Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സമ്പത്തും പ്രശസ്തിയും പിന്നാലെ വരും; രാജയോഗം സൃഷ്ടിച്ച് ശുക്രനും വ്യാഴവും, ജീവിതത്തില്‍ മാറ്റത്തിന്റെ കാലം
ദേവഗുരുവായ വ്യാഴവും അസുരഗുരുവായ ശുക്രനും ജീവിതത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും വളരെ വേണ്ടപ്പെട്ട രണ്ട് ഗ്രഹങ്ങളാണ്. വ്യാഴം നിലവില്‍ ഇടവം രാശിയില്‍ ആണ് ഉള്ളത്. ഓരോ 26 ദിവസം കൂടുമ്പോള്‍ രാശി മാറുന്ന ശുക്രന് നവംബര്‍ ഏഴിന് ധനു രാശിയിലേക്ക് എത്തും. ഇങ്ങനെ വ്യാഴം അധിപനായുള്ള രാശിയാണ് ധനു. ശുക്രന് അധിപനായുള്ള രാശിയാണ് ഇടവം. ഇങ്ങനെ ഇരുഗ്രഹങ്ങളും മറ്റേ ഗ്രഹത്തിന് ആധിപത്യമുള്ള രാശിയില്‍ സ്ഥിതി ചെയ്യുക മൂലം വളരെ വിശേഷമായ ഒരു രാജയോഗം സൃഷ്ടിക്കപ്പെടാന്‍ പോകുകയാണ്. രാശി പരിവര്‍ത്തന രാജയോഗം എന്നാണ് ഇതിന്റെ പേര്.

നവംബര്‍ ഏഴിന് പുലര്‍ച്ചെ 3 മണി 39 മിനിട്ടിനാണ് ശുക്രന് ധനു രാശിയില്‍ എത്തുന്നത്. ഡിസംബര്‍ 28 വരെ ശുക്രന് ധനുവിലുണ്ടാകും. അതിനാല്‍ ഡിസംബര്‍ 28 വരെ പരിവര്‍ത്തന രാജയോഗത്തിന്റെ ഫലങ്ങള്‍ അനുഭവവേദ്യമാകും.
പരിപവര്ത്തന രാജയോഗത്തിലൂടെ ജീവിതത്തില്‍ അടിമുടി മാറ്റങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
ചിങ്ങം
ചിങ്ങം രാശിയില്‍ ശുക്രന് അഞ്ചാംഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴം പത്താമത്തെ ഭാവത്തിലും. പരിവര്‍ത്തന രാജയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് ബംപര്‍ ലാഭമാണ് വന്നണയുന്നത്. അഞ്ചാം ഭാവം കുട്ടികളുമായി ബന്ധപ്പെട്ട ഭാവം ആയതുകൊണ്ട് കുട്ടികള്‍ക്ക് ഇത് നല്ല സമയം ആയിരിക്കും. അവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുകയും അവരെക്കുറിച്ച് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകുകയും ചെയ്യും. അവരുടെ കഴിവുകളിലും നേട്ടങ്ങളിലും അഭിമാനം തോന്നും. ആശങ്കകള്‍ അകലും. ചിങ്ങം രാശിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഈ രാജയോഗം ഗുണകരമാണ്. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം പ്രതീക്ഷിക്കാം. വ്യാഴവും ശുക്രനും അനുകൂലസ്ഥാനങ്ങളില്‍ ആയതുകൊണ്ട് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അനുകൂലമായ സമയമാണ്. പരിവര്‍ത്തന രാജയോഗത്തോടൊപ്പം ശശ രാജയോഗത്തിന്റെ നേട്ടങ്ങളും ചിങ്ങം രാശിക്കുണ്ട്. അതുകൊണ്ട് ഇരട്ട രാജയോഗത്തിന്റെ ഫലങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക. സാമ്പത്തികനേട്ടങ്ങള്‍ സുനിശ്ചതമാണ്. ഏകാഗ്രത മെച്ചപ്പെടും. ബുദ്ധിശക്തി വര്‍ധിക്കും. ബിസിനസിലും കരിയറിലും പുതിയ ഉയരങ്ങള്‍ കീഴടക്കും.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുന്ന കാലമാണ് പരിവര്‍ത്തന രാജയോഗ കാലം. ഇവരുടെ നാലാമത്തെ ഭാവത്തില്‍ അതായത് ഭാഗ്യവുമായി ബന്ധപ്പെട്ട ഭാവത്തില്‍ ശുക്രനാണ് ഉള്ളത്. അതുകൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരും. ഒപ്പം സാമ്പത്തികമായി കുതിപ്പ് നടത്തുന്ന സമയമായിരിക്കും ഇത്. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹം നടക്കും. ദാമ്പത്യത്തില്‍ സന്തോഷം പുലരും. വീട്, വാഹനം, മറ്റെന്തെങ്കിലും സ്വത്തുവകകള്‍ വാങ്ങാന്‍ സാധിക്കും. ശുക്രനും വ്യാഴവും അനുകൂലമായതിനാല്‍ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവും ഉചിതമായ സമയമാണ്. അപ്രതീക്ഷിത ഭാഗ്യത്താല്‍ ജീവിതം തന്നെ മാറിമറിയും. സ്വപ്നം കാണാന്‍ കഴിയാത്തത്ര പണം കയ്യിലെത്തും. കുടുംബത്തില്‍ എല്ലാവര്ക്കും സന്തോഷവും സമാധാനവും ഐശ്വര്യവും വന്നെത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാശി പരിവര്‍ത്തന യോഗം ലാഭകരമായിരിക്കും. ഈ രാശിയുടെ ഏഴാമത്തെ ഭാവത്തിലാണ് വ്യാഴം. രണ്ടാമത്തെ ഭാവത്തില്‍ വ്യാഴവും നില്ക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായ ആശങ്കകളില്‍ നിന്നുള്ള മോചനമാണ് ഈ രാജയോഗം ഉറപ്പുനല്‍കുന്നത്. ദാമ്പത്യജീവിതത്തില്‍ ഇനിയങ്ങോട്ട് സന്തോഷവും സമാധാനവും ഉറപ്പായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും എല്ലാ കാര്യങ്ങളിലും കുടുംബം ഒപ്പമുണ്ടാകുകയും ചെയ്യും. കുടുംബസ്വത്ത് കൈവശം വന്നുചേരും. കിട്ടാനുണ്ടായിരുന്ന പണം തിരിച്ചുകിട്ടും. കരിയറിലെ പ്രതിസന്ധികള്‍ അവസാനിക്കും. ബിസിനസില്‍ നല്ല വളര്‍ച്ച പ്രകടമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications