Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
അടിക്കടി ഭാഗ്യം തേടിവരും, വ്യാഴം കാര്‍ത്തിക നക്ഷത്രത്തിലേക്ക്; ലോട്ടറി അടിക്കാന്‍ വരെ യോഗമുള്ള 5 രാശി
ജ്യോതിഷത്തില്‍ ദേവന്മാരുടെ ഗുരുവായ വ്യാഴത്തെ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായി കണക്കാക്കപ്പെടുന്നു. വ്യാഴത്തിന്റെ മാറ്റം തീര്‍ച്ചയായും എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു. ജ്യോതിഷ പ്രകാരം, വ്യാഴം നിലവില്‍ മേടരാശിയിലാണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ വ്യാഴം ഇപ്പോള്‍ കാര്‍ത്തിക നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏപ്രില്‍ 17 മുതല്‍ വ്യാഴം കാര്‍ത്തിക നക്ഷത്രത്തില്‍ സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. ജൂണ്‍ 13 വരെ വ്യാഴം ഇവിടെ തുടരുകയും ചെയ്യും.
ഈ സമയത്ത് വ്യാഴം മേടരാശിയില്‍ നിന്ന് നീങ്ങുകയും മെയ് 1ന് ഇടവത്തില്‍ പ്രവേശിക്കുകയും ചെയ്യും. കാര്‍ത്തിക നക്ഷത്രത്തിന്റെ അധിപന് ശുക്രനാണ്. അത്തരമൊരു സാഹചര്യത്തില്‍, വ്യാഴവും ശുക്രനും തമ്മില്‍ സൗഹൃദത്തിന്റെ ഒരു വികാരമുണ്ട്. അതിനാല്‍ വ്യാഴത്തിന്റെ ഈ മാറ്റം ചില രാശിചിഹ്നങ്ങളിലെ ആളുകളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ചില രാശിയിലുള്ളവര്‍ക്ക് വ്യാഴം കാര്‍ത്തിക നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ഗുണം ചെയ്യും. വ്യാഴം കാര്‍ത്തിക നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
വ്യാഴം കാര്‍ത്തിക നക്ഷത്രത്തില്‍ പ്രവേശിക്കുകയും മേടരാശിയുടെ ലഗ്നഭാവത്തില്‍ തുടരുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. ധനസമ്പാദനത്തില്‍ വര്‍ധനവുണ്ടാകും. വ്യാഴം ഇടവരാശിയിലേക്ക് നീങ്ങുമ്പോള്‍ ഈ രാശിക്കാര്‍ക്ക് അപാരമായ ധനം ലഭിക്കുകയും സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുമായി നല്ല സമയം ആസ്വദിക്കും. നിങ്ങളുടെ സംസാരശേഷി കൊണ്ട് പല മേഖലകളിലും നിങ്ങള്‍ക്ക് വിജയിക്കാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും. സന്താനങ്ങള്ക്ക്് വിവാഹാലോചന വന്നേക്കാം. ശുക്രന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ സമ്പത്തില്‍ വര്‍ദ്ധനവും ഉണ്ടാകും. കുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനിടയുണ്ട്. പഴയ കടങ്ങളില്‍ നിന്ന് മുക്തി നേടാനാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കാര്‍ത്തിക നക്ഷത്രത്തിലേക്കുള്ള സംക്രമണം ഗുണം ചെയ്യും. ഈ രാശിക്കാര്‍ ആത്മീയതയിലേക്ക് കൂടുതല്‍ ചായ്വുള്ളവരായിരിക്കും. നിങ്ങള്‍ക്ക് കുടുംബവുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര നടത്താനാകും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ധനത്തില്‍ വര്‍ധനവുണ്ടാകും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പൂര്‍വ്വിക സ്വത്ത് ലഭിക്കും. വരുമാനത്തിലും നല്ല വര്‍ധനവുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായേക്കും. വിദ്യാഭ്യാസ രംഗത്ത് നല്ല ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ കാര്‍ത്തിക നക്ഷത്രത്തിലെ പ്രവേശനം ഗുണം ചെയ്യും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ ദൃശ്യമാണ്. നിങ്ങളുടെ ജോലിയിലെ പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് ബോണസ്, പ്രമോഷന് അല്ലെങ്കില്‍ ഒരു നല്ല ഇന്‍ക്രിമെന്റ് ലഭിച്ചേക്കാം. നിങ്ങളുടെ ഇണയുടെ ഭാഗ്യത്തിലും വര്‍ദ്ധനവ് നിങ്ങള്‍ കാണും. ആരോഗ്യവും നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇത് തീര്‍ച്ചയായും ബിസിനസിന് നല്ല സമയമാണ്, ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നല്ല നേട്ടങ്ങള്‍ ആസ്വദിക്കാനും ബിസിനസ്സ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും. വ്യാഴം നിങ്ങളുടെ 5-ാം ഭാവത്തെയും 8-ാം ഭാവത്തെയും ഭരിക്കുന്നു, അത് കാര്‍ത്തിക നക്ഷത്രത്തിലേക്ക് സംക്രമിക്കുമ്പോള്‍ 9-ാം ഭാവത്തില്‍ നിലകൊള്ളും. ഈ രാശിയുടെ അധിപനായ സൂര്യനുമായി വ്യാഴം ചേരും. അപാരമായ ഭാഗ്യം പ്രദാനം ചെയ്യും. ബിസിനസ്സ് യാത്രകള്‍ വളരെ ഫലപ്രദമായിരിക്കും. വിദേശത്തേക്ക് പോകുന്നതിന് കൂടുതല്‍ അവസരങ്ങള്‍ വരും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് വ്യാഴം ഏഴാം ഭാവം നോക്കും. അതിനാല്‍ വ്യാഴം കാര്‍ത്തിക നക്ഷത്രത്തില്‍ അനുകൂല സ്ഥാനത്ത് ഇരിക്കുന്നതിനാല്‍ ഈ സമയത്ത് അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ യോഗമുണ്ടാകും. വിവാഹിതരായവരുടെ ബന്ധം ഈ കാലയളവില്‍ ദൃഢമാകും. നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും, നിങ്ങളുടെ സാമ്പത്തിക നിലയും വേഗത്തില്‍ ഉയരും. ബിസിനസ്സുകാര്‍ക്കും ഇത് നല്ല സമയമാണ്. ഡിസൈനിംഗ്, ശില്പം, വാസ്തുവിദ്യ തുടങ്ങിയ ക്രിയേറ്റീവ് ബിസിനസുകള്‍ മറ്റുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
