Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Ganesh Chaturthi 2024: ഈശ്വരാധീനത്താല്‍ തലയിലെഴുത്ത് മാറും: ഭഗവാന്‍ മനുഷ്യരൂപത്തിലെത്തി അനുഗ്രഹിക്കും രാശി
Ganesh Chaturthi 2024: ഈ വര്‍ഷത്തെ ഗണേഷ് ചതുര്‍ത്ഥി ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നടക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം വളരെയധികം സ്വാധീനം ചെലുത്തുന്നവരുണ്ട്. ഗണപതിഭഗവാന്‍ എല്ലാ വിഘ്‌നങ്ങളേയും ഇല്ലാതാക്കുന്ന ഭഗവാനാണ്. ജീവിതത്തിലെ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിയും ജീവിതം സന്തോഷകരമായി മാറുന്നതിന് വേണ്ടിയും നിങ്ങളെ അനുഗ്രഹിക്കുന്നു ഭഗവാന്‍.
ഹൈന്ദവ വിശ്വാസപ്രകാരമാകട്ടെ ഏതെങ്കിലും മംഗള കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് ഗണപതി ഭഗവാനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോക്ഷം നേടുന്നതിനും ദു:ഖങ്ങളെ ഇല്ലാതാക്കുന്നതിനും ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കുന്ന ദിനം കൂടിയാണ് ഗണേശ ചതുര്‍ത്ഥി ദിനം. ഈ ദിനത്തില്‍ രാശിപ്രകാരം ചില രാശിക്കാര്‍ക്ക് ഭഗവാന്‍ കൂടെ നില്‍ക്കുന്നു. ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാരുടെ അധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ക്ക് ധൈര്യവും ഊര്‍ജ്ജവും അല്‍പം കൂടുതലായിരിക്കും. കൂടാതെ ഗണപതിഭഗവാന്റെ പ്രിയപ്പെട്ട രാശിക്കാരാണ് മേടം രാശിക്കാര്‍. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഭഗവാന്‍ നല്‍കുന്നു. ബുദ്ധിയുടെ കാര്യത്തിലും ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അത് മാത്രമല്ല ഭഗവാന്‍െ പ്രത്യേക അനുഗ്രഹം ഇവരോടൊപ്പം ഉള്ളതിനാല്‍ ഏത് കാര്യത്തിനും ഇവര്‍ മുന്‍പന്തിയില്‍ തന്നെയാണ്.
മിഥുനം
മിഥുനം രാശിക്കാരേയും ഭഗവാന്‍ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നു. അവരുടെ ജീവിതത്തില്‍ സന്തോഷവും അനുഗ്രഹവും നിറക്കുന്നതിന് ഭഗവാന്‍ ഗണേശചതുര്‍ത്ഥി ദിനത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈശ്വര കൃപയാല്‍ ഇവര്‍ ചെയ്യുന്ന എല്ലാ കാര്യവും നേട്ടങ്ങളിലേക്ക് എത്തുകയും സാമ്പത്തിക മാറ്റങ്ങള്‍ക്കും പുതിയ തുടക്കത്തിനും ഇത് കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഗണപതിയുടെ കൃപയാല്‍ ഇവര്‍ക്ക് ആദരവും സമ്പത്തും ഈ സമയത്ത് വര്‍ധിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഗണപതിഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന ഒരു സമയം തന്നെയാണ് ഗണേശ ചതുര്‍ത്ഥി ദിനം. ഈ ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങളെ തേടി എത്തുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും നീക്കം ചെയ്യുന്നതിനും സാധിക്കുന്നു. ബിസിനസ് വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഭഗവാന്റെ കാരുണ്യം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മകരം രാശിക്കാര്‍ക്ക് അവര്‍ ആ്ഗ്രഹിക്കുന്നത് പോലെ തന്നെ ജീവിതം മാറി മറിയുന്നു.
കുംഭം
കുംഭം രാശിക്കാരില്‍ ഭഗവാന്‍ അനുഗ്രഹം ചൊരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള ദോഷഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും വേണ്ടി നിങ്ങള്‍ക്ക് ഈ ദിനം കണ്ടെത്താവുന്നതാണ്. കുംഭം രാശിക്കാര്‍ക്ക് അവരുടെ എല്ലാ തരത്തിലുള്ള ഗുണഫലങ്ങളും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹത്തില്‍ ഐശ്വര്യത്തിലും മികച്ചതായി മാറുന്നു. ജീവിതം തന്നെ മാറി വരുന്നതിന് ഭഗവാന്റെ അനുഗ്രഹം എക്കാലവും നിലനില്‍ക്കുന്നു.
ഗണേശ ചതുര്‍ത്ഥി മൂഹൂര്‍ത്തം
ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി സെപ്റ്റംബര്‍ 6-ന് വൈകുന്നേരം 3:01 ന് ആരംഭിച്ച് 7 ന് വൈകുന്നേരം 5:37 ന് അവസാനിക്കും. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം മധ്യാഹ്ന മുഹൂര്‍ത്തത്തിലാണ്. അതിന്റെ സമയം എന്ന് പറയുന്നത് 11:07 മുതലാണ്. സെപ്റ്റംബര്‍ 6-ന് ആരംഭിച്ച് സെപ്റ്റംബര്‍ 7-ന് AM മുതല്‍ 1:33 PM വരെയാണ് അനുയോജ്യമായ സമയം. ഗണേശ ഭഗവാന്റെ പുനര്‍ജന്മത്തെ ആസ്പദമാക്കിയാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. പത്ത് ദിവസത്തോളമാണ് ഉത്സവം നീണ്ട് നില്‍ക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications