Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഗ്രഹണ യോഗം 2024: നാല് മഹായോഗങ്ങള് ഒരുമിച്ചെത്തും, അത്യപൂര്വ്വ സൗഭാഗ്യങ്ങള് തേടിയെത്തുക ഈ രാശിക്കാരെ
നിറങ്ങളുടെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഹോളി പടിവാതിലില് എത്തിനില്ക്കുമ്പോള് നാല് രാശിക്കാര്ക്ക് അപൂര്വ്വ ഭാഗ്യങ്ങള്ക്കുള്ള യോഗമാണ് തെളിയുന്നത്. ഗ്രഹണ യോഗം ഭാഗ്യമാണ് ഇവര്ക്ക് മുന്നില് ഉദിച്ചിരിക്കുന്നത്. വൃദ്ധി യോഗം, ശശ് യോഗം, ബുധാദിത്യ രാജയോഗം, ധന യോഗം എന്നിങ്ങനെ നാല് മഹായോഗങ്ങളാണ് ഗ്രഹണ യോഗത്തില് സമ്മേളിക്കുന്നത്.

ഗ്രഹണ യോഗത്തിലൂടെ പ്രപഞ്ച ശക്തികളുടെ സ്വാധീനവും അനുഗ്രഹവും ചില പ്രത്യേക രാശിക്കാര്ക്ക് കൈവരും. ഈ യോഗമുണ്ടാകുന്നതോടെ അവരുടെ ജീവിതത്തില് ഉയര്ച്ചയും അപൂര്വ്വ ഭാഗ്യങ്ങളും ഉണ്ടാകും. ഗ്രഹണയോഗത്തിന്റെ നേട്ടങ്ങള് സ്വന്തമാക്കാന് പോകുന്ന ആ നാല് രാശിക്കാര് ആരൊക്കെയാണെന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിയില് വരുന്നവര്ക്ക് ഗ്രഹണ യോഗത്തിന് ഭാഗ്യമുണ്ടാകും. കരിയറില് വലിയ നേട്ടങ്ങള് വന്നെത്തും. ചിലര്ക്ക് സ്ഥാനക്കയറ്റവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളും കൈവരും. കൂടാതെ കുടുംബ സ്വത്ത് വന്നുചേരാനുള്ള യോഗവും കാണുന്നുണ്ട്.
ചിങ്ങംരാശി
ചിങ്ങം രാശിയിലുള്ളവര്ക്കും ഹോളി കഴിയുന്നതോടെ ജീവിതത്തില് വലിയ മാറ്റങ്ങള് വന്നുചേരും. ബിസിനസിലൂടെയോ ഉദ്യോഗത്തിലൂടെയോ ബുദ്ധിപരമായ നിക്ഷേപങ്ങളിലൂടെയോ ഇവര്ക്ക് ധനം വന്നുചേരാനുള്ള യോഗമുണ്ടാകും. സ്വത്തുവകകള് ഏറ്റെടുക്കാനും യോഗമുണ്ട്. ഇതെല്ലാം അവരുടെ സാമ്പത്തിക നില ഭദ്രമാക്കും.
കുഭം രാശി
ഹോളി ദിനത്തില് ഗ്രഹണ യോഗം രൂപപ്പെടുന്നത് കുംഭം രാശിയിലാണ്. അതുകൊണ്ട് ഈ രാശിയില് ജനിച്ചവര്ക്ക് ഗണ്യമായ സാമ്പത്തിക നേട്ടവും അഭിവൃദ്ധിയും ഉണ്ടാകും. കുടുംബ ബന്ധങ്ങള് ശക്തിപ്പെടുകയും ജീവിത പങ്കാളിയില് നിന്ന് നല്ല പിന്തുണ ലഭിക്കുകയും ചെയ്യുന്നത് ജീവിതത്തില് സന്തോഷത്തിനുള്ള അവസരം നല്കും. കൂടാതെ, ലാഭം നല്കുന്ന കരാറുകളിലോ ഇടപാടുകളിലോ ഏര്പ്പെടാന് സാധ്യതയുണ്ട്. ഇവയെല്ലാം ഈ രാശിക്കാരെ വിജയത്തിലേക്ക് നയിക്കും.
മീനം രാശി
മീനം രാശിയില് പിറന്നവര്ക്ക് ഗ്രഹണ യോഗം നിമിത്തം വാണിജ്യ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ഓഹരി നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കും. അതേസമയം ഈ വിഷയത്തില് അതീവ ജാഗ്രത പുലര്ത്തണം. ആത്മീയ, മതപരമായ യാത്രകള്ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള് പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള് വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്പായി വിദഗ്ധനേയോ അല്ലെങ്കില് ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള് വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല് ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
