Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മഹാഗ്രഹസംയോഗം 2025: മീനത്തില്‍ 6 വമ്പന്‍ ഗ്രഹങ്ങളുടെ അപൂര്‍വ്വ കൂടിച്ചേരല്‍, 12 രാശികള്‍ക്കും ഫലമിങ്ങനെ
2025ലെ അപൂര്‍വ്വ ജ്യോതിഷപ്രതിഭാസങ്ങളില്‍ ഒന്നാണ് മഹാഗ്രഹസംയോഗം. ആറ് പ്രധാന ഗ്രഹങ്ങളാണ് ഒരു രാശിയില്‍ വന്നെത്താന്‍ പോകുന്നത്. ഈ കൂടിച്ചേരലിന്റെ ഫലമായി വലിയ മാറ്റങ്ങളാണ് രാശിചക്രത്തിലെ ഓരോ രാശിയിലും അനുഭവപ്പെടുക. ഇതിന്റെ പ്രതിഫലനം ലോകമെങ്ങും അനുഭവപ്പെടും.

2025 മാര്‍ച്ച് 30നാണ് ശനി, ശുക്രന്‍, ബുധന്‍, സൂര്യന്‍, രാഹു, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ മീനം രാശിയില്‍ ഒന്നിച്ചെത്താന്‍ പോകുന്നത്. ഈ വിസ്മയ പ്രതിഭാസത്തിന്റെ ഫലമായി രാശിചക്രത്തിലെ എല്ലാ രാശികളിലും അത്ഭുതപൂര്‍വ്വമായ ഊര്‍ജം അനുഭവപ്പെടും. സര്‍ഗാത്മകവും ആത്മീയവുമായ ഉണര്‍വ് ഇവരില്‍ നിറയും. സവിശേഷമായ ഉള്‍വിളികള്‍ ഇക്കാലയളവില്‍ ഉണ്ടാകും. കരിയര്‍, ബിസിനസ്,കല, ബന്ധങ്ങള്‍ ആരോഗ്യം, വ്യക്തിഗത വളര്‍ച്ച എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.
ഓരോ രാശിയില്‍ ജനിച്ചവര്‍ക്കും മഹാഗ്രഹസംയോഗം എന്ത് ഫലങ്ങളാണ് നല്‍കുക എന്നറിയാം.
മേടം
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗത്തിലൂടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളും കരിയറിലും ബിസിനസിലും ചില തടസങ്ങളും അനുഭവപ്പെടും. ഇവര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. തിടുക്കത്തില്‍ തീരുമാനമെടുക്കുകയേ ചെയ്യരുത്. ബന്ധങ്ങളിലും ചില പരീക്ഷണങ്ങള്‍ നേരിടും. മറ്റുള്ളവരോട് ക്ഷമയോടെയും സഹാനുഭൂതിയോടെയും പെരുമാറണം. വെല്ലുവിളികള്‍ ഉണ്ടാകാം, പക്ഷേ ക്ഷമയിലൂടെയും സഹാനുഭൂതിയിലൂടെയും അവയെ നേരിടാന്‍ കഴിയും.
ഇടവം
അപ്രതീക്ഷിതമായ വെല്ലുവിളികള്‍ക്കിടയിലും ഇടവം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോഗത്തിലൂടെ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ആത്മീയ വളര്‍ച്ചയിലും വ്യക്തിപരമായ വികാസത്തിലും സ്വയം കരുതല്‍ നല്‍കുന്നതിലും ഈ കാലയളവില്‍ ശ്രദ്ധ പുലര്‍ത്തണം. മാനസിക പിരിമുറുക്കം കൂടുതലായി അനുഭവപ്പെടാം. സാമൂഹികബന്ധത്തില്‍ ഉലച്ചിലുകള്‍ നേരിടാം. മാറ്റത്തിന്റെ ഈ സമയത്തെ നേരിടുന്നതിന് ആരോഗ്യത്തിനും ശാരീരിക, മാനസിക ക്ഷേമത്തിനും മുന്‍ഗണന നല്‍കുക.
മിഥുനം
ഈ ഗ്രഹസംയോഗം കൊണ്ട് കരിയറില്‍ അപ്രതീക്ഷിത വെല്ലുവിളികള്‍ ഉണ്ടാകും. പക്ഷേ അവയെ നേരിട്ടാല്‍ മികച്ച അവസരങ്ങളും മുമ്പില്‍ തെളിയും.എല്ലാ കാര്യങ്ങളിലും വ്യക്തത കൈവന്നാല്‍ പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയും. ബന്ധങ്ങളിലും വലിയ മാറ്റങ്ങള്‍ ദൃശ്യമാകും. സത്യസന്ധമായ, തുറന്ന ആശയവിനിമയത്തിലൂടെ ഇവ പരിഹരിക്കാനാകും. മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കണം. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന് ഏകാഗ്രതയോടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ മുന്നേറുക.
കര്‍ക്കിടകം
കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മഹാഗ്രഹസംയോഗം അവരുടെ ഉള്‍പ്രേരണകളും ഉള്‍വിളികളും മെച്ചപ്പെടാന്‍ സഹായിക്കും. വിലപ്പെട്ട ഉള്‍പ്രേരണകള്‍ ഈ കാലയളവില്‍ അനുഭവപ്പെടും. അതേസമയം അതിവൈകാരികത ഒഴിവാക്കുക. അത് വ്യക്തിപരവും ഉദ്യോഗപരവുമായ ഐക്യത്തെ തകര്‍ത്തേക്കും. കരിയര്‍ വളര്‍ച്ച ലക്ഷ്യമാക്കി, വികാരങ്ങളും യുക്തിയും സന്തുലിതമാക്കി തീരുമാനമെടുക്കുക.
ചിങ്ങം
മഹാഗ്രഹസംയോഗത്തിലൂടെ ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ധനവിഷയങ്ങളിലും ജോലിയിലും അപ്രതീക്ഷിത വെല്ലുവിളികള്‍ ഉണ്ടാകും. അടിയന്തരശ്രദ്ധ ആവശ്യമുള്ള സാഹചര്യങ്ങള്‍ ഉയര്‍ന്നുവന്നേക്കും. ജോലിക്കും വ്യക്തിജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുക. വൈകാരികമായി പക്വത നേടുക. മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാന്‍ പഠിക്കുക. ആരോഗ്യത്തിന് അധികശ്രദ്ധ നല്‍കുക.
കന്നി
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് മഹാഗ്രഹസംയോഗത്തിലൂടെ ബന്ധങ്ങളില്‍ വെല്ലുവിളികള്‍ ഉണ്ടാകും. എന്നാല്‍ കരിയറില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. ഉദ്യോഗരംഗത്ത് കടുത്ത മത്സരം ഉണ്ടാകും. വളരെ ശ്രദ്ധയേടെ, പുതിയ കാര്യങ്ങള്‍ പഠിച്ച് മുന്നേറുക. സ്വന്തം കാര്യങ്ങള്‍ക്കും മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധ നല്‍കുക. പുതിയ കഴിവുകള്‍ വികസിപ്പിക്കുക, വെല്ലുവിളികളുമായി പൊരുത്തപ്പെടുക.
തുലാം
മഹാഗ്രഹസംയോഗം തുലാം രാശിയില്‍ ജനിച്ചവരുടെ പ്രണയബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. അപ്രതീക്ഷിതമായ പ്രശ്‌നങ്ങളോ സംഭവങ്ങളോ ഇവരുടെ ബന്ധം തകര്‍ക്കും. പക്ഷേ ശുഭാപ്തി വിശ്വാസത്തിലൂടെ നീങ്ങുന്നതിലൂടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ വിജയവും അംഗീകാരവും തേടിയെത്തും. സാമ്പത്തിക ആസൂത്രണത്തിന് മുന്‍ഗണന നല്‍കുക. ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങള്‍ പദ്ധതിയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുക. ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക.
വൃശ്ചികം
ആറ് ഗ്രഹങ്ങളുടെ സംയോഗം വൃശ്ചികം രാശിക്കാരുടെ കരിയറില്‍ അപ്രതീക്ഷിക വഴിത്തിരിവുകള്‍ നല്‍കും. വ്യക്തിബന്ധങ്ങളിലും പ്രണയബന്ധങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണകള്‍ അകറ്റുക. സഹാനുഭൂതിയും ക്ഷമയം ഉണ്ടായിരിക്കുക.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് മഹാഗ്രഹസംയോഗം കരിയറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് മനസമാധാനത്തെയും വ്യക്തിബന്ധങ്ങളെയും പ്രതികൂലമായി ബാധികകും. പുതിയ കാര്യങ്ങള്‍ പഠിക്കാനും ധാരാളം യാത്രകള്‍ ചെയ്യാനും അങ്ങനെ കൂടുതല്‍ മേഖലകളില്‍ താല്‍പ്പര്യം വളര്‍ത്താനും ശ്രമിക്കുക. പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. ചിലവുകള്‍ നിയന്ത്രിക്കുക.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് മഹാഗ്രഹ സംയോഗം കരിയറില്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ നല്‍കും. ബിസിനസ് ചെയ്യുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. വളര്‍ച്ചയ്ക്കുള്ള അതിയായ ആഗ്രഹം ഉപേക്ഷിക്കുക. ആരോഗ്യകാര്യത്തിലും വീട്ടുകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തുക. ബന്ധങ്ങളില്‍ സത്യസന്ധത പുലര്‍ത്തുക. സ്ഥിരതയുള്ള വളര്‍ച്ചയിലും അഭിവൃദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
കുംഭം
കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് മഹാഗ്രഹസംയോഗം പുതിയ അനുഭവങ്ങളും തുടക്കവുമേകും. അനാവശ്യചിലവുകള്‍ നിയന്ത്രിക്കാന്‍ സാമ്പത്തിക ആസൂത്രണം ശീലമാക്കണം. നിക്ഷേപകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കണം. ഏറെക്കാലമായി നിലനില്‍ക്കുന്ന കുടുംബബന്ധങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുക.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇത് ജീവിതം തന്നെ മാറ്റിമറിക്കുന്ന ഗ്രഹസംയോഗമാണ്. പഴയ കെട്ടുപാടുകളും ഓര്‍മ്മകളും ബാധ്യതകളും വിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കാന്‍ ഇവര്‍ പഠിക്കും. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുമെങ്കിലും ലക്ഷ്യങ്ങളില്‍ നിന്ന് പിന്നോട്ടുപോകില്ല. മന്ദഗതിയിലുള്ള വളര്‍ച്ച കരിയറില്‍ പ്രകടമാകും. ക്ഷമയും സമാധാനവും ശീലിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications