Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മേയ് 5-ന് ബുധനും വ്യാഴവും കൃത്യം 60 ഡിഗ്രിയില്‍: ഭാഗ്യം വരുന്ന വഴി അറിയില്ല, അടുക്കുന്തോറും തെളിയും രാജയോഗം
ദേവഗുരുവാണ് വ്യാഴം, അത് മാത്രമല്ല അതിശക്തമായ ഗ്രഹങ്ങളില്‍ ഒന്നായും വ്യാഴത്തിനെ കണക്കാക്കുന്നു. പലപ്പോഴും ഒരു രാശിയില്‍ ഒരു വര്‍ഷത്തോളമാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് വ്യാഴം ഇടവം രാശിയിലേക്ക് മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ ഓരോ മാറ്റവും ഓരോ രാശിക്കാരിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. ബുധനും വ്യാഴവുമാണ് മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. ഇതാകട്ടെ പരസ്പരം 60 ഡിഗ്രിയില്‍ വരുന്നതിനാല്‍ ഈ സമയം അതിശക്തമായ ത്രൈകാദശ യോഗം രൂപപ്പെടുകയും ചെയ്യുന്നു.
ഇത് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ട് വരുന്നത്. നക്ഷത്രഫലം അനുസരിച്ച് 27 നാളുകാരില്‍ 9 നക്ഷത്രക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. കരിയര്‍, ധനം, ജീവിതം, ദാമ്പത്യം, ബിസിനസ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഇത് അനുകൂല ഫലം കൊണ്ട് വരുന്നു. മേയ് 5-ന് രാത്രി 10.49-നാണ് വ്യാഴവും ബുധനും ചേരുന്നത്. ഏതൊക്കെ നക്ഷത്രക്കാരിലാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴത്തിന്റേയും ബുധന്റേയും ഫലമായി രൂപം കൊള്ളുന്ന ത്രൈകാദശ യോഗം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ഗുണകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രണയിക്കുന്നവരുടെ ജീവിതത്തില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ഭാഗ്യം നിങ്ങളുടെ വാതിലില്‍ മുട്ടി വിളിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമൂഹത്തില്‍ ബഹുമാനവും ആദരവും തേടി എത്തുന്നു.
മിഥുനക്കൂറ്
മിഥുനക്കുറില് വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനും വിജയത്തിലേക്ക് എത്തുന്നതിനും സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷത്തോടെ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നിങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ സമയം സാധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ വിലമതിക്കപ്പെടുന്ന പല മാറ്റങ്ങളും സംഭവിക്കുന്നു. നേതൃത്വത്തില്‍ മുന്നിലായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നിങ്ങള്‍ക്ക് സംഭവിക്കുന്നു. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ലാഭമാണ് തേടി എത്തുന്നത്. നിങ്ങള്‍ മുന്നില്‍ കണ്ട് മുന്നോട്ട് പോവുന്ന എല്ലാ വഴികളും മികച്ചതായിരിക്കും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധന്റേയും വ്യാഴത്തിന്റേയും ഫലമായി രൂപം കൊള്ളുന്ന ത്രൈകാദശയോഗത്തില് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണ എല്ലാ ജോലിയിലും ഉണ്ടാവുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. പ്രധാനപ്പെട്ട കരാറുകള്‍ പുതുക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വളരെക്കാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മാനസികാരോഗ്യവും മികച്ചതാവുന്നതിനും സാധിക്കുന്നു. സമ്പത്തിലെ അനുദിനം ഉണ്ടാവുന്ന വളര്‍ച്ച പലപ്പോഴും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ആയുസ്സും ആരോഗ്യവും വ്യാഴത്തിന്റെ ശുഭഫലത്താല്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications