Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
2025-ല്‍ 12 രാശിക്കാരിലും ശുഭയോഗങ്ങള്‍ മാത്രം തലയില്‍ വരച്ചിട്ടുള്ള രാശി ഇതാണ്
പുതുവര്‍ഷം പിറക്കാന്‍ ഇനി അധിക ദിവസങ്ങളില്ല, ഓരോ സമയം കഴിയുന്തോറും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ജ്യോതിഷപരമായി നോക്കിയാല്‍ ഏറ്റക്കുറച്ചിലുകള്‍ കാണാന്‍ സാധിക്കും. പുതുവര്‍ഷത്തിലും നിങ്ങളെ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. പുതുവര്‍ഷത്തില്‍ മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. മെയ് 21 മുതല്‍ ജൂണ്‍ 30 വരെ ജനിച്ചവരുടെ രാശിയാണ് മിഥുനം രാശി. ഈ രാശിക്കാര്‍ക്ക് ഗ്രഹ-രാശി മാറ്റങ്ങള്‍ എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എങ്ങനെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
കരിയര്‍, ദാമ്പത്യം, വിവാഹം, പ്രണയം, ജോലി, ആരോഗ്യം, സാമ്പത്തികം എന്നീ മേഖലകളില്‍ എല്ലാം ജീവിതം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് നമുക്ക് നോക്കാം. പുതുവര്‍ഷത്തില്‍ നിങ്ങള്‍ എന്തൊക്കെ നേടിയെടുക്കും, എന്തൊക്കെ സ്വന്തമാക്കും എവിടെയെല്ലാം തളര്‍ന്ന് വീഴും എന്ന് നമുക്ക് നോക്കാം.

കരിയര്‍
കരിയറിന്റെ കാര്യത്തില്‍ ഗുണഫലങ്ങള്‍ മിഥുനം രാശിക്കാരെ കാത്തിരിക്കുന്നു. കാരണം മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ സമയം മുതലങ്ങോട്ട് നിങ്ങള്‍ക്ക് നല്ല തുടക്കങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പത്താം ഭാവത്തില്‍ രാഹു നില്ക്കുന്നതിനാല് അത് പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ആഗ്രഹിക്കുന്ന പോലെ ഒരു കരിയറില്‍ തിളങ്ങുന്നതിനും നേട്ടങ്ങളിലേക്ക് എത്തുന്നതിനും സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയം തന്നെയാണ് 2025 മിഥുനം രാശിക്കാര്‍ക്ക്.
ജോലി
കരിയറിന്റെ ഉയര്‍ച്ച ജോലിയിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വ്യാഴത്തിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. സുരക്ഷിതമായ ജോലി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുതിയ ഊര്‍ജ്ജം ജീവിതത്തില്‍ തേടി എത്തും. എല്ലാ വിധത്തിലും അനുകൂലമായ പല മാറ്റങ്ങളും ശമ്പള വര്‍ദ്ധനവും സ്ഥാനക്കയറ്റവും നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ് 2025. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വിദ്യാഭ്യാസം
മിഥുനം രാശിക്കാര്‍ക്ക് ജനുവരി മുതല്‍ മാര്‍ച്ച വരെയുള്ള സമയം വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരും. ചൊവ്വയുടെ സ്ഥാനം ഒന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. കൂടാതെ വിജയത്തിന് ഒട്ടും കാലതാമസം നേരിടേണ്ടി വരുന്നില്ല. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ജീവിതം അത്രത്തോളം നിങ്ങളില്‍ ഗുണപ്രദമായി മാറുന്നു. വിദേശത്ത് നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള സാധ്യതയും യോഗവും നിങ്ങള്‍ക്കുണ്ട്.
സാമ്പത്തികം
സാമ്പത്തികമായി പുതുവര്‍ഷം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വന്നേക്കാം. പലപ്പോഴും 2024-ന്റെ തുടക്കമെന്നോണം സാമ്പത്തിക സ്ഥിതി മോശമായാണ് ആരംഭം. എന്നാല്‍ പിന്നീട് നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചിലവുകള്‍ക്ക് അനുസരിച്ച് തന്നെ വരവും ഉണ്ടാവുന്നു. എല്ലാം വിവേകത്തോടെ കൈകാര്യം ചെയ്യണം എന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക അവസ്ഥകളിലേക്ക് നിങ്ങള്‍ പിന്നീട് എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കും.
ദാമ്പത്യവും പ്രണയവും വിവാഹവും
വിവാഹത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷമാണ് വരാന്‍ പോവുന്നത്. പ്രണയം അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗവും വളരെ കൂടുതലാണ്. നിങ്ങളുടെ പ്രണയത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും നിറയുന്നു. കൂടാതെ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയം വിവാഹത്തിനും ഏറ്റവും മികച്ചതാണ്. ജമ്പതികള്ക്ക് സന്താനസൗഭാഗ്യത്തിനുള്ള സാധ്യത വര്‍ഷാവസാനം കാണുന്നു. ഏറ്റവും സുഖപ്രദമായ അനുകൂലമായ ഒരു ഘട്ടത്തിലൂടെയാണ് മിഥുനം രാശിക്കാര്‍ കടന്ന് പോവുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ബന്ധങ്ങളില്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications