Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഇന്ന് ഗുരു പൂര്‍ണിമ, ഗുരുക്കളുടെ അനുഗ്രഹത്തിനും സര്‍വ്വൈശ്വര്യത്തിനും ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍
എല്ലാ പൗര്‍ണമി ദിവസങ്ങളും വളരെ ശുഭകരമായാണ് കരുതപ്പെടുന്നതെങ്കിലും ഗുരു പൂര്‍ണിമ അതീവശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. പൗര്‍ണ്ണമിക്ക് ഹിന്ദു സംസ്കാരത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. പ്രത്യേകിച്ച് ആഷാഢ മാസത്തിലെ പൗര്‍ണ്ണമിക്ക്. ആഷാഢ പൗര്‍ണ്ണമി എന്നാണ് ഈ ദിവസത്തെ വിളിക്കുന്നത്. ഗുരു പൂര്‍ണ്ണിമ ആഘോഷിക്കുന്നതും ഈ ദിവസമാണ്. എല്ലാ മാസവും ചതുര്ദശി തിഥി കഴിഞ്ഞ് പിറ്റേദിവസം അല്ലെങ്കില്‍ ശുക്ലപക്ഷത്തിലെ പതിനാലാം ദിവസം ആണ് പൗര്‍ണ്ണമി വരുന്നത്. വേദങ്ങള്‍ രചിച്ച മഹാഋഷി വേദവ്യാസന്റെ ജന്മദിനവും ഇതേ ദിവസമാണ്. അതിനാല്‍ ഈ ദിനം വ്യാസ പൂര്‍ണ്ണിമയെന്നും അറിയപ്പെടുന്നു. ഈ പൗര്‍ണ്ണമിയോടെ ആഷാഢ മാസം അവസാനിക്കുകയും ശ്രാവണ മാസം ആരംഭിക്കുകയും ചെയ്യുന്നു.

ഗുരു പൂര്‍ണ്ണിമയുടെ പ്രാധാന്യം
ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ് ഗുരു പൂര്‍ണ്ണിമ. ഗുരുക്കളെ പൂജിക്കാനും അവരുടെ അനുഗ്രഹം തേടാനുമുള്ള ദിനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ശിഷ്യന്മാര് ഇന്നേ ദിവസം ഗുരുക്കന്മാരുടെ പാദപൂജ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. ഗുരുക്കന്മാരെ ദൈവതുല്യരായി കാണുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പരമസത്യത്തിലേക്കുള്ള വഴികാട്ടികളാണ് ഗുരു. വിവേകത്തോടെ ജീവിതത്തെ നേരിടുന്നതിനുള്ള വഴികള്‍ പറഞ്ഞുതരുന്നവരും ഗുരുക്കളാണ്.
'ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വര, ഗുരു സാക്ഷാത് പര ബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമഃ' എന്ന സംസ്കൃത ശ്ലോകം ഗുരുക്കന്മാരുടെ മഹത്വം ഉദ്ഘോഷിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവും പ്രപഞ്ചത്തെ സംരക്ഷിക്കുന്ന വിഷ്ണുവും സംഹരിക്കുന്ന ശിവനും ഗുരുവാണ്. അതുകൊണ്ട് പരമബ്രഹ്മമായ ഗുരുവിന് എന്റെ പ്രണാമം എന്നാണ് ഈ വരികള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
വ്യാസ പൂര്‍ണ്ണിമ
വിഷ്ണുവിന്റെ അവതാരമെന്ന് കരുതപ്പെടുന്ന, ആദിഗുരുവെന്ന് പറയപ്പെടുന്ന വ്യാസ മഹര്‍ഷിയെ ആരാധിക്കേണ്ട ദിനവും ഇന്നാണ്. വ്യാസമഹര്‍ഷി ആഷാഢ മാസത്തിലെ പൗര്ണമിക്കാണ് ഭൂജാതനായത്. നാല് വേദങ്ങളിലൂടെ എല്ലാ അറിവുകളും മാനവരാശാശിക്ക് നല്കിയ ആദിഗുരുവാണ് വ്യാസന്. അതുകൊണ്ട് ഗുരുപൂര്‍ണ്ണിമ ദിവസം വ്യാസനെ സ്മരിക്കുന്നതിനും അനുഗ്രഹം തേടുന്നതിനും വിശിഷ്ടമാണ്.
ഇന്ത്യയില്‍ എല്ലായിടത്തും ഗുരുപൂര്‍ണ്ണിമ വളരെ പ്രാധാന്യത്തോടെ ആചരിച്ചുപോരുന്നു.
ആചാരങ്ങള്‍
- ഗുരുക്കന്മാരെ ആരാധിക്കുക എന്നത് തന്നെയാണ് ഗുരുപൂര്‍ണ്ണിമ ദിവസത്തെ ഏറ്റവും വലിയ ചടങ്ങ്.
- അതിരാവിലെ എഴുന്നേറ്റ് കുളിച്ച് സ്നാനം ചെയ്ത് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
- പൂജാമുറിയില്‍ വിളക്ക് കത്തിച്ച് ഗുരുക്കളെ സ്മരിച്ച് പ്രാര്‍ത്ഥിക്കുക.
- വിഷ്ണു ഭഗവാനെയും ലക്ഷ്മീദേവിയെയും പൂജിക്കുക.
- ഗുരുക്കളോടുള്ള ആദരസൂചകമായി ഇന്നേദിവസം ഉപവാസമെടുക്കുന്നതും നല്ലതാണ്.
- ഗുരുക്കന്മാരെ നേരില്‍ കണ്ട് അനുഗ്രഹം തേടുകയും ദക്ഷിണ സമര്‍പ്പിക്കുകയും ചെയ്യുക.
- വീട്ടിലെ മുതിര്‍ന്നവരുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുക.
- പരമശിവന്, ദത്താത്രേയന്, വേദവ്യാസന്, ശങ്കരാചാര്യര്‍ എന്നിവരെ സ്മരിക്കുകയും അവര്‍ക്കായി വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
- ഈ ദിവസം ഭഗവത്ഗീത വായിക്കുന്നതും നല്ലതാണ്.
- പുസ്തകവും പഠനവുമായി ബന്ധപ്പെട്ട സാധനങ്ങളും വാങ്ങിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഗുരു പൂര്‍ണിമ ഐതിഹ്യം
വേദവ്യാസന്റെ ജന്മദിനം എന്ന നിലയിലാണ് ഗുരു പൂര്‍ണിമ ഗുരുക്കളെ ആരാധിക്കുന്നതിനുള്ള ദിവസമായി കരുതപ്പെടുന്നത്. മഹാവിഷ്ണുവിന്റെ രൂപമായാണ് വ്യാസന് ഭൂമിയില്‍ ജന്മമെടുത്തത്. പരാശര മുനിയുടെയും മുക്കുവസ്ത്രീയായ സത്യവതിയുടെയും മകനാണ് വ്യാസന്. കുട്ടിക്കാലം മുതല്ക്കേ ആത്മീയകാര്യങ്ങളില്‍ തല്പ്പരനായിരുന്നു വ്യാസന് എന്ന് പുരാണങ്ങള്‍ പറയുന്നു. ഒരിക്കല്‍ തപസ്സ് അനുഷ്ഠിക്കാന്‍ വനത്തില്‍ പോകാന്‍ അനുവദിക്കണമെന്ന് വ്യാസന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍ സത്യവതി ഇതിന് സമ്മതിച്ചില്ല. എന്നാല്‍ മകന്റെ നിരന്തരമായ നിര്‍ബന്ധത്തിന് മുമ്പില്‍ ഒടുവില്‍ സത്യവതിക്ക് കീഴടങ്ങേണ്ടതായി വന്നു.
വനത്തില്‍ വ്യാസന് കഠിനതപസ്സ് ആരംഭിച്ചു. ഇക്കാലത്ത് അദ്ദേഹം സംസ്കൃതത്തില്‍ പാണ്ഡിത്യം നേടി. നാല് വേദങ്ങളും മഹാഭാരതും, പതിനെട്ട് മഹാപുരാണങ്ങളും ബ്രഹ്മസൂത്രവും രചിക്കാനുള്ള അറിവ് നേടി. ഇന്നും വേദവ്യാസന് നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നാണ് വിശ്വാസം. വ്യാസനെ പൂജിക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
