Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഇരട്ട ഗ്രഹങ്ങളുടെ അനുഗ്രഹം; 12 വര്ഷത്തിനുശേഷം വ്യാഴ-ശുക്ര സംയോജനം; തലവര മാറുന്ന 5 രാശി
ജ്യോതിഷത്തില്, ഒരു രാശിയില് രണ്ട് ഗ്രഹങ്ങള് ചേരുന്നതിനെ സംയോജനം എന്ന് വിളിക്കുന്നു. ഹിന്ദു കലണ്ടര് അനുസരിച്ച്, 12 വര്ഷത്തിന് ശേഷം ഏപ്രില് 24ന് വ്യാഴത്തിന്റെയും ശുക്രന്റെയും ഒരു സംയോജനം രൂപപ്പെടുന്നു. വ്യാഴത്തിന്റെയും ശുക്രന്റെയും ഈ സംയോജനം മേടം രാശിയിലായിരിക്കും നടക്കുക.
അറിവും ജ്ഞാനവും നല്കുന്ന വ്യാഴവും സമ്പത്ത് നല്കുന്ന ശുക്രനും ഒരുമിക്കുമ്പോള് ആളുകള്ക്ക് തൊഴില്, ബിസിനസ്സ് എന്നിവയില് വന് വിജയം കൈവരിക്കാനാകും. വ്യാഴം-ശുക്രന് സംയോഗത്താല് ചില രാശിക്കാര്ക്ക് ഈ സമയം ഭാഗ്യമുദിക്കും. ആ രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക്, വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം ശുഭഫലങ്ങള് വര്ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ വിജയ ശതമാനം വര്ദ്ധിക്കുകയും നിങ്ങളുടെ കരിയറില് മികച്ച അവസരങ്ങള് ലഭിക്കുകയും ചെയ്യും. ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള് നിങ്ങള്ക്ക് ലഭിക്കും. വ്യക്തിജീവിതത്തിലും ഈ കാലഘട്ടം മികച്ചതാണെന്ന് തെളിയും. നിങ്ങളുടെ കഴിവുകള് വര്ദ്ധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില് നിന്ന് നിങ്ങള്ക്ക് പിന്തുണ ലഭിക്കും, നിങ്ങളുടെ ജോലികള് വിലമതിക്കപ്പെടും. കുടുംബത്തില് സന്തോഷവും ഐശ്വര്യവും വര്ദ്ധിക്കും.
ഇടവം
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോഗം കാരണം, ഇടവം രാശിക്കാര്ക്ക് ഈ സമയം ഭാഗ്യം വര്ദ്ധിക്കും. പണത്തിന്റെ കാര്യത്തില് നിങ്ങള്ക്ക് നേട്ടമുണ്ടാകുകയും ഈ കാലയളവില് പണം ലാഭിക്കുന്നതില് വിജയിക്കുകയും ചെയ്യും. വിദേശത്ത് പോയി പഠിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഈ സമയം നല്ല വാര്ത്തകള് വന്നേക്കാം. ജോലി മാറാന് ഏറെ നാളായി ശ്രമിച്ചുകൊണ്ടിരുന്നവര്ക്ക് വിജയം ലഭിക്കും. നിങ്ങള്ക്ക് പുതിയതും മികച്ചതുമായ അവസരങ്ങള് വരും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാന് അവസരം ലഭിക്കും.
കര്ക്കിടകം
കര്ക്കടക രാശിക്കാര്ക്ക് വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനത്തില് നിന്ന് വളരെയധികം നേട്ടങ്ങള് ലഭിക്കും. ജീവിതത്തില് സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്ദ്ധിക്കും. അറിവും ബുദ്ധിയും വര്ദ്ധിക്കും. അര്പ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും ചെയ്തുകൊണ്ടിരുന്ന ജോലിയില് വിജയം കൈവരിക്കും. കുടുംബാംഗങ്ങള് തമ്മിലുള്ള പരസ്പര ബന്ധങ്ങള് വളരെ സൗഹാര്ദ്ദപരമായിരിക്കും. നിങ്ങളുടെ വരുമാനത്തില് നല്ല വര്ദ്ധനവ് ഉണ്ടാകും, സുഹൃത്തുക്കളില് നിന്ന് നിങ്ങള്ക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. കുടുംബാംഗങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വര്ദ്ധിക്കും.
തുലാം
വ്യാഴത്തിന്റെയും ശുക്രന്റെയും സംയോജനം തുലാം രാശിക്കാരുടെ പ്രണയ ജീവിതത്തില് മാധുര്യം വര്ദ്ധിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തില് ആനന്ദത്തിന്റെയും ആഡംബരത്തിന്റെയും വഴികള് തുറക്കും. നിങ്ങള് വളരെക്കാലമായി ഒരു പുതിയ ജോലിക്കായി തിരയുകയാണെങ്കില്, ഈ സമയം വിജയം നിങ്ങളുടെ കൈകളില് വന്നേക്കാം. അവിവാഹിതരായവര്ക്ക് നല്ല ജീവിത പങ്കാളിയെ കണ്ടെത്താന് കഴിയും. കരിയറിലെയും ബിസിനസ്സിലെയും പുരോഗതി നിങ്ങളുടെ മാനസികാവസ്ഥയെ ശക്തിപ്പെടുത്തുകയും ആത്മവിശ്വാസം വര്ദ്ധിപ്പിക്കുകയും ചെയ്യും.
ധനു
ധനു രാശിയുടെ അധിപനായ വ്യാഴം ശുക്രനുമായി ചേരുമ്പോള് ഏറ്റവും കൂടുതല് നേട്ടം മീനരാശിക്കാര്ക്ക് ലഭിക്കും. ജീവിതത്തില് ശുഭഫലങ്ങള് വര്ദ്ധിക്കുന്നതായി കാണും. ഒരു പുതിയ ബിസിനസ്സ് തുടങ്ങാന് നിങ്ങള് ആലോചിക്കുന്നുണ്ടെങ്കില്, ഈ സമയമാണ് അതിന് ഏറ്റവും അനുയോജ്യം. നിങ്ങളുടെ ദീര്ഘകാല പദ്ധതികള് വിജയിക്കും. നിങ്ങളുടെ ബിസിനസ്സില് നല്ല ലാഭം കാണും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന് നിങ്ങള്ക്ക് കഴിയും. എല്ലാവരുമായും സന്തോഷകരമായ സമയം ചെലവഴിക്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
