Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
അമൂല്യരത്നങ്ങളുടെ ശക്തിയറിഞ്ഞവര്, ഈ സെലിബ്രിറ്റികളുടെ വിജയത്തിന് പിന്നില്‍ ഈ രത്നങ്ങള്‍
Gemstones Power: ജീവിതത്തില്‍ ഭാഗ്യം സുപ്രധാന ഘടകമാണ്. വേദ ജ്യോതിഷം പറയുന്നത് സമയം നേരെ ആയാലേ സിനിമയിലും ബിസിനസിലുമെല്ലാം വിജയവും പേരും പ്രശസ്തിയുമെല്ലാം കൈവരൂ എന്നാണ്. ഭാഗ്യത്തില്‍ വിശ്വസിക്കുന്ന സെലിബ്രിറ്റികള്‍ നിരവധിയാണ്. പേരില്‍ മാറ്റം വരുത്തുന്നതും അനുയോജ്യമായ രത്നങ്ങള്‍ ധരിക്കുന്നതുമെല്ലാം അതിന് ഉദാഹരണമാണ്. സിനിമയിലും ബിസിനസിലും മാത്രമല്ല, ഭാഗ്യത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുകയും വേദ ജ്യോതിഷം നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്ന നിരവധി പ്രശസ്തരായ വ്യക്തികള്‍ ഉണ്ട്. ബോളിവുഡില്‍ ഇത്തരം വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അസംഖ്യം ആളുകള്‍ ഉണ്ട്. സിനിമകള്‍ വിജയിക്കാനും ഐശ്വര്യവും ആരോഗ്യവും സന്തോഷവും എന്നും നിലനില്ക്കാനും ഇവര്‍ ജ്യോതിഷപരിഹാരങ്ങള്‍ തേടാറുണ്ട്.

ഭാഗ്യവും നല്ല ഭാവിയും സ്വന്തമാക്കാന്‍ വേദജ്യോതിഷം അനുസരിച്ചുള്ള കല്ലുകളും രത്നങ്ങളും ധരിക്കുന്ന ചില സെലിബ്രിറ്റികളെ പരിചയപ്പെടാം.
അമിതാഭ് ബച്ചന്
ബോളിവുഡിലെ ഒരേയൊരു ബിഗ്ബി ആണ് അമിതാഭ് ബച്ചന്. പക്ഷേ അദ്ദേഹത്തിന്റെ പടങ്ങളെല്ലാം പരാജയപ്പെട്ട, കരിയര്‍ കൂപ്പുകുത്തിയ, കമ്പനി കടക്കെണിയിലായ ഒരു കാലമുണ്ടായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. വേദ ജ്യോതിഷവും അമൂല്യരത്നങ്ങളും അദ്ദേഹത്തിന് തുണയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു പ്രശസ്ത ജ്യോതിഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഇന്ദ്രനീലം ധരിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം ബോളിവുഡിലെ വിജയ സിംഹാസനം ഏറിയതെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ തന്റെ എണ്‍പതാം വയസ്സിലും സിനിമയില്‍ സജീവമാണ് ബിഗ് ബി.
വേദ ജ്യോതിഷം പറയുന്നതനുസരിച്ച് ഇന്ദ്രനീലം ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അമൂല്യരത്നം ധരിച്ചാല്‍ ശനി കൊണ്ടുള്ള വെല്ലുവിളികളെ മറികടക്കാം. ഏഴരശനിയില്‍ നിന്നും രക്ഷപ്പെടാനും ഇന്ദ്രനീലം ഉപയോഗിക്കാറുണ്ട്. ഈ രത്നം ധരിക്കുന്നവര്‍ക്ക് ആരോഗ്യം, സമ്പത്ത് , പദവി എന്നിവയുണ്ടാകും.
സല്മാന് ഖാന്
സല്മാന് ഖാന്റെ ബ്രേസ്ലെറ്റ് അദ്ദേഹത്തോളം തന്നെ പ്രശസ്തമാണ്. സിനിമയില്‍ എത്തിയ കാലം മുതല്‍ അദ്ദേഹം ഈ ബ്രേസ്ലെറ്റ് ധരിക്കുന്നുണ്ട്. വൈഢ്യൂര്യം പതിപ്പിച്ചതാണ് ഈ ബ്രേസ്ലെറ്റ് . ചില മതവിഭാഗങ്ങള്‍ വൈഢൂര്യം ഭാഗ്യരത്നമായി കരുതുന്നു. വേദ ജ്യോതിഷത്തില്‍ ഈ രത്നം വ്യാഴവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് ധരിച്ചാല്‍, വ്യാഴത്തിന്റെ സ്വാധീനം ശക്തമാകുമെന്നും ശുഭഫലങ്ങള്‍ വര്‍ധിക്കുമെന്നും കരുതപ്പെടുന്നു. ഈ രത്നം ധരിക്കുന്നവര്‍ ജീവിതത്തില്‍ മുന്നേറാനുള്ള പ്രചോദനവും നിശ്ചയദാര്‍ഢ്യവും എപ്പോഴുമുണ്ടാകും. ഇവര്‍ക്ക് വിവേകവും സാമ്പത്തിക വിജയവും ആരോഗ്യവും കൈവരും. ധനു രാശിക്കാര്‍ ഈ രത്നം ധരിക്കുന്നത് വളരെ നല്ലതാണ്.
അജയ് ദേവ്ഗണ്
സമൂഹത്തില്‍ പേരും പ്രശസ്തിയും എപ്പോഴും ഐശ്വര്യവും ഭാഗ്യവും ഉണ്ടാകണമെങ്കില്‍ ധരിക്കാവുന്ന രത്നമാണ് മഞ്ഞ പുഷ്യരാഗം. ബോളിവുഡ് സിംഹം എന്നറിയപ്പെടുന്ന അജയ് ദേവ്ഗണ് ഈ രത്നം ധരിക്കാറുണ്ട്. പൊതുവെ ശാന്തനായ, പക്വതയുള്ള, വിജയം സ്വന്തമാക്കിയ നടനെന്നാണ് അജയ് ദേവ്ഗണ് അറിയപ്പെടുന്നത്. പുഷ്യരാഗം ധരിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അജയ് ദേവ്ഗണിന് സിനിമയില്‍ വിജയവും പ്രശസ്തിയും കരിയര്‍ വളര്‍ച്ചയും ഉണ്ടായതെന്നാണ് പറയപ്പെടുന്നത്.
അഭിഷേക് ബച്ചന്
ബ്ിഗ് ബിയുടെ മകനാണെങ്കില്‍ അഭിഷേക് ബച്ചന്റെ ജീവിതത്തില്‍ അനേകം കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കാന്‍ അഭിഷേക് ബച്ചന് വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ പിതാവിനെ പോലെ ഇന്ദ്രനീലവും മരതകവും ധരിക്കാന്‍ തുടങ്ങിയതിന് ശേഷം സിനിമയില്‍ അദ്ദേഹത്തിന്റെ സമയം തെളിഞ്ഞു. വേദ ജ്യോതിഷം പറയുന്നത് പ്രകാരം ഏറ്റവും ശക്തിയുള്ള രണ്ട് അമൂല്യ കല്ലുകളാണ് ഇന്ദ്രനീലവും മരതകവും. ഇവ ധരിച്ചാല്‍ ജീവിതത്തിലെ തടസ്സങ്ങളും വെവിളികളും മാറിക്കിട്ടും. പക്ഷേ നിങ്ങളുടെ രാശിക്കും ജന്മനക്ഷത്രത്തിനും അവ ധരിക്കുന്നത് നല്ലതാണോ എന്ന് പരിശോധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
