക അഭിവൃദ്ധിയുടെയും ഔദ്യോഗിക വിജയങ്ങളുടെയും കാലമായിരിക്കും ഇത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications