Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Ganesh Chaturthi 2025: ഗണേശ ചതുര്‍ത്ഥിയില്‍ 6 ശുഭയോഗങ്ങള്‍, 5 രാശിക്കാര്‍ തലതൊട്ടനുഗ്രഹിക്കും ഭഗവാന്
Ganesh Chaturthi 2025: ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനം ഓഗസ്റ്റ് 27-നാണ് സംഭവിക്കുന്നത്. ഓഗസ്റ്റ് 26 1.54-ന് തിഥി ആരംഭിച്ച് ഓഗസ്റ്റ് 27, 3.44 വരെയാണ്. ഈ ദിനത്തിന് വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് ഗണേശ ചതുര്‍ത്ഥി ദിനം. 6 അപൂര്‍വ്വ യോഗങ്ങളാണ് ഈ ദിനത്തില്‍ രൂപം കൊള്ളുന്നത്. രവി യോഗം, ശുഭ യോഗം, സൂൃര്യന് സൃഷ്ടിക്കുന്ന ആദിത്യ യോഗവും, കന്നി രാശിയില്‍ ചന്ദ്രനും ചൊവ്വയും ചേരുന്ന ധനയോഗവും രൂപപ്പെടുന്നു. അതോടൊപ്പം തന്നെ കര്‍ക്കിടകത്തില്‍ ബുധനും ശുക്രനും ചേരുന്നത് വഴി ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നു. അതിനോടൊപ്പം തന്നെ ചന്ദ്്രന് സൃഷ്ടിക്കുന്ന ഗജകേസരിയോഗവുൂം ഗണേശ ചതുര്‍ത്ഥിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഗണേശ ചതുര്‍ത്ഥിയില്‍ രൂപം കൊള്ളുന്ന ഈ 6 യോഗങ്ങള്‍ പല രാശിക്കാരിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകം ഉള്‍പ്പടെയുള്ള 5 രാശിക്കാരിലാണ് ഗണേശ ചതുര്‍ത്ഥി ദിനം ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നത്. ഇത് പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. അപ്രതീക്ഷിതമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക ഉയര്‍ച്ചയിലേക്കും ഭഗവാന് അനുഗ്രഹിക്കുന്ന ദിവസമാണ് ഗണേശ ചതുര്‍ത്ഥി.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ആറ് യോഗവും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ പലതും ജീവിതത്തില്‍ സന്തോഷകരമായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു, നിക്ഷേപങ്ങളില്‍ മികച്ച സമയമാണ്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തില്‍ ഈ സമയം അനുകൂലമാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. വരുമാനം ഇരട്ടിയാവുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ രൂപം കൊള്ളുന്ന ശുഭയോഗത്തില്‍ വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സൗഹൃദങ്ങള്‍ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും. സന്തോഷകരമായ പല സാഹചര്യവും തേടി എത്തുന്നു. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാവുന്നു. സ്ഥാനക്കയറ്റം ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതിനെല്ലാം തന്നെ ഗണപതി ഭഗവാന്റെ അനുഗ്രഹം ഈ ദിനത്തില്‍ നിങ്ങള്ക്കൊപ്പമുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഊ ഗ്രഹസംയോജനം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തിലെ സന്തോഷം നിങ്ങളെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കുന്നു. പണം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മികച്ച സമയമാണ്. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആശങ്കകള്‍ക്കെല്ലാം അറുതിയാവുന്ന സമയം കൂടിയാണ്. കഠിനമായ തീരുമാനങ്ങള്‍ പോലും നിങ്ങളുടെ ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ ശുഭകരമായി മാറുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗണേശ ചതുര്‍ത്ഥിയിലെ ശുഭയോഗങ്ങള്‍ മികച്ച ഫലങ്ങളാണ് കൊണ്ട് വരുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നതിനുള്ള സാധ്യത കാണുന്നു. കോടതിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഭാഗത്ത് വിജയം ഉറപ്പിക്കാവുന്നതാണ്. കൂടാതെ പാരമ്പര്യമായി സ്വത്ത് വകകള്തേടി എത്തുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല പങ്കാളിയുടെ ആരോഗ്യവും മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ അപുര്‍വ്വ സംയോജനം വളരെ മികച്ച മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. പലപ്പോഴും ജീവിതത്തിലെ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് വരുന്നത്. അത് മാത്രമല്ല വിവാഹജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഭാഗ്യം എപ്പോഴും നിങ്ങളെ പിന്തുണയ്ക്കും. സാമ്പത്തിക സുരക്ഷിതത്വവും നിങ്ങളെ തേടി എത്തുന്ന സമയമാണ്.



Click it and Unblock the Notifications