Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
കഷ്ടകാലമെല്ലാം കുപ്പയിലെറിയും; മെയ് മാസത്തില്‍ 4 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം, തലവര തെളിയുന്ന രാശിക്കാര്‍
Planet Transit May 2024: മെയ് മാസം ആരംഭിച്ചുകഴിഞ്ഞു. മെയ് മാസത്തില്‍ സൂര്യന്, ബുധന്‍, ശുക്രന്, വ്യാഴം എന്നിവയുള്‍പ്പെടെ 4 വലിയ ഗ്രഹങ്ങളുടെ രാശികള്‍ മാറാന്‍ പോകുന്നു. ഗ്രഹങ്ങളുടെ മാറ്റം മൂലം ഈ മാസത്തില്‍ നിരവധി അത്ഭുതകരമായ ഗ്രഹസംയോഗങ്ങളും സൃഷ്ടിക്കപ്പെടും. ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സൂര്യനും ബുധനും കൂടിച്ചേര്‍ന്ന് ബുധാദിത്യ രാജ്യയോഗം രൂപപ്പെടും. ശുക്രനും വ്യാഴവും കൂടിച്ചേര്‍ന്ന് ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. ഏപ്രില്‍ 23 മുതല്‍ ജൂണ്‍ 1 വരെ ചൊവ്വയും രാഹുവും കൂടിച്ചേര്‍ന്ന് അംഗാരകയോഗം രൂപപ്പെടും. മെയ് മാസത്തെ ഗ്രഹമാറ്റങ്ങള്‍ ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വ്യാഴ സംക്രമണം
ദേവഗുരു വ്യാഴം മേടം രാശിയില്‍ നിന്ന് പുറപ്പെട്ട് മെയ് 01ന് ഉച്ചയ്ക്ക് 02:30 ന് ഇടവ രാശിയില്‍ പ്രവേശിക്കും. ഇതിനുശേഷം വ്യാഴം മെയ് 03ന് അസ്തമിക്കും. വ്യാഴത്തിന്റെയും ശുക്രന്റെയും അസ്തമയ കാലമായതിനാല്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ വിവാഹത്തിന്റെ ലഗ്ന സമയം അല്ല. അഞ്ച് ഭാഗ്യ രാശിക്കാര്‍ക്ക് വ്യാഴം ഇടവം രാശിയില്‍ സഞ്ചരിക്കുന്നതിനാല്‍ പരമാവധി നേട്ടങ്ങള്‍ ലഭിക്കും. ( grah gochar may 2024)
ബുധന്‍ സംക്രമണം
ഗ്രഹങ്ങളുടെ അധിപനായ ബുധന്‍ മെയ് 10-ന് വൈകീട്ട് 06.40-ന് മേടരാശിയിലേക്ക് സംക്രമിക്കും. പല രാശികളിലുമുള്ള ആളുകള്‍ക്ക് ബുധന്റെ ഈ സംക്രമണം ഗുണം ചെയ്യും. ജാതകത്തില്‍ ബുധന്‍ ശക്തനാകയാല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ ആഗ്രഹിച്ച വിജയം ലഭിക്കും.
സൂര്യ സംക്രമണം
ജ്യോതിഷത്തില്‍, സൂര്യഗ്രഹത്തെ ആത്മാവിന്റെ ഘടകം എന്ന് വിളിക്കുന്നു. നിലവില്‍ സൂര്യദേവന് മേടരാശിയിലാണ്. മെയ് 14 ന് രാവിലെ 05.46 ന് സൂര്യന് ഇടവ രാശിയില്‍ സംക്രമിക്കും. മെയ് 14 നാണ് ഇടവ സംക്രാന്തി. ഈ ദിവസം ഗംഗാ സ്നാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. (planet transit)
ശുക്രസംക്രമണം
സന്തോഷത്തിന്റെ ഘടകമായ ശുക്രന് മെയ് മാസത്തില്‍ രാശി മാറും. മെയ് 19 ന് രാവിലെ 08:43 ന് ശുക്രന് മേടത്തില് നിന്ന് ഇടവ രാശിയിലേക്ക് സംക്രമിക്കും. പല രാശിക്കാര്‍ക്കും ഇത് ഗുണം ചെയ്യും.
ഇടവം
വ്യാഴം ഈ രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നതിനാല്‍ ഇടവം രാശിക്കാര്‍ക്ക് മെയ് മാസം വളരെ സവിശേഷമായിരിക്കും. ഇതോടൊപ്പം ഗജലക്ഷ്മി, ശുക്രാദിത്യ, ഗജകേസരി തുടങ്ങിയ യോഗങ്ങളും ഈ രാശിയില്‍ രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഇടവം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകും. സമ്പത്തില്‍ വര്‍ധനവുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ആരോഗ്യവും നല്ലതായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കാനാകും. ഈ മാസം നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് ധാരാളം വിജയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂര്‍ത്തിയാകും. പഠനത്തിനോ ജോലിക്കോ വിദേശത്തേക്ക് പോകാനുള്ള സ്വപ്നം സഫലമാകും.
ചിങ്ങം
വ്യാഴം പത്താം ഭാവത്തില്‍ ഇരിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. പത്താം ഭാവം പ്രശസ്തി, ലാഭം, അംഗീകാരം എന്നിവയായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങളും ലഭിക്കും. നിങ്ങളുടെ ആശയവിനിമയ രീതിയിലൂടെ നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും മികച്ച ഫലങ്ങള്‍ നേടാനാകും. നിക്ഷേപങ്ങള്‍ക്ക് ഈ മാസം വളരെ പ്രയോജനകരമാണെന്ന് തെളിയും. പ്രണയ ജീവിതം നല്ലതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് മെയ് മാസം നല്ലതാണെന്ന് തെളിയും. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം വ്യാഴം നാലാം ഭാവത്തില്‍ തുടരും. ഇതിനുശേഷം ശുക്രനും സൂര്യനും കൂടി ഈ വീട്ടില്‍ പ്രവേശിക്കും. കുംഭം രാശിക്കാര്‍ക്ക് ധാരാളം ശുഭഗ്രഹങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത് ഗുണം ചെയ്യും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഫലങ്ങള്‍ ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. നിക്ഷേപങ്ങള്‍ ഭാവിയില്‍ നല്ലതാണെന്ന് തെളിയും. പ്രണയത്തിന്റെ കാര്യത്തിലും ഈ മാസം നല്ലതായിരിക്കും. കുടുംബ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
