Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
വ്യാഴം മകയിരം നക്ഷത്രത്തിലേക്ക്, പന്ത്രണ്ട് രാശികള്‍ സൗഭാഗ്യം തേടിയെത്തുന്നത് ഇവരെ
ദേവഗുരുവായ വ്യാഴം വിവേകം, കുടുംബസുഖം, സൗഭാഗ്യം, ധനസമ്പത്ത് എന്നിവയുടെ കാരണഭൂതനായാണ് കരുതപ്പെടുന്നത്. നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് വ്യാഴം. ഒരു രാശിയില്‍ ഏതാണ്ട് ഒരു വര്‍ഷക്കാലമാണ് വ്യാഴമുണ്ടാകുക. ഇങ്ങനെ രാശിചക്രത്തിലെ എല്ലാ രാശികളിലൂടെയും സഞ്ചരിക്കാന്‍ 12 വര്‍ഷമാണ് വേണ്ടിവരുന്നത്. നിലവില്‍ വ്യാഴം രോഹിണി നക്ഷത്രത്തിലാണ് ഉള്ളത്. ആഗസ്റ്റില്‍ ഇവിടെ നിന്നും മകയിരം നക്ഷത്രത്തിലേക്ക് കടക്കും. ചൊവ്വയുടെ നക്ഷത്രമാണ് മകയിരം. ഈ നക്ഷത്രമാറ്റം ചില രാശികള്‍ക്ക് ഗുണകരമായിരിക്കും.

ആഗസ്റ്റ് 20നാണ് വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് കടക്കുന്നത്. ഈ നക്ഷത്രമാറ്റം ആര്‍ക്കെല്ലാമാണ് നേട്ടമാകുക എന്ന് നോക്കാം.
മേടം
വ്യാഴം മകയിരം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നുന്നത് മേടം രാശിയിലെ രണ്ടാം ഭാവത്തില്‍ വെച്ചാണ്. ഇതുമൂലം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ഇതോടൊപ്പം സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. ഭാഗ്യത്തിന്റെ പൂര്‍ണ്ണമായ തുണ ഈ സമയത്ത് അനുഭവപ്പെടും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. വിദേശത്ത് പോകണമെന്ന ആഗ്രഹം പൂവണിയും. ജോലിസ്ഥലത്ത് ഉയര്‍ച്ചയുണ്ടാകും. പുതിയ ജോലി തേടുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും. അതുകൊണ്ട് കരിയര്‍ സംബന്ധമായി സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ബിസിനസില്‍ നിന്നും ലാഭമുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കും. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. വിദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് അതിലൂടെ അപ്രതീക്ഷിതലാഭം നേടാനാകും. പങ്കാളിമായുള്ള ബന്ധം കൂടുതല്‍ സന്തോഷകരമാകും.
കര്‍ക്കടകം
കര്‍ക്കടകം രാശിയില്‍ ജനിച്ചവരുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം നക്ഷത്രമാറ്റം നടത്തുന്നത്. വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവമാണിത്. അതുമൂലം മകയിരം നക്ഷത്രത്തിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റം കര്‍ക്കടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെ ഗുണം ചെയ്യും. സത്പ്രവര്‍ത്തികളിലൂടെ ഇവര്‍ സമൂഹത്തില്‍ അറിയപ്പെടും. ജീവിതത്തില്‍ വളരെയധികം സന്തോഷങ്ങള്‍ സംഭവിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള ലാഭം തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനയും ഉണ്ടാകും. ബിസിനസില്‍ പ്രതികൂലസ്ഥിതി മാറി നല്ല സമയം വന്നുചേരും. ഭാവിയെ കരുതി സമ്പാദ്യം ആരംഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴം നക്ഷത്രമാറ്റം നടത്തുന്നത്. കുടുംബവുമായും സുഹൃത്തുക്കളുമായും വളരെ നല്ല സമയമാണ് ഈ നക്ഷത്രമാറ്റം വാഗ്ദാനം ചെയ്യുന്നത്. പുതിയ സൗഹൃദങ്ങള്‍ ആരംഭിക്കും. മറക്കാനാകാത്ത യാത്രകള്‍ നടത്തും. കഠിനപ്രയത്നത്തിലൂടെയും സഹപ്രവര്‍ത്തകരുടെ സഹകരണത്തിലൂടെയും ജോലിയില്‍ മുന്നേറും. ബിസിനസിലും മുന്നേറ്റമുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാനും അനുകൂലമായ സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ചെറിയ ചില രോഗങ്ങള്‍ അലട്ടുമെങ്കിലും ആരോഗ്യം തൃപ്തികരമായി തുടരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
