Latest Updates
-
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
സെപ്റ്റംബർ 6 സിദ്ധി യോഗം: രാവിലെ 9:45 വരെ മാത്രം; ഇന്നത്തെ ശുഭകാര്യങ്ങൾക്കും പണമിടപാടുകൾക്കും ശ്രദ്ധിക്കേണ്ടതെന്ത്? -
സെപ്റ്റംബർ 6-12: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 6 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 6, 2026 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം
ചന്ദ്രഗ്രഹണത്തിന് മുന്‍പായി ഗ്രഹണയോഗം: ദോഷങ്ങളില്‍ വലയും 4 രാശിക്കാര്‍, നിര്‍ണായകം സെപ്റ്റംബര്‍ 7
Lunar Eclipse 2025: ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബര്‍ 7 ന് സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. എന്നാല്‍ നാല് രാശിക്കാര്‍ക്ക് അതിന് തൊട്ടുമുന്‍പായി സംഭവിക്കുന്ന ഗ്രഹണയോഗം മൂക്കുകുത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെയധികം ദോഷകരമായ സ്വാധീനമാണ് ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. പലപ്പോഴും ഗ്രഹണത്തിന് ഒരു ദിവസം മുന്‍പാണ് ഗ്രഹണയോഗം രൂപീകരിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 6 -ന് രൂപീകരിക്കപ്പെടുന്ന ഗ്രഹണയോഗത്തിന് പിന്നില്‍ രാഹുവും ചന്ദ്രനും ശനിയും തന്നെയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ദോഷത്തെയാണ് പ്രദാനം ചെയ്യുന്നത്.
രാഹുവും ചന്ദ്രനും ശനിയുടെ രാശിയില്‍ സംയോജിക്കുന്നതിന്റെ ഫലമായാണ് ഗ്രഹണയോഗം സംഭവിക്കുന്നത്. ഇത് നിങ്ങളില്‍ മാനസികാരോഗ്യത്തേയും പ്രശ്നത്തിലാക്കുന്നു. കൂടാതെ വൈകാരികമായ പ്രയാസങ്ങളും തൊഴില്‍ തടസ്സങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രതികൂലമായ പല ഫലങ്ങളും ഉണ്ടാക്കുന്നു. മേടം മുതല്‍ മീനം വരെയുള്ളവരില്‍ 4 രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ദോഷഫലങ്ങള്‍ നല്‍കുന്നത്. ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ക്കാണ് ഈ സമയം നിങ്ങള്‍ സാക്ഷിയാകേണ്ടി വരുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആരൊക്കെയാണ് അനുഭവിക്കേണ്ടി വരുന്നത് എന്ന് നമുക്ക് നോക്കാം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹണയോഗം പല വിധത്തിലാണ് പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. പലപ്പോഴും ഇത് സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും കൂടുതലായി നല്‍കുന്നത്. അതിന്റെ ഫലമായി പലപ്പോഴും പണം കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. അത് മാത്രമല്ല സംസാരത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. മാത്രമല്ല പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ച വരുത്തേണ്ടതായി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വിട്ടുമാറാതെ നിങ്ങളെ ബാധിക്കാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. അതിനെ തരണം ചെയ്യാന്‍ അങ്ങേയറ്റം കഷ്ടപ്പെടേണ്ടി വരുന്നു. ധനലാഭം ഒരു തരത്തിലും നിങ്ങളെ തേടി എത്തുന്നില്ല. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അത് തന്നെയാണ് നിങ്ങളുടെ സാമ്പത്തിക അടിത്തറ പ്രശ്നത്തിലാക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ആളുകളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ അങ്ങേയറ്റം പരിശ്രമിക്കേണ്ടി വരുന്നു. ആരോഗ്യ പ്രതിസന്ധികള്‍ വിടാതെ നിങ്ങളെ പിന്തുടരുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഗ്രഹണയോഗം നല്കുന്ന ദോഷങ്ങള്‍ വാക്കുകളില്‍ വിവരിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. അത്രയധിം ദോഷഫലങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരും. അവസരങ്ങള്‍ ഒന്നിന് പുറകെ ഒന്നായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് ജീവിതത്തില്‍ വെല്ലുവിളികളായി മാറുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ കാര്യത്തിലും കരുതല്‍ ആവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിൡകള് ജീവിതത്തില്‍ ഉണ്ടാക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗ്രഹണയോഗം വളരെയധികം ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ദിവസമാണ്. പലപ്പോഴും കാര്യങ്ങളില്‍ എല്ലാം തന്നെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അത് മാത്രമല്ല കുട്ടികളുടെ ആരോഗ്യം നിസ്സാരമാക്കരുത്. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യ പ്രശ്നങ്ങളും വിടാതെ പിന്തുടരാം. എപ്രകാരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യണം എന്ന് നിങ്ങള്‍ അറിയാതെ പോവുന്നു. അത് തന്നെയാണ് പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നത്. അതുകൊണ്ട് തന്നെ ഈ നാല് രാശിക്കാരും ഈ സമയം അതീവ ശ്രദ്ധ ഓരോ കാര്യത്തിലും പാലിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications