Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
ഭാഗ്യം ഉദിച്ചുയരും, ഏപ്രിലില്‍ 4 ഗ്രഹമാറ്റങ്ങള്‍; തലവര തെളിയുന്ന കാലം ഈ രാശിക്കാര്‍ക്ക്
മാര്‍ച്ച് മാസം കഴിഞ്ഞ് ഏപ്രില്‍ മാസത്തിലേക്ക് കടക്കുകയാണ് നാം. ജ്യോതിഷ പ്രകാരം ഏപ്രില്‍ മാസം വളരെ സവിശേഷമായിരിക്കും. കാരണം ഈ മാസം പല ഗ്രഹങ്ങളും രാശി മാറാന്‍ പോകുന്നു. ബുധന്‍, സൂര്യന്, ശുക്രന്, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ ഈ മാസം രാശി മാറും. ചില രാശിക്കാര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും. സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങള്‍ കൈവരും. ഏപ്രില്‍ മാസത്തെ ഗ്രഹമാറ്റങ്ങള്‍ ഭാഗ്യം നല്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബുധന്റെ വക്രഗതി
ജ്യോതിഷം അനുസരിച്ച് ഏപ്രില്‍ 02 ന് പുലര്‍ച്ചെ 03:18 ന് ബുധന്‍ മേട രാശിയില്‍ പ്രതിലോമ ദിശയില്‍ സഞ്ചരിച്ചുതുടങ്ങും. ചില രാശിക്കാര്‍ക്ക് ബുധന്റെ പിന്മാറ്റം മൂലം ഗുണം ലഭിക്കും, ചില രാശിക്കാര്‍ ഈ സമയം ജാഗ്രത പാലിക്കണം. ബുധന്റെ പിന്മാറ്റം മൂലം മേടം, ഇടവം, മിഥുനം, ചിങ്ങം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്ക് തൊഴില്‍ പുരോഗതിയും ബിസിനസ്സില്‍ വലിയ ലാഭവും ലഭിക്കും.
ബുധന്റെ അസ്തമയം
വക്രഗതിയിലുള്ള ബുധന്‍ ഏപ്രില്‍ 4ന് രാവിലെ 10:36ന് മേടം രാശിയില്‍ അസ്തമിക്കുന്നു. 12 രാശിക്കാരുടെ ജീവിതത്തെ ഈ അസ്തമയം ബാധിക്കും. ബുദ്ധി, വിദ്യാഭ്യാസം, ആശയവിനിമയം, യുക്തി, കഴിവുകള്‍ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നത് ബുധന്‍ ആണ്. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ അസ്തമയം മൂലം ചില രാശിക്കാര്‍ക്ക് അരക്ഷിതാവസ്ഥ, ഏകാഗ്രതക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബുധന്റെ അസ്തമയം മൂലം മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം തുടങ്ങിയ രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഇവരുടെ എല്ലാ പ്രവൃത്തികളിലും വിജയത്തിന് കാലതാമസം ഉണ്ടായേക്കാം.
മീനരാശിയില്‍ ബുധന്റെ സംക്രമണം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഏപ്രില്‍ 9 രാത്രി 9.22 ന് മീനം രാശിയില്‍ പ്രവേശിക്കുന്നു. മെയ് 10 വരെ മീനരാശിയില്‍ തുടരുകയും തുടര്‍ന്ന് മേടരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. മീനരാശിയില്‍ വസിക്കുന്നതിലൂടെ ചില രാശിക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം സമ്പത്തിലും വര്‍ധനവുണ്ടാകും. ചില രാശിക്കാര്‍ക്ക് ബുധന്‍ വ്യാഴത്തിന്റെ രാശിയായ മീനത്തില്‍ പ്രവേശിക്കുന്നതിലൂടെ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.
സൂര്യന് മേടത്തില്
ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഏപ്രില്‍ 13ന് രാത്രി 9.15-ന് മേടരാശിയില്‍ പ്രവേശിക്കും. അവിടെ മെയ് 14 വരെ തുടരുകയും തുടര്‍ന്ന് ഇടവരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. സൂര്യന് മേടരാശിയിലേക്ക് നീങ്ങുന്നതിനാല്‍ ഏകദേശം 12 വര്‍ഷത്തിന് ശേഷം വ്യാഴവും സൂര്യനും കൂടിച്ചേരുന്നു. അത്തരമൊരു സാഹചര്യത്തില്‍, മേടം ഉള്‍പ്പെടെയുള്ള ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും.
മീനരാശിയില്‍ ബുധന്റെ ഉദയം
ബുധന്‍ ഏപ്രില്‍ 19ന് രാവിലെ 10.23-ന് മീനരാശിയില്‍ ഉദിക്കും. ബുധന്റെ ഉദയത്തോടെ ബിസിനസ്, ഊഹക്കച്ചവടം, നിക്ഷേപം എന്നിവയില്‍ വലിയ ലാഭം ഉണ്ടാകും. ഇതോടൊപ്പം ചില രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിക്കും. ബുധന്റെ ഉദയം മൂലം മേടം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, മീനം എന്നീ രാശിക്കാര്‍ക്ക് ബിസിനസ്സിലും ജോലിയിലും നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയും.
ചൊവ്വ സംക്രമണം
ഗ്രഹങ്ങളുടെ അധിപനും ഭൂമിയുടെ പുത്രനുമായി അറിയപ്പെടുന്ന ചൊവ്വ ഏപ്രില്‍ 23-ന് രാത്രി 8.52-ന് മീനരാശിയില്‍ പ്രവേശിക്കും. മീനം രാശിയില്‍ ചൊവ്വ പ്രവേശിക്കുന്നതിനാല്‍ ബുധന്‍, രാഹു എന്നീ ഗ്രഹങ്ങളുമായി സന്നിവേശമുണ്ടാകും. പല രാശിചിഹ്നങ്ങളിലുമുള്ള ആളുകള്‍ക്ക് ഈ സംയോഗം ഗുണം ചെയ്യും, എന്നാല്‍ ചില രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശുക്ര സംക്രമണം
സന്തോഷവും ഐശ്വര്യവും നല്കുന്ന ശുക്രന് ഏപ്രില്‍ 25 ന് പുലര്‍ച്ചെ 12.07 ന് മേടരാശിയില്‍ പ്രവേശിക്കുകയും മെയ് 19 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. ഇതിനുശേഷം ഇടവ രാശിയില്‍ പ്രവേശിക്കും. ശുക്രന് മേടരാശിയില്‍ പ്രവേശിച്ചതിന് ശേഷം 12 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴവുമായുള്ള സംഗമം നടത്തും. ഇത്തരമൊരു സാഹചര്യത്തില്‍ മേടം, ഇടവം ഉള്‍പ്പെടെയുള്ള ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം കൈവരും.
ഈ രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഭാഗ്യം
ഏപ്രില്‍ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറും. അത്തരമൊരു സാഹചര്യത്തില്‍ മേടം, ഇടവം, മിഥുനം, കന്നി, വൃശ്ചികം, മീനം എന്നീ രാശിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളില്‍ സന്തുഷ്ടരായിരിക്കും. മേലുദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയും. ബിസിനസ്സ് നിക്ഷേപം പ്രയോജനകരമാണെന്ന് തെളിയും. വ്യാപാരികള്‍ക്കും വന്‍ ലാഭമുണ്ടാക്കാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications