Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ദീപാവലിക്ക് മുന്‍പ് വ്യാഴം കര്ക്കിടകത്തിലെത്തും: വെല്ലുവിളിയില്‍ അടിതെറ്റുന്ന രാശിക്കാര്‍
ഗ്രഹമാറ്റങ്ങളും സ്ഥാനമാറ്റങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. പലപ്പോഴും ശുഭകരമായ ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ഓരോ ഗ്രഹമാറ്റവും കാരണമാകുമ്പോള്‍ ചിലത് ദോഷഫലങ്ങള്‍ നിറയ്ക്കുന്നു. എന്നാല്‍ പ്രതികൂല ഫലങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഒക്ടോബര്‍ 18-നാണ് വ്യാഴം അതിന്റെ രാശിമാറുന്നത്. അത് മൂന്ന് രാശിക്കാര്‍ക്ക് കൂടുതല്‍ ദോഷകരമായ മാറ്റങ്ങളിലേക്കാണ് എത്തുന്നത്.
മിഥുനത്തില് നിന്ന് കര്‍ക്കിടകത്തിലേക്ക് വ്യാഴം മാറുന്നതോടെ അത് ചില വെല്ലുവിളികള്‍ നിങ്ങളില്‍ സമ്മാനിക്കുന്നു. പലപ്പോഴും ഇത് കൂടുതല്‍ കരുതലോടെ നിങ്ങള്‍ ജീവിക്കേണ്ടതിന്റെ ആവശ്യകതയെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ മുന്നോട്ടുള്ള ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. ഭാഗ്യക്കേടുകള് ഒഴിവാക്കുന്നതിന് വേണ്ടി അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഓരോ രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ദോഷഫലങ്ങള്‍ കൂടുതലുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ ചിലവുകള്‍ വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ആരോഗ്യം കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും. അനാവശ്യമായി സംസാരിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ത്തുന്നു. സാമൂഹിക ജീവിതത്തില്‍ നിങ്ങള്‍ ചെലുത്തുന്ന സ്വാധീനം പലപ്പോഴും ദോഷഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. സാമ്പത്തികമായി കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ അനുഭവിക്കുന്നതിന്റെ ഫലമായി അത് കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് എത്തിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. ഒക്ടോബര്‍ 18 മുതലുള്ള സമയം വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. മുന്നോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ വ്യാഴമാറ്റം ജോലിയില്‍ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നു. അത് മാത്രമല്ല എല്ലാ കാര്യത്തിലും കാലതാമസം നേരിടേണ്ടി വരുന്നു. പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്. സാമ്പത്തിക നഷ്ടങ്ങള്‍ വളരെയധികം നിങ്ങളെ ബാധിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഒക്ടോബര്‍ പകുതിയോടെ വേണം. വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലി സ്ഥലത്ത് മാത്രമല്ല സമൂഹത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയുണ്. വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും നഷ്ടം സംഭവിക്കുന്നതിന് യോഗം കാണുന്നു. പല വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ദിവസം തോറും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആറാം ഭാവത്തിലാണ് വ്യാഴത്തിന്റെ സഞ്ചാരം സംഭവിക്കുന്നത്. ഇത് നിങ്ങളെ ശത്രുക്കള്‍ക്കിടയിലേക്ക് എത്തിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ശ്രദ്ധിച്ച് വേണം. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ പാടായിരിക്കും. അതുപോലെ തന്നെ നിങ്ങള്‍ കടം വാങ്ങിച്ചപണം പലപ്പോഴും കൊടുത്ത് തീര്‍ക്കുന്നതിനും വളരെയധികം പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാവും. അനാരോഗ്യകരമായ ഭക്ഷണശീലം ആരോഗ്യത്തെ കൂടുതല്‍ ബാധിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജോലി സ്ഥലത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. തീരുമാനമെടുക്കുമ്പോള്‍ രണ്ട് മൂന്ന് പ്രാവശ്യം ആലോചിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ.



Click it and Unblock the Notifications
