Latest Updates
-
സെപ്റ്റംബർ 23: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയങ്ങൾ; ശുഭകാര്യങ്ങൾക്ക് മുൻപ് ശ്രദ്ധിക്കുക -
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്: ഞായറാഴ്ച ബാങ്കുകൾ തുറക്കുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ കാര്യങ്ങൾ തുടങ്ങാം, വിടാൽ യോഗം ഒഴിവാക്കുക - അറിയേണ്ടതെല്ലാം -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ വഴികൾ മതി -
പിതൃപക്ഷം 2026: ശ്രാദ്ധ ചടങ്ങുകൾക്ക് ഒരുങ്ങുമ്പോൾ വീടിന്റെ വാസ്തുവിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ഇന്ന് വിഷുവദിനം; വീടിന്റെ വാസ്തുവും ദിശകളും കൃത്യമായി പരിശോധിക്കാൻ ഇതാ ഒരു എളുപ്പവഴി -
2026 സെപ്റ്റംബർ 24 ഗുരു പ്രദോഷം: പൂജാ സമയവും വീട്ടിൽ ചെയ്യേണ്ട ലളിതമായ വ്രതാനുഷ്ഠാനങ്ങളും -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സെപ്റ്റംബർ 23-ലെ കേരളത്തിലെ സ്വർണവിലയും വിപണി വിശേഷങ്ങളും അറിയാം -
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
കരുതിയിരുന്നോളൂ; ഈ രാശികള്‍ക്ക് സാമ്പത്തിക തിരിച്ചടികള്‍ ഉണ്ടാകാന്‍ സാധ്യത
ഗ്രഹങ്ങള്‍ രാശികള്‍ മാറുന്നതിന് പുറമേ, ചില രാശികളില് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്. ജ്യോതിഷത്തില്‍ രാശിമാറ്റം പോലെ തന്നെ പ്രധാനമാണ് ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും. ഭൂമിയിലുള്ള ജീവജാലങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ് ഉദയാസ്തമയങ്ങള്‍.

മെയ് മാസത്തില്‍ ദേവഗുരുവായ വ്യാഴം ഇടവത്തില്‍ അസ്തമിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ രാശികളില് പലതരത്തില്‍ അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് വ്യാഴത്തിന്റെ അസ്തമയത്തോടെ ജീവിതത്തില്‍ സാമ്പത്തിക തിരിച്ചടികള്‍ നേരിടേണ്ടതായി വരും.
വ്യാഴത്തിന്റെ അസ്തമയം
മെയ് മൂന്നിനാണ് വ്യാഴം ഇടവം രാശിയില്‍ അസ്തമിക്കുന്നത്. ഇടവം രാശിയുടെ അധിപന് ശുക്രനാണ്. ശുക്രനും വ്യാഴവും ശത്രുഭാവത്തിലുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ ശുക്രന്റെ രാശിയില്‍ വ്യാഴം ബലഹീനനായിരക്കും. വിവാഹത്തിനോ മറ്റ് മംഗളകരമായ കാര്യങ്ങള്‍ക്കോ അനുയോജ്യമായ സമയമായിരിക്കില്ല ഇത്. മാത്രമല്ല ജീവിതത്തില്‍ പലതരത്തിലുള്ള തിരിച്ചടികളും നേരിടേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ഏതൊരു തീരുമാനവും വളരെ കരുതലോടെ വേണം എടുക്കാന്‍.
ജ്യോതിഷത്തില്‍ ദേവഗുരു ആയിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. ദൈവികതയുടെയും ശുഭകാര്യങ്ങളുടെയും പ്രതീകമാണ് വ്യാഴം. ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കില്‍ വ്യാഴത്തിന്റെ അനുഗ്രഹം കൂടിയേ തീരു. അതേസമയം മോശം സ്ഥാനങ്ങളില്‍ അല്ലെങ്കില്‍ എതിര്രാശികളില് എത്തിയാല്‍ വ്യാഴം തിരിച്ചടികള്‍ നല്കുന്ന ഗ്രഹമായി മാറും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ കുറയുകയും കഷ്ടതകള്‍ നേരിടേണ്ടി വരികയും ചെയ്യും. വിവാഹടസ്സം അ നുഭവപ്പെടുകയോ വിവാഹജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയോ ചെയ്യും.
വ്യാഴത്തിന്റെ അസ്തമയം തിരിച്ചടിയാകുന്ന രാശികള്‍
ഇടവം
വ്യാഴത്തിന്റെ അസ്തമയ സമയത്ത് ഇടവം രാശിക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ കരുതലോടെ നീങ്ങണം. കാരണം വരുമാനത്തില്‍ തടസ്സമൊന്നും ഉണ്ടാകില്ലെങ്കിലും ചിലവുകള്‍ അധികരിച്ചുകൊണ്ടിരിക്കും. പണം നീക്കിവെക്കാന്‍ സാധിച്ചെന്ന് വരില്ല. ഇത് ഭാവിയില്‍ പലതരത്തിലുള്ള സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ട് വളരെ സമാധാനത്തോടെ സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുക. അല്ലാത്തപക്ഷം സാമ്പത്തികനില വളരെ മോശമാകാന്‍ ഇടയുണ്ട്.
ചിങ്ങം
വ്യാഴത്തിന്റെ അസ്തമയം നിമിത്തം ചിങ്ങം രാശിക്കാരുടെ ജീവിതത്തിലും സാമ്പത്തികമായി അരിഷ്ടതകള് ഉണ്ടാകാനിടയുള്ള കാലമാണ് മുമ്പില്‍. പലതരത്തിലുള്ള സാമ്പത്തികപ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരും. വരുമാനസ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമൂലം ചിലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിവരും. പണം നീക്കിവെക്കാന്‍ കഴിയാത്തതും പലതരത്തിലുള്ള ആശങ്കകള്‍ക്കിടയാക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ അസ്തമയകാലം വളരെ മോശമായിരിക്കും. ലാഭം വര്‍ധിക്കാനുള്ള യോഗമുണ്ടാകുമെങ്കിലും ചിലവുകളും അതുപോലെ വര്‍ദ്ധിക്കും. പണം നീക്കിവെക്കാനോ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാതെ വരും. പണം നീക്കിവെക്കാത്തത് കൊണ്ട് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ചിലവുകള്‍ വെട്ടിച്ചുരുക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
