Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അതിവിശിഷ്ടം ശ്രാവണമാസത്തിലെ ഗജകേസരി യോഗം; ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം, ധനനേട്ടം
ഹിന്ദുമതവിശ്വാസം അനുസരിച്ച് വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന, പവിത്രമായ മാസമാണ് ശ്രാവണമാസം. കൃഷ്ണപക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ഈ മാസം ആരംഭിക്കുന്നത്. ശ്രാവണമാസത്തില്‍ ശിവാരാധനയ്ക്കാണ് കൂടുതല്‍ പ്രാധാന്യം. വേദ ജ്യോതിഷം അനുസരിച്ച്, ഈ വര്‍ഷത്തെ ശ്രാവണ മാസത്തില്‍ വളരെ ശുഭകരമായ രാജയോഗങ്ങള്‍ രൂപമെടുക്കുന്നുണ്ട്. ശ്രാവണമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നവപഞ്ചമ യോഗവും മാസത്തിന്റെ പകുതിയോടെ വളരെ ശക്തിയുള്ള ഗജകേസരി യോഗവും രൂപമെടുക്കും. ഗജകേസരി യോഗത്തിലൂടെ എല്ലാ രാശികള്‍ക്കും ഏതെങ്കിലും രീതിയിലുള്ള ഭാഗ്യങ്ങള്‍ വന്നണയും. പക്ഷേ ഈ രാജയോഗത്തിന്റെ സൗഭാഗ്യം പൂര്‍ണ്ണമായും ലഭിക്കുക മൂന്ന് രാശികള്‍ക്കാണ്.

ഗജകേസരി യോഗം
ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗത്തിലൂടെയാണ് ഗജകേസരി യോഗം ഉണ്ടാകുന്നത്. ശ്രാവണ മാസത്തില്‍, അതായത് ജൂലൈ 29ന് ഉച്ചതിരിഞ്ഞ് 4.45ന് ചന്ദ്രന് മേടം രാശിയില്‍ നിന്നും ഇടവം രാശിയിലേക്ക് കടക്കും. ഇവിടെ നിന്നും ആഗസ്റ്റ് 1ന് രാത്രി 10.5ന് മിഥുനം രാശിയിലേക്കും പ്രവേശിക്കുകയും ഗജകേസരി യോഗം ഉണ്ടാകുകയും ചെയ്യും. ഈ രാജയോഗത്തിന്റെ ഫലമായി ആഗസ്റ്റ് ഒന്ന് മുതല്‍ സൗഭാഗ്യകാലം വന്നുചേരുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ഇടവം രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപമെടുക്കുന്നത്. ഈ രാജയോഗത്തിന്റെ ഫലമായി എല്ലാ മണ്ഡലങ്ങളിലും വിജയം നേടാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതെ വെച്ചിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മാത്രമല്ല ഈ കാലയളവില്‍ പല വഴികളില്‍ നിന്നായി സമ്പത്ത് വന്നുചേരും. കടം കൊടുത്ത പണം തിരിച്ചുകിട്ടും. കുടുംബത്തിലും വളരെ നല്ല അന്തരീക്ഷം സംജാതമാകും. ബിസിനസ് ചെയ്യുന്നവര്‍ക്കും ഗജകേസരി യോഗത്തിന്റെ ആനുകൂല്യം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാകും. മനസ്സില്‍ വിചാരിച്ച കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകും. ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിളങ്ങുകയും സഹപ്രവര്‍ത്തകരുടെ പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്യും. തത്ഫലമായി അധികാരികളുടെ ശ്രദ്ധ നേടുകയും ജോലിയില്‍ അത് ഗുണം ചെയ്യുകയും ചെയ്യും. പുതിയ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലിയോടൊപ്പം മികച്ച സ്ഥാനങ്ങളും വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഗജകേസരി യോഗത്തിലൂടെ വളരെ സന്തോഷകരമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകും. എല്ലാ മേഖലകളിലും സംതൃപ്തി അനുഭവപ്പെടും. പക്ഷേ പണമുണ്ടാക്കാനുള്ള പരിശ്രമത്തില്‍ തെറ്റായ വഴികളില്‍ ചെന്നുപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉന്നതരായ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും അടുത്തിടപഴകാനും സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ സന്തോഷം ഉണ്ടാകും. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണമായ പിന്തുണ ലഭിക്കും. ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമം ഈ കാലയളവില്‍ ഉണ്ടാകും. ബിസിനസുകാര്‍ക്കും ശ്രാവണ മാസം വളരെ ഗുണകരമായിരിക്കും. ഈ രാശിക്കാരായ ബിസിനസുകാര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ അനുകൂലമായ സമയമാണ്. ഈ സമയത്ത് വരുമാനം വളരെയധികം വര്‍ധിക്കും. അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മകരം
മകരം രാശിയില്‍ ജനിച്ചവര്‍ക്കും ഗജകേസരി യോഗം ലാഭകരമാണ്. ശിവഭഗവാന്റെ കൃപയാല്‍ എല്ലാ മേഖലകളിലും സഫലതയുണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം പുലരും. നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അതിന് അനുകൂലമായ സമയമാണ്. ബിസിനസ് ചെയ്യുന്നവരും ഈ സമയത്ത് ബിസിനസിലൂടെ പരമാവധി ലാഭം നേടാനുള്ള ശ്രമം നടത്തും. ലക്ഷ്മീദേവിയുടെ കൃപയാല്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും വന്നണയും. ആരോഗ്യസ്ഥിതി പൊതുവേ മെച്ചപ്പെട്ടിരിക്കും. ഏറെക്കാലമായി അലട്ടിയിരുന്ന രോഗങ്ങള്‍ക്ക് ശമനം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications