Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Guru Purnima 2025: സംഭവിക്കുന്നത് വൈധൃതി യോഗം, കരിയര്‍, സമ്പാദ്യം, ദാമ്പത്യം, നേട്ടങ്ങളുടെ നെറുകയില്‍ ഇവര്‍
ഇന്നത്തെ ദിവസത്തെ രാശിഫലം നോക്കുകയാണെങ്കില്‍ ഗുണപരമായ മാറ്റങ്ങള്‍ ധാരാളം അനുഭവിക്കുന്ന ചില രാശിക്കാരുണ്ട്. അതിന് കാരണം ഗുരുപൂര്‍ണിമയില്‍ രൂപം കൊള്ളുന്ന വൈധൃതി യോഗമാണ്. പലപ്പോഴും വേദജ്യോതിഷ പ്രകാരം രൂപം കൊള്ളുന്ന ഈ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ തോതില്‍ തന്നെ സ്വാധീനം ചെലുത്തുന്നു. വ്യാഴാഴ്ച ദിനമായ ഇന്ന് ഗുരുപൂര്‍ണിമ ദിനത്തില്‍ രൂപം കൊള്ളുന്ന വൈധൃതിയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്.
ധനം, കരിയര്‍, ജോലി, ദാമ്പത്യം, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും ഗുണാനുഭവങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം മാറി മറിയുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇന്ന് കടന്ന് പോവുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുകയും അതിനെല്ലാം തന്നെ പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നതിന് ഇന്നത്തെ ദിവസം ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ഗുരുപൂര്‍ണിമ ദിനമായ ഇന്ന് ഗുരുക്കന്മാരുടെ എല്ലാ അനുഗ്രഹവും തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന വൈധൃതി യോഗം പല വിധത്തിലാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നത്. പലപ്പോഴും സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം കാത്തിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രതിക്ഷിക്കാത്ത നേട്ടങ്ങളും തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികളെല്ലാം തന്നെ ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം രൂപം കൊള്ളുന്ന വൈധൃതി യോഗഫലമായി ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുരുപൂര്ണിമദിനമായതിനാല് വളരെയധികം അനുഗ്രഹവും പിന്തുണയും ഗുരുക്കന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികളെ ഒന്നൊഴിയാതെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം കൂടെയുണ്ട്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടും. അതോടൊപ്പം തന്നെ ജീവിതത്തില്‍ നേട്ടങ്ങളും തേടി എത്തും. ആരോഗ്യത്തെ ഒട്ടും പേടിക്കേണ്ടതില്ല. അത് നിങ്ങളെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. പുതിയ പല വിശേഷങ്ങളും ഇന്നത്തെ ദിവസത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ ദാമ്പത്യ ജീവിതത്തിലുണ്ടാവും. അതാകട്ടെ ഇന്നൊരു ദിവസത്തെ സന്തോഷം മാത്രമല്ല നല്‍കുന്നതും എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ നിങ്ങളുടെ മിടുക്ക് തെളിയിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
