Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
കൈനിറയെ പണം നല്‍കും ഗൗരിയോഗം; സമ്പത്തിലൂടെ വന്നുചേരും ഐശ്വര്യം; ഭാഗ്യത്തേരോട്ടം 5 രാശികള്‍ക്ക്
ഒക്ടോബര്‍ 25 വെള്ളിയാഴ്ച പാര്‍വ്വതീ ദേവിയായ ഗൗരിയുടെ അനുഗ്രഹം ലഭിക്കുന്ന ദിവസമാണ്. കാരണം ഇന്ന് വളരെ വിശേഷപ്പെട്ട ഗൗരിയോഗം രൂപപ്പെടുന്നു. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ നവമി തിഥിയായ ഇന്ന് ചന്ദ്രന് കര്‍ക്കടകം രാശിയിലാണ് സംക്രമണം നടത്തുന്നത്. ഗൗരി യോഗത്തിനൊപ്പം പൂയ്യം നക്ഷത്രമെന്ന പ്രത്യേകതയും ഇന്നുണ്ട്. ഗൗരിപുത്രനായ സുബ്രഹ്മണ്യന്റെ നക്ഷത്രമാണ് പൂയ്യം.

ഇന്നത്തെ ഈ ശുഭയോഗങ്ങളാല് എല്ലാ രാശികളിലും എന്തെങ്കിലും ഗുണഫലങ്ങള്‍ അനുഭവപ്പെടും. കൂടാതെ മൂന്ന് രാശികള്‍ക്ക് അത്യന്തം ശുഭകരമായ ചില കാര്യങ്ങള്‍ ഇന്ന് ജീവിതത്തില്‍ നടക്കും. അവര്‍ക്ക് മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കാനും സാധിക്കും. ശുക്ര ഗ്രഹത്തിന്റെ അനുഗ്രഹവും വിഷ്ണുപ്രിയയായ ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഇവര്‍ക്ക് ഇന്ന് ലഭിക്കും. പണവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇന്ന് അകലും. ആ അഞ്ച് രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശുഭകരമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് വിചാരിച്ച കാര്യങ്ങളെല്ലാം മംഗളകരമായി ചെയ്യാന്‍ സാധിക്കും. ഇന്ന് ചില പുതിയ ആളുകളുമായി കൂട്ടുകൂടാന്‍ സാധിക്കും. അവശ്യസമയങ്ങളില്‍ ആത്മാര്‍ത്ഥമായി കൂടെ നില്ക്കുന്ന ഒരാളായി അവര്‍ മാറും. നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. അവ ഭാവിയില്‍ സാമ്പത്തികമായി ഗുണം ചെയ്യും. ബിസിനസുകാര്‍ക്ക് നാളത്തെ ദിവസം വലിയ സാമ്പത്തികനേട്ടം ഉണ്ടാകും. ദാമ്പത്യത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇന്നത്തെ ദിവസം അതെല്ലാം പരിഹരിക്കപ്പെടും.
കന്നി
ഇന്ന് കന്നി രാശിയില്‍ ജനിച്ച ആളുള്‍ക്ക് ശുഭദിനമാണ്. ഇവര്‍ക്ക് ആഗ്രഹങ്ങള്‍ നേടാന്‍ സാധിക്കുന്ന ദിവസമാണ് ഇന്ന്. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഇവരെ തേടിയെത്തും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിലൂടെ ലാഭം വന്നെത്തും. സാമ്പത്തികമായി അഭിവൃദ്ധിപ്പെടുന്നതിലൂടെ ആത്മവിശ്വാസം വര്‍ധിക്കും. സാമൂഹികമായതും ധാര്‍മ്മികവുമായ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ധാരാളം സുഹൃത്തുക്കളെ നേടാന്‍ സാധിക്കും. ഉദ്യോഗസ്ഥരായുള്ളവര്ക്ക് സുഹൃത്തുക്കള്‍ വഴി പുതിയ ജോലി ലഭിക്കാനിടയുണ്ട്. വീട് വാങ്ങിക്കുകയോ അഡ്വാന്‍സ് നല്‍കുകയോ ചെയ്യും.
തുലാം
തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം മംഗളകരമായിരിക്കും. ഭാഗ്യത്തോടൊപ്പം ഇന്ന് ധനപ്രാപ്തിയുണ്ടാകും. പണമുണ്ടാക്കുന്നതിന് പുതിയ വഴികള്‍ മുന്നില്‍ തെളിയും. പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ ഇന്ന് പൂര്‍ത്തീകരിക്കും. സമൂഹത്തിലെ ചില ഉന്നതരെ കണ്ടുമുട്ടാനും അവരുമായി ബന്ധം സ്ഥാപിക്കാനും കഴിയും. ആരോഗ്യപ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുകയോ ചികിത്സ തുടങ്ങുകയോ ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്നത്തെ ദിവസം ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും. പങ്കാളിക്കൊപ്പം ഏതെങ്കിലും ആസ്തികളില്‍ നിക്ഷേപം നടത്തും.
മകരം
മകരം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്നത്തെ ദിവസം ശുഭദിനമാണ്. ഇവര്‍ക്ക് സന്തോഷം വന്നെത്തും. മാനസികമായ സന്തോഷം ഇവര്‍ക്ക് ലഭിക്കും. ഏറെ ആലോചിച്ചതിന് ശേഷം ചില പ്രധാനപ്പെട്ട തീരുമാനങ്ങളിലേക്ക് എത്തിച്ചേരും. അവിവാഹിതര്‍ക്ക് മനസ്സില്‍ ആഗ്രഹിച്ചത് പോലെയുള്ള ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയും. ദാമ്പത്യത്തില്‍ പങ്കാളിക്കൊപ്പം സന്തോഷനിമിഷങ്ങള്‍ പങ്കുവെക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ട് കാര്യക്ഷമതയോടെ കാര്യങ്ങള്‍ ചെയ്യാനാകും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധിക്കും. പഴയ ഓര്‍മ്മകള്‍ പങ്കുവെക്കും.
മീനം
മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഏറെ നാളുകള്‍ക്ക് ശേഷം ജീവിതത്തില്‍ സന്തോഷകാലം വന്നെത്താന്‍ പോകുകയാണ്. ലക്ഷ്മീദേവിയുടെ കൃപ കൊണ്ട് ഇന്ന് ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ഉത്സാഹത്തോടെയും ഊര്‍ജത്തോടെയും കാര്യങ്ങള്‍ ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. നിക്ഷേപം നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. എത്ര വലിയ കാര്യങ്ങളും ചെയ്തുതീര്‍ക്കാനുള്ള ഉത്സാഹവും ആവേശവും ഇന്നത്തെ ദിവസം ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഇത് കുടുംബക്കാരെയും സന്തോഷിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications