Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
മിഥുനം രാശിക്കാര്‍ ഇക്കാര്യങ്ങള്‍ക്ക് പേരുകേട്ടവര്‍
മിഥുനം( മെയ് 21- ജൂണ്‍ 20) രാശിചക്രത്തിലെ മൂന്നാമത്തെ രാശിയാണ് മിഥുനം രാശി. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, ബുദ്ധിയുടെ കാര്യത്തിലും, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ്, ആശയവിനിമയ സ്വഭാവം എന്നിവയ്ക്കെല്ലാം പേരുകേട്ട രാശിക്കാരാണ് മിഥുനം രാശിക്കാര്‍. ഈ രശിക്കാരുടെ ചില പ്രത്യേകതകള്‍ ഏതെല്ലാമെന്ന് നോക്കാം.

ഗുണങ്ങള്‍
മറ്റുള്ളവരോട് ആശയ വിനിമയം നടത്തുന്നതില്‍ അവര്‍ക്ക് പ്രത്യേക കഴിവാണ്. ആരെയും സംസാരിച്ച് വീഴ്ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, ഉദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി പങ്കുവെയ്ക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. കാര്യങ്ങള്‍ വ്യക്തതയോടെ കാര്യകാരണങ്ങള്‍ സഹിതം വ്യക്തമാക്കാനുള്ള ശേഷി ഈ രാശിക്കാര്‍ക്ക് ഉണ്ട്. അതുപോലെ, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയുന്നവരാണ് മിഥുനം രാശിക്കാര്‍. ചെയ്യുന്ന ജോലി, പ്രവര്‍ത്തനങ്ങള്‍ അതുപോലെ സാമൂഹികാന്തരീക്ഷം എന്നിവയ്ക്കനുസരിച്ച് മാറാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുറച്ചധികം ജിജ്ഞാസ കൂടുതലുള്ള രാശിക്കാരാണ് മിഥുനം രാശിക്കാര്‍. അതുപോലെ, അറിവ് ലഭിക്കാനും, കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാനും, ഒരു വിഷയത്തില്‍ പര്യവേഷണം നടത്താനും ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നവരാണ്. പെട്ടെന്ന് ചിന്തിക്കാനും, വളരെ പെട്ടെന്ന് തീരുമാനം എടുക്കാനും കഴിവുള്ളവരാണ് മിഥുനം രാശിക്കാര്‍. അതുപോലെ, മറ്റുള്ളവരുമായി അടുത്തിടപഴകാനും ഈ രാശിക്കാര്‍ക്ക് താല്പര്യം കൂടുതലായിരിക്കും.
പോരായ്മകള്‍
വളരെ പെട്ടെന്ന് ബോറടിക്കുന്ന ആള്‍ക്കാരാണ് മിഥുനം രാശിക്കാര്‍. അതിനാല്‍, ഒന്നില്‍ തന്നെ ദീര്‍ഘകാലം ഉറച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കാതെ വന്നേക്കാം. പ്രത്യേകിച്ച് ജോലി സ്ഥലത്ത് ഈ പ്രവണത പ്രകടമാകാനുള്ള സാധ്യത കൂടുതലാണ്. ഒരു ജോലിയില്‍ ദീര്‍ഘകാലം നിലനില്ക്കുക എന്നത് ഈ രാശിക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. ശ്രദ്ധ കുറയാനും ആത്മാര്‍ത്ഥത കുറയാനുമുള്ള സാധ്യതകളും വളരെ കൂടുതലാണ്. കൂടാതെ, പെട്ടെന്ന് വാക്കുമാറ്റുക എന്നീ സ്വഭാവങ്ങള്‍ക്കും ഇവര്‍ പേരുകേട്ടതാണ്. അമിതമായി വിശ്വസിക്കാന്‍ പറ്റാത്ത രാശിക്കാര്‍ കൂടിയാണ് മിഥുനം രാശിക്കാര്‍. കാര്യങ്ങളുടെ കാര്യഗൗരവം മനസ്സിലാക്കാന്‍ ഈ രാശിക്കാര്‍ ശ്രമിക്കാറില്ല. പലപ്പോഴും കുസൃതിത്തരം കാണിക്കാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും താല്പര്യപ്പെടുന്നവര് കൂടിയാണ് മിഥുനം രാശിക്കാര്‍.
തൊഴില്‍
അധ്യാപനം, എഴുത്ത്, അല്ലെങ്കില്‍ ആശയവിനിമയവുമായി ബന്ധപ്പെട്ട മറ്റു മേഖലകള്‍ എന്നിവയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജിജ്ഞാസ അമിതമായതിനാല്‍ തന്നെ പുതിയ സാങ്കേതി വിദ്യകളെക്കുറിച്ച് പഠിക്കാന്‍ ഇവര്‍ താല്പര്യപ്പെടുന്നു. അതുപോലെ യാത്രകള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തികളാണ് മിഥുനം രാശിക്കാര്‍. പ്രത്യേകിച്ച്, പുതിയ സ്ഥലങ്ങളിലേയ്ക്ക് പോകാനും, പുതിയ സംസ്കാരങ്ങള്‍ അറിയാനും അനുഭവിക്കാനും, ആളുകളെ പരിചയപ്പെടാനും ഈ രാശിക്കാര്‍ ഇഷ്ടപ്പെടുന്നു. ജീവിതകാലം മുഴുവന്‍ പഠിക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഈ രാശിക്കാര്‍. പുതിയ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും, ശില്പശാലകളില് പങ്കെടുക്കാനും ഈ രാശിക്കാര്‍ക്ക് താല്പര്യം ഉണ്ടായിരിക്കുന്നതാണ്. പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. എഴുത്ത്, ചിത്രരചന, സംഗീതം എന്നിവ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നവരായിരിക്കും മിഥുനം രാശിക്കാര്‍.
ബന്ധങ്ങള്‍
സാമൂഹിക ബന്ധങ്ങളെ വിലമതിക്കുന്നവരായിരിക്കും മിഥുനം രാശിക്കാര്‍. കൂടാതെ, ബുദ്ധിപരമായ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഈ രാശിക്കാര്‍. വളരെ എളുപ്പത്തില്‍ ബോറടിക്കുന്നവരായതിനാല് ബന്ധങ്ങളില്‍ വൈവിധ്യവും താല്പര്യവും ഇവര്‍ക്ക് അനിവാര്യമായി വന്നേക്കാം. സ്വന്തം സ്വാതന്ത്രത്തിന് വിലകല്‍പ്പിക്കുന്നവരാണ് ഇവര്‍. താല്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്താനും ഇവര്‍ ശഅരമിക്കും. ആശയവിനിമയം നടത്താന്‍ താല്പര്യപ്പെടുന്നവര് ആയതിനാല്‍ തന്നെ ബന്ധങ്ങളില്‍ സുതാര്യത നിലനിര്‍ത്താന്‍ ഇവര്‍ ശ്രദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications