Latest Updates
-
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും!
കാലദോഷം അകലും, ബിസിനസ്സ്, പ്രണയം, ജോലി എന്നിവയില്‍ ശോഭിക്കും: ശനി നല്‍കും നാളത്തെ ഫലം ഇപ്രകാരം
Karmaphalam horoscope: നാളെ ഏപ്രില്‍ 17-ാം തീയ്യതി, ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളുടെ സ്വാധീനത്താല്‍ ശനിയുടെ ദോഷങ്ങള്‍ കുറയുന്നതാണ്. അതിനാല്‍, നാളത്തെ ദിവസം 12 രാശികള്‍ക്കും നേട്ടങ്ങളും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ഉന്നതി കരസ്ഥമാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലങ്ങള്‍ക്ക് അറുതി കൈവരിക്കാന്‍ സാധിക്കുന്നതാണ്.

മാനസിക പ്രയാസങ്ങള്‍ക്ക് ശമനം ലഭിക്കുന്നതാണ്. ചില രാശിക്കാര്‍ ബിസിനസ്സിലും, പ്രണയത്തിലും, തൊഴില്‍ രംഗത്തും നേട്ടങ്ങള്‍ കൈവരിക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം സൗഭാഗ്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം. അറിയാം 12 രാശികളുടെയും നാളത്തെ കര്‍മ്മഫലം.
മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഉയര്‍ച്ച താഴ്ചകള്‍ അനവധി നേരിടേണ്ടതായി വന്നേക്കാം. ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതാലാണ്. ബിസിനസ്സില്‍ നഷ്ടം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ ബിസിനസ്സ് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ കുറയുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിറയുന്നതാണ്.
ഇടവം
ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. പുതിയ പല കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. പേരെടുക്കാന്‍ സാധിക്കും. പങ്കാളിയുമായി ഇഷ്ടപ്പെട്ട ആഹാരം കഴിക്കാന്‍ സാധിക്കും. സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
പഴയ കടബാധ്യതകള്‍ വീട്ടുന്നതാണ്. പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ നീട്ടിവെച്ചിരുന്ന അനവധി കാര്യങ്ങള്‍ നാളത്തെ ദിവസത്തോടെ പൂര്‍ത്തീകരിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മംഗളകരമായ യാത്രകള്‍ പോകാന്‍ സാധിക്കുന്നതാണ്. മതപരമായ കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നതായിരിക്കും.
കര്‍ക്കിടകം
മതപരമായ വിശ്വാസങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഭാവിയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനായി അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ഭാവിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത സൃഷ്ടിക്കുന്നതാണ്. കുടുംബാംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ഏതൊരു കാര്യത്തിനും ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ആദരവ് വര്‍ദ്ധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നാളെ അനുകൂല ദിവസമായിരിക്കും. ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ചില വ്യക്തികളെ പരിചയപ്പെടാന്‍ അവസരം ലഭിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ദിവസമായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്കും നാളെ നല്ലൊരു ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. പ്രിയപ്പെട്ട പലരെയും കാണാന്‍ സാധിക്കുന്നതാണ്. ചില ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്ന അനവധി കാര്യങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. പുതിയ ജോലികള്‍ ഏറ്റെടുക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. ജോലിയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നതാണ്. പ്രണയ ബന്ധം വിവാഹത്തിലേയ്ക്ക് എത്തിക്കാന്‍ സാധിക്കും.
തുലാം
പ്രണയിക്കുന്നവര്‍ക്ക് നാളെ നല്ല ദിവസമായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ അകലുന്നതാണ്. കുടുംബത്തില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. നാളെ ചില പ്രത്യേക ജോലികള്‍ വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അകലുന്നതാണ്.
വൃശ്ചികം
ആരോഗ്യം മെച്ചപ്പെടുന്നതാണ്. ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ്സില്‍ കുറച്ച് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതല്‍. ജോലിസ്ഥലത്ത് മറ്റുള്ളവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതായി വന്നേക്കാം. പങ്കാളിയുമായി വാദപ്രതിവാദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
ധനു
ശത്രുക്കളുടെ ആക്രമണത്തിന് വിധേയരാകാന്‍ സാധ്യത. അതിനാല്‍ നാളത്തെ ദിവസം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് കൃത്യമായി ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുക. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ നാളെ ശുഭകരമായിരിക്കുകയില്ല. സ്വത്ത് തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതല്‍. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.
മകരം
പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകും. തൊഴിലിടത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും പിന്തുണ ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങളുടെ തലപ്പത്ത് എത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്.
കുംഭം
കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബലഹീനതകള്‍ മറ്റുള്ളവര്‍ മുതലെടുക്കാന്‍ ശ്രമിക്കാം. ഓരോ നീക്കങ്ങളും ശ്രദ്ധയോടെ ചെയ്യുക. ബിസിനസ്സില്‍ നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി അധികം ചര്‍ച്ച ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.
മീനം
സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. ബാധ്യതകള്‍ ഇവരില്‍ കുറയുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പങ്കാളിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കില്‍ അതില്‍ വിജയിക്കുന്നതാണ്. കാര്യങ്ങള്‍ മംഗളകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. ബാധ്യകള്‍ കുറയുന്ന ദിവസം കൂടിയായിരിക്കും നാളത്തെ ദിവസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications