Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
രണ്ടാള്‍ മുന്നിലെത്തിയാല്‍ പരദൂഷണം, ഈ നാളുകാരെ കൂടുതല്‍ അടുപ്പിക്കേണ്ട
Gossiping Zodiac Signs: 12 രാശികളിലായി പരന്നുകിടക്കുന്ന 27 നക്ഷത്രങ്ങളില്‍ ജനിച്ച കോടാനുകൂടി മനുഷ്യര്‍ രൂപം കൊണ്ടും സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും വ്യത്യസ്തരാണ്. എങ്കിലും അവര്‍ക്ക് പൊതുവായ ചില സ്വഭാവഗുണങ്ങള്‍ ഉണ്ടായിരിക്കും. അതിനുപിന്നില്‍ അവരുടെ ജന്മരാശിയോ നക്ഷത്രമോ സ്വാധീനിക്കുന്ന ഗ്രഹമോ ആണെന്നാണ് വേദ ജ്യോതിഷം പറയുന്നത്. ഒരു മനുഷ്യനില്‍ തന്നെ നല്ല സ്വഭാവങ്ങളും മോശം സ്വഭാവങ്ങളും ഉണ്ടാകും. അതും രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നുകരുതി ഒരു രാശിയുടെ പ്രത്യേകത ആ രാശിയില്‍ ജനിച്ച എല്ലാവരിലും പ്രകടമായിക്കൊള്ളണമെന്നില്ല. അവ സാധ്യതകള്‍ മാത്രമാണ്.

കൂട്ടുകാര്‍ക്കൊപ്പമോ രണ്ടാളെ കാണുമ്പോഴോ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചര്‍ച്ച ചെയ്യുന്നത് ചിലയാളുകളുടെ സ്വഭാവമാണ്. പരദൂഷണമെന്ന ആ സ്വഭാവം പൊതുവെ മോശം കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. 12 രാശികളില്‍ ഏതെല്ലാം രാശികളില്‍ ജനിച്ചവര്‍ക്കാണ് പരദൂഷണത്തോട് കൂടുതല്‍ താല്‍പ്പര്യമെന്ന് മനസ്സിലാക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
ചൊവ്വ അധിപനായിട്ടുള്ള മിഥുനം രാശിയില്‍ ജനിച്ചവരാണ് പരദൂഷണത്തില്‍ ഏറ്റവും മുന്നിലെന്ന് വേദ ജ്യോതിഷം പറയുന്നു. ഇവര്‍ക്ക് രണ്ട് സ്വഭാവമാണ്. കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. സാമൂഹിക ഇടപെടലുകളില്‍ മുന്നിലുള്ള ഈ രാശിക്കാര്‍, മറ്റുള്ളവരുടെ കാര്യങ്ങളും ചുറ്റുമുള്ള കാര്യങ്ങളും അറിയാന്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. അരോടെങ്കിലുമൊന്ന് സംസാരിക്കാനും അവരില്‍ നിന്ന് മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയാനും ഇവര്‍ക്ക് അടങ്ങാത്ത ആവേശമാണ്. പരദൂഷണം പറച്ചില്‍ ഇവര്‍ക്ക് ആവേശവും വിനോദവുമാണ്.
ചിങ്ങം
എപ്പോഴും ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടുന്നവരാണ് ചിങ്ങം രാശിക്കാര്‍. പരദൂഷണം പറച്ചില്‍ അതിനുള്ള ഒരു വഴിയായി ഇവര്‍ കാണുന്നു. ആരെയും ആകര്‍ഷിക്കുന്ന അവരുടെ വ്യക്തിത്വവും ശ്രദ്ധാകേന്ദ്രമാകാനുള്ള താല്‍പ്പര്യവും കൊണ്ട് മറ്റുള്ളവരുടേതും ചുറ്റും നടക്കുന്നതുമായ ഏറ്റവും പുതിയ കാര്യങ്ങള്‍ പെരുപ്പിച്ച് ആളുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് ഇഷ്ടമാണ്. ഒരു ചെറിയ കാര്യം പോലും നാടകീയ പരിവേഷത്തോടെ മറ്റുള്ളവരെ രസിപ്പിക്കുന്ന രീതിയിലാണ് ഇവര്‍ അവതരിപ്പിക്കുക.
തുലാം
മറ്റുള്ളവരോടുള്ള ഇടപെടലുകളില്‍ ബാലന്‍സും പൊരുത്തവും ആഗ്രഹിക്കുന്നവരാണ് തുലാം രാശിക്കാര്‍. പക്ഷേ അവര്‍ക്ക് മറ്റുള്ളവരുടെ കഥകള്‍ കേള്‍ക്കാനും വളരെ താല്‍പ്പര്യമാണ്. മറ്റുള്ളവരെ കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമാകുന്നത് ഇവര്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ്. പലരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നത് ഇവരില്‍ ആവേശം ഉണ്ടാക്കുന്നു. അവരുടെ നയതന്ത്രപരമായ ഇടപെടലുകള്‍ കാരണം മറ്റുള്ളവര്‍ക്ക് തോന്നാത്ത വിധത്തില്‍ പരദൂഷണം പറയാന്‍ ഇവര്‍ക്ക് സാധിക്കും.
ധനു
സാഹസികതയും പുതിയ അനുഭവങ്ങളും ഇഷ്ടപ്പെടുന്ന ആളുകളാണ് ധനു രാശിക്കാര്‍. അതുകൊണ്ട് മറ്റുള്ളവരുടെ കഥകള്‍ അറിയാനും അത് ബാക്കിയുള്ളവരോട് പറയാനും ഇവര്‍ക്ക് ഇഷ്ടമാണ്. പൊതുവെ കൗതുകം കൂടുതലായ ധനു രാശിക്കാര്‍ അറിഞ്ഞ കാര്യങ്ങള്‍ മറ്റുള്ളവരോട് പങ്കിടുകയും ചെയ്യുന്നു. തമാശരൂപത്തില്‍ പരദൂഷണം നടത്തുന്ന ഇവരുടെ സംസാരം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യും.
കുംഭം
തികച്ചും വ്യത്യസ്തരും അസാധാരണമായ ചിന്താഗതിയും സമീപനവും ഉള്ളവരുമായ കുംഭം രാശിക്കാര്‍ മറ്റുള്ളവരുടെ ജീവിതം സംബന്ധിച്ച കൗതുകപ്പെടുത്തുന്ന കാര്യങ്ങളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കും. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ കണ്ടെത്താനും അസാധാരണമായ അല്ലെങ്കില്‍ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പങ്കുവെക്കാനും കുംഭം രാശിക്കാരെ കഴിഞിട്ടേ ആളുകളുള്ളു. പല വീക്ഷണക്കോണുകളില്‍ നിന്ന് കാര്യങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ഇവരുടെ പരദൂഷണങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ചൊടിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications