Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
കര്‍ക്കിടകത്തിലേക്ക് വ്യാഴമാറ്റം: കേന്ദ്രത്രികോണ രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മതിമറക്കും
കര്‍ക്കിടകം രാശിയിലേക്ക് വ്യാഴത്തിന്റെ മാറ്റം സംഭവിക്കുന്ന സമയമാണ് കേന്ദ്രത്രികോണ രാജയോഗം സംഭവിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലുള്ള ശുഭയോഗങ്ങളെ പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ഇത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. ഒക്ടോബര്‍ 18-നാണ് കര്‍ക്കിടകം രാശിയിലേക്ക് വ്യാഴം മാറുന്നത്. ഇത് ചില രാശിക്കാരില്‍ നല്കുന്ന ഗുണാനുഭവങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടവും ഈ സമയം ലഭിക്കുന്നു.
ദേവഗുരുവായ വ്യാഴം ഉച്ചരാശിയായ കര്‍ക്കിടകത്തില്‍ പ്രവേശിക്കുന്നതോടെ അത് കേന്ദ്രത്രികോണ രാജയോഗത്തിലേക്ക് എത്തിക്കുന്നു. തൊഴില്‍, ബിസിനസ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പുരോഗതിയും ഗുണാനുഭവങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ആ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് നമുക്ക് നോക്കാവുന്നതാണ്. കന്നി ഉള്‍പ്പടെയുള്ള രാശിക്കാരില്‍ ഇത് മാറ്റങ്ങള്‍ കൊണ്ട് വരും. എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ നല്കുന്നു. പലപ്പോഴും വ്യാഴം ഇവരുടെ വരുമാനത്തിന്റെ സ്ഥാനത്താണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അതിന്റെ ഫലമായി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും അത് വഴി സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു. ഓഹരി വിപണയില്‍ നേട്ടങ്ങള്‍ തേടി എത്തും. ഊഹക്കച്ചവടം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു, ലോട്ടറി അടിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. സാമ്പത്തിക മാറ്റങ്ങള്‍ തന്നെയാണ് നിങ്ങളെ മികച്ചതാക്കുന്നതും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കേന്ദ്രത്രികോണ രാജയോഗം ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് കൊണ്ട് തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് യോഗം കാണുന്നു. സമൂഹത്തില്‍ അംഗീകാരവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സൗഹൃദത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ മാറി മറിയും. പുതിയ ബിസിനസ് നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്കായി രൂപം കൊള്ളുന്ന കേന്ദ്രത്രികോണ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. തടസ്സങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. എല്ലാ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക ലാഭം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും നിങ്ങളില്‍ കണ്ണ് മഞ്ഞളിക്കുന്ന തരത്തിലേക്ക് മാറ്റങ്ങളെത്തിക്കുന്നു. സാമ്പത്തിക മാറ്റം ധനനേട്ടങ്ങളിലേക്കുള്ള ചുവട് വെപ്പ് കൂടിയാണ് എന്നതാണ് സത്യം. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും.



Click it and Unblock the Notifications