Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സമ്പത്തും അറിവും ഒരുമിച്ച് നല്‍കും ശനി-വ്യാഴം അപൂര്‍വ്വ സംയോജനം: 3 രാശിക്കാരുടെ തലവിധി മാറും
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും ഉണ്ടാവുന്നു. അതില്‍ ഗ്രഹമാറ്റം എത്രത്തോളം എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതാണ് അറിയേണ്ടത്. വ്യാഴത്തിന്റേയും ശനിയുടേയും സംയോജനം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് എല്ലാ വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് പലരും പ്രതീക്ഷിക്കും. വ്യാഴത്തിന്റേയും ശനിയുടേയും ചലനത്തില്‍ ഉണ്ടാവുന്ന സ്വാധീനം പക്ഷേ 3 രാശിക്കാരില്‍ കൂടുതല്‍ ഗുണപ്രദമായ മാറ്റങ്ങളിലേക്ക് എത്തിക്കും.
സമ്പത്തിനെയും വിജ്ഞാനത്തെയും വ്യാഴം പ്രതിനിധീകരിക്കുമ്പോള്‍, നമ്മുടെ കര്മ്മത്തെയാണ് ശനി സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹങ്ങളും ചേരുമ്പോള്‍ അത് അറിവും സമ്പത്തും ഒരുപോലെ മുന്നോട്ട് കൊണ്ട് വരുന്നു. ഈ രണ്ട് ഗ്രഹങ്ങളുടേയും അനുകൂല ചലനം നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങളാണ് കൊണ്ട് വരുന്നത്, എന്തൊക്കെയാണ് മൂന്ന് രാശിക്കാര്‍ക്ക് സംഭവിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശനിയുടേയും ചലനം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. അത് മാത്രമല്ല ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വര്‍ദ്ധിക്കും. ജോലിയിലെ മാറ്റവും നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും, ധനസ്ഥിതിയിലെ നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അവിശ്വസനീയതയോടെ പെരുമാറുന്നു. ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം തന്നെ വിജയത്തിലേക്ക് എത്തിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്ക് തീരുമാനമാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തികമായി ബിസിനസിലെ നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാലങ്ങളായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റേയും ശനിയുടേയും ചലനം ഭാഗ്യത്തിന്റെ അത്യുന്നതിയിലായിരിക്കും കാര്യങ്ങള്‍ സംഭവിക്കുന്നത്. ഈ കാലയളവില്‍ നിങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ബുദ്ധിമുട്ടേറിയ ഏത് സാഹചര്യത്തേയും തരണം ചെയ്യുന്നതിനുള്ള യോഗം കാണുന്നു. വീട് പണിക്ക് തുടക്കം കുറിയ്ക്കുന്നതിനും ഭൂമി വാങ്ങുന്നതിനും സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. അത് മാത്രമല്ല വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദേശത്ത് നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവും. ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള ഒരു തുടക്കം മാത്രമായിരിക്കും ഈ ഗ്രഹ മാറ്റങ്ങള്‍. വിവാഹത്തിനും പ്രണയത്തിലും അനുകൂലമായ പല സാഹചര്യങ്ങളും തേടി എത്തും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രണ്ട് ഗ്രഹങ്ങളുടേയും മാറ്റം വലിയ വിജയം ജീവിതത്തില്‍ കൊണ്ട് വരും. പലപ്പോഴും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗമുണ്ട്. അത് മാത്രമല്ല പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുകയും അതില്‍ കൂടുതല്‍ സാമ്പത്തിക നിക്ഷേപങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് എന്തുകൊണ്ടും നല്ല സമയം തന്നെയാണ്. മികച്ച മാറ്റങ്ങളാണ് ഒരോ സാമ്പത്തിക പദ്ധതികളിലും നിങ്ങള്‍ കൊണ്ട് വരുന്നത്. പണം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷവും ലാഭവും ഒരുമിച്ച് നിങ്ങളെ തേടി എത്തും. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. കുംഭം രാശിക്കാരുടെ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുകയും മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ജീവിതത്തില്‍ വലിയ വിജയവും ഇവര്‍ കരസ്ഥമാക്കുന്നു.



Click it and Unblock the Notifications